ഡിസോട്ടോ കൗണ്ടി
ഡിസോട്ടോ കൗണ്ടി, മിസിസ്സിപ്പി | |
---|---|
![]() ഡിസോട്ടോ കൗണ്ടി കോർട്ട് ഹൌസ് | |
Map of മിസിസ്സിപ്പി highlighting ഡിസോട്ടോ കൗണ്ടി Location in the U.S. state of മിസിസ്സിപ്പി | |
![]() മിസിസ്സിപ്പി's location in the U.S. | |
സ്ഥാപിതം | ഫെബ്രുവരി 9, 1836 |
Named for | ഹെർണാണ്ടോ ഡി സോട്ടോ |
സീറ്റ് | ഹെർണാണ്ടോ |
വലിയ പട്ടണം | സൌതാവൻ |
വിസ്തീർണ്ണം | |
• ആകെ. | 497 ച മൈ (1,287 കി.m2) |
• ഭൂതലം | 476 ച മൈ (1,233 കി.m2) |
• ജലം | 21 ച മൈ (54 കി.m2), 4.2 |
ജനസംഖ്യ | |
• ജനസാന്ദ്രത | auto/sq mi (പ്രയോഗരീതിയിൽ പിഴവ്: "auto" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക്/km²) |
Congressional district | 1st |
സമയമേഖല | Central: UTC-6/-5 |
Website | www |
ഡിസോട്ടോ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ മിസിസിപ്പി സംസ്ഥാനത്തിൻ്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2020 ലെ കനേഷുമാരി പ്രകാരം, ആകെ ജനസംഖ്യ 185,314[1] ആയിരുന്ന ഈ കൗണ്ടി മിസിസിപ്പി സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ കൗണ്ടിയായി മാറി. ഹെർണാണ്ടോ നഗരം ആണ് ഇതിൻ്റെ കൗണ്ടി സീറ്റ്.[2] മെംഫിസ് മെട്രോപൊളിറ്റൻ ഏരിയയുടെ ഭാഗമാണ് ഡിസോട്ടോ കൗണ്ടി. ആ സ്ഥിതിവിവരക്കണക്ക് പ്രദേശത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ കൗണ്ടിയാണിത്. പത്തൊൻപതാം നൂറ്റാണ്ടിൽ പരുത്തിത്തോട്ടങ്ങൾക്കായി വികസിപ്പിച്ച താഴ്ന്ന പ്രദേശങ്ങളും കൗണ്ടിയുടെ കിഴക്കൻ ഭാഗത്തുള്ള മലയോര പ്രദേശങ്ങളും കൗണ്ടിയിൽ ഉൾപ്പെട്ടിട്ടുണ്ട്.[3]
ചരിത്രം
[തിരുത്തുക]1836 ഫെബ്രുവരി 9-നാണ് മിസിസിപ്പിയിലെ ഡെസോട്ടോ കൗണ്ടി, ഔപചാരികമായി സ്ഥാപിതമായത്.[4] യഥാർത്ഥ കൗണ്ടി ലൈനുകളിൽ 1873-ൽ രൂപീകരിച്ച ടെറ്റ് കൗണ്ടിയുടെ ഭാഗമായ പ്രദേശവും ഇതിൽ ഉൾപ്പെടുന്നു.[5]
മിസിസിപ്പി നദിയിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ പര്യവേക്ഷകനായ സ്പാനിഷ് പര്യവേക്ഷകനായ ഹെർണാണ്ടോ ഡി സോട്ടോയുടെ പേരിലാണ് ഈ കൗണ്ടി അറിയപ്പെടുന്നത്.[6] കൗണ്ടി സീറ്റായ ഹെർണാണ്ടോയും അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു. 1542 മെയ് മാസത്തിൽ ഡി സോട്ടോ ആ പ്രദേശത്ത് മരിച്ചതായി റിപ്പോർട്ടുണ്ട്, എന്നിരുന്നാലും ചില വിവരണങ്ങൾ സൂചിപ്പിക്കുന്നത് അർക്കൻസായിലെ ലേക്ക് വില്ലേജിന് സമീപമാണ് അദ്ദേഹം മരണമടഞ്ഞതെന്നാണ്.
ആദ്യകാല ചരിത്രം
[തിരുത്തുക]ഡെസോട്ടോ കൗണ്ടിയിൽനിന്ന് ശേഖരിച്ച ഇന്ത്യൻ പുരാവസ്തുക്കൾ, വുഡ്‌ലാൻഡ്, മിസിസിപ്പിയൻ സംസ്‌കാരത്തിൻ്റെ ചരിത്രാതീത കാലത്തെ ഗ്രൂപ്പുകളുമായി അതിനെ ബന്ധിപ്പിക്കുന്നു. മിസിസിപ്പി നദീതടത്തിലും അതിൻ്റെ പ്രധാന പോഷകനദികളിലും ഉടനീളം സങ്കീർണ്ണമായ വാസസ്ഥലങ്ങളും മണ്ണു കൊണ്ടുള്ള സ്മാരകങ്ങളും നിർമ്മിച്ച മിസിസിപ്പിയൻ സംസ്കാരത്തിലെ അംഗങ്ങളെ, 16-ആം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഇപ്പോൾ നോർത്ത് മിസിസിപ്പി പ്രദേശത്ത് പര്യവേക്ഷണം ചെയ്തകാലത്താണ് ഹെർണാണ്ടോ ഡി സോട്ടോയുമായി കണ്ടുമുട്ടിയത്. പാരമ്പര്യമനുസരിച്ച്, ഇന്നത്തെ ഡിസോട്ടോ കൗണ്ടിയിലൂടെ അദ്ദേഹം തൻ്റെ പര്യവേഷണ സംഘത്തോടൊപ്പം സഞ്ചരിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ കോർമോറൻ്റ് തടാകത്തിന് പടിഞ്ഞാറ് മിസിസ്സിപ്പി നദി കണ്ടെത്തിയ ഡി സോട്ടോ, അവിടെ ചങ്ങാടങ്ങൾ നിർമ്മിച്ച് ഇന്നത്തെ അർക്കൻസാസിലെ ക്രൗലിസ് റിഡ്ജിലേക്ക് കടന്നുവെന്ന് ചില പണ്ഡിതന്മാർ അനുമാനിക്കുന്നു. പര്യവേഷണത്തിൻ്റെയും പുരാവസ്തുഗവേഷണത്തിൻ്റെയും രേഖകളെ അടിസ്ഥാനമാക്കി, മിസിസിപ്പിയിലെ കോഹോമ കൗണ്ടി മുതൽ മെംഫിസിലെ ചിക്കാസോ ബ്ലഫ് വരെ നാഷണൽ പാർക്ക് സർവീസ് ഒരു "ഡിസോട്ടോ ഇടനാഴി" രൂപീകരിച്ചു.
മിക്ക പ്രദേശങ്ങളിലും യൂറോപ്യൻ സമ്പർക്കത്തിന് മുമ്പായിത്തിന്നെ മിസിസിപ്പിയൻ സംസ്കാരം ക്ഷയിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്തു, ഇത് പരിസ്ഥിതിയിലെ മാറ്റങ്ങളെ തുടർന്നാകാമെന്ന് പണ്ഡിതന്മാർ അനുമാനിക്കുന്നു. ഡി സോട്ടോ സന്ദർശിച്ച ചിക്കാസ എന്ന പട്ടണം, മിസിസിപ്പിയൻ സംസ്കാരത്തിൽ നിന്നുള്ള ചരിത്രപരമായ ചിക്കാസയുടെ പൂർവ്വിക ഭവനമായിരിക്കാം. വെള്ളക്കാരുടെ കുടിയേറ്റം ആരംഭിക്കുന്നതിന് മുമ്പ് നൂറ്റാണ്ടുകളായി അവർ ഈ പ്രദേശത്ത് അധിവസിച്ചിരുന്നു. പരസ്പരം അടുത്തുള്ള നിരവധി ഗ്രാമങ്ങൾ ചേർന്ന് ഇന്നത്തെ മിസിസിപ്പിയിലെ പോണ്ടോട്ടോക്ക്, ചിക്കാസോയിലെ "ലോംഗ് ടൗൺ" എന്ന സ്ഥലത്തിനടുത്തായി വികസിച്ചു, . ഇന്നത്തെ പടിഞ്ഞാറൻ ടെന്നസിയും വടക്കൻ മിസിസിപ്പിയും തങ്ങളുടെ പരമ്പരാഗത വേട്ടയാടൽ കേന്ദ്രങ്ങളായി ചിക്കാസോ നേഷൻ കണക്കാക്കിയിരുന്നു.
ചിക്കാസോ നേഷൻ ഫ്രഞ്ച് സാധനങ്ങൾക്കു പകരമായി രോമ വ്യാപാരം ചെയ്യുകയും, ഫ്രഞ്ചുകാർ അവർക്കിടയിൽ നിരവധി ചെറിയ വാസസ്ഥലങ്ങൾ സ്ഥാപിക്കുകയും ചെയ്തു. എന്നിരുന്നാലും, സെവൻ ഇയേർസ് യുദ്ധത്തിൽ പരാജയപ്പെട്ടതിന് ശേഷം 1763-ൽ ഫ്രാൻസ് മിസിസിപ്പി നദിയുടെ കിഴക്കുള്ള പ്രദേശങ്ങളുടെ അവകാശം ബ്രിട്ടന് വിട്ടുകൊടുത്തു. അമേരിക്കൻ വിപ്ലവം അവസാനിപ്പിച്ച ഉടമ്പടിയുടെ ഭാഗമായി ബ്രിട്ടീഷുകാരിൽ നിന്ന് അമേരിക്ക ഈ പ്രദേശം ഏറ്റെടുത്തു.
19, 20 നൂറ്റാണ്ടുകൾ
[തിരുത്തുക]ഇന്ത്യൻ റിമൂവൽ സമയത്തെ സമ്മർദ്ദങ്ങളെത്തുടർന്ന് ചിക്കാസോ നേഷൻ 1832-ലെ ഒരു ഉടമ്പടി പ്രകാരം തങ്ങളുടെ ഭൂരിഭാഗം ഭൂമിയും അമേരിക്കൻ ഐക്യനാടുകൾക്ക് വിട്ടുകൊടുത്തു. മിസിസിപ്പി നദിയുടെ പടിഞ്ഞാറുള്ള ഇന്ത്യൻ പ്രദേശത്തേക്ക് മാറാൻ അവർ നിർബന്ധിതരായി. 1816 സെപ്തംബറിൽ യു.എസ്. ഗവൺമെൻ്റും ചിക്കാസോ നേഷനും തമ്മിൽ ചർച്ചകൾ ആരംഭിക്കുകയും 1832 ഒക്ടോബറിൽ പോണ്ടോട്ടോക്ക് ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തു. ആ 16 വർഷത്തിനിടയിൽ, ഫെഡറൽ ഉദ്യോഗസ്ഥർ പ്രദേശത്ത് വെള്ളക്കാരുടെ കുടിയേറ്റം സാധ്യമാക്കുന്നതിനും ചിക്കാൻസോയും ഭൂമി അവകാശവാദങ്ങൾ ഇല്ലാതാക്കാനുമായി ഭൂമിയുടെ സെഷനുകൾക്കായി ചിക്കാസോയെ സമ്മർദ്ദത്തിലാക്കി. 1830-ൽ യു.എസ്. കോൺഗ്രസ് ഇന്ത്യൻ റിമൂവൽ ആക്റ്റ് പാസാക്കിക്കൊണ്ട്, തെക്കുകിഴക്കൻ പ്രദേശത്തെ തദ്ദേശീയരായ അമേരിക്കൻ ഇന്ത്യാക്കാരുടെ അവകാശവാദങ്ങൾ ഇല്ലാതാക്കാനും ആവശ്യമെങ്കിൽ നിർബന്ധിത നീക്കം ചെയ്യൽ നടത്താനും അധികാരം നൽകി. 1832 മുതൽ 1836 വരെ, ഗവൺമെൻ്റ് സർവേയർമാർ ചിക്കാസോ നേഷനിലെ 6,442,000 ഏക്കർ (26,070ചതുരശ്ര കിലോമീറ്റർ) പ്രദേശത്തിൻറെ ഭൂപടം തയ്യാറാക്കുകയും ടൗൺഷിപ്പുകൾ, മേച്ചിൽ പ്രദേശങ്ങൾ, വിഭാഗങ്ങൾ എന്നിങ്ങനെയായി നിർവ്വചിച്ചു. മിസിസിപ്പി ലെജിസ്ലേച്ചർ ഡിസോട്ടോ, ടുണിക്ക, മാർഷൽ, ടേറ്റ് എന്നിവ ഉൾപ്പെടുന്ന 10 പുതിയ കൌണ്ടികൾ രൂപീകരിച്ചു.
തദ്ദേശീയരുമായുള്ള ഉടമ്പടി പ്രകാരം, 640 ഏക്കർ (2.6 ചതുരശ്ര കിലോമീറ്റർ) വിഭാഗങ്ങൾ ഓരോ ഇന്ത്യൻ കുടുംബങ്ങൾക്കുമായി ഭൂമി പതിച്ചുനൽകി. ആ സൂത്രവാക്യം ഉപയോഗിച്ച് സംഖ്യാപരമായി ചെറിയ ഗോത്രമായ ചിക്കാസാവിന് 2,422,400 ഏക്കർ (9,803 ചതുരശ്ര കിലോമീറ്റർ) ഭൂമി നൽകി. സർക്കാർ ബാക്കിയുള്ളത് മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ബാക്കിയുള്ള 400,000 ഏക്കർ (1,600 ചതുരശ്ര കിലോമീറ്റർ) പൊതുവിൽപ്പനയിൽ നിർമാർജനം ചെയ്യുകയും ചെയ്തു. ഇന്ത്യക്കാർക്ക് അവരുടെ ഭൂമിക്ക് ഏക്കറിന് 1.25 ഡോളറെങ്കിലും ലഭിച്ചു.. ഏക്കറിന് 75 സെൻ്റോ അതിൽ താഴെയോ ഉള്ള വിലയ്ക്കാണ് സർക്കാർ ഭൂമി വിറ്റഴിച്ചത്.
ആഭ്യന്തരയുദ്ധകാലത്തും അതിനുശേഷവും, ഈ പ്രദേശം ഒരു പ്രമുഖ ചരക്ക് വിളയായ പരുത്തിക്കൃഷിക്കായി തോട്ടമുടമകൾ വലിയ തോട്ടങ്ങളായി വികസിപ്പിച്ചെടുത്തു. ആഭ്യന്തരയുദ്ധത്തിനുമുമ്പ്, അവർ ജോലിയ്ക്കായി ആയിരക്കണക്കിന് ആഫ്രിക്കൻ അമേരിക്കക്കാരുടെ അടിമത്തത്തെ ആശ്രയിച്ചിരുന്നു. യുദ്ധത്തിനും വിമോചനത്തിനും ശേഷം, നിരവധി സ്വതന്ത്രർ ഈ പ്രദേശത്ത് താമസിച്ചിരുന്നെങ്കിലും തോട്ടങ്ങളിലെ വലിയ തൊഴിലാളി സംഘങ്ങളെക്കാൾ, ഷെയർക്രോപ്പർമാരായോ കുടിയാൻ കർഷകരായോ ചെറിയ പ്ലോട്ടുകളിൽ ജോലി ചെയ്തുകൊണ്ട് സ്വന്തം ജീവിതം രൂപപ്പെടുത്തുകയാണ് ചെയ്തത്. കൃഷിയെ ആശ്രയിക്കുന്നതിന്റെ അനന്തരഫലമായി 20-ാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് സാമ്പത്തികമായി വികസനം എത്തിയില്ല എന്നതിനാൽ വെള്ളക്കാരും കറുത്തവരും സാമ്പത്തികമായി കഷ്ടപ്പെട്ടു.
1890-ൽ, വോട്ടർ രജിസ്ട്രേഷനു തടസ്സം സൃഷ്ടിക്കുന്നതിനായി വോട്ടെടുപ്പ് നികുതിയും സാക്ഷരതാ പരിശോധനകളും ഉപയോഗിച്ച പുതിയ ഭരണഘടന പ്രകാരം സംസ്ഥാന നിയമസഭ മിക്ക കറുത്തവർഗക്കാർക്കും വോട്ടവകാശം നിഷേധിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, നിരവധി ആളുകൾ മറ്റ് അവസരങ്ങൾ നേടുന്നതിനായി ഗ്രാമീണ പ്രദേശം വിട്ട് നഗരങ്ങളിലേക്ക് പോയി. ഫെഡറൽ നിയമനിർമ്മാണം പാസാക്കിയതിനുശേഷം 1960 കളുടെ അവസാനം വരെ മിക്ക കറുത്തവർഗക്കാർക്കും മിസിസിപ്പിയിൽ വോട്ടുചെയ്യാൻ കഴിഞ്ഞില്ല.
21-ാം നൂറ്റാണ്ട്
[തിരുത്തുക]മെംഫിസ്, ടെന്നസി മെട്രോപൊളിറ്റൻ ഏരിയയുടെ ഭാഗമായി, 21-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഡിസോട്ടോ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ അതിവേഗം വളരുന്ന 40 കൗണ്ടികളിൽ ഒന്നായി മാറി. ഇടത്തരക്കാരും സമ്പന്നരുമായ കറുത്തവർഗ്ഗക്കാർ മെംഫിസ് വിട്ട് പുതിയ പാർപ്പിടങ്ങൾ സ്വന്തമാക്കാനും ജോലിക്കായും മെംഫിസിലേക്ക് യാത്ര ചെയ്യുന്നതും കാരണമായി സബർബൻ വികസനത്തിന് കാരണമായി. ചില നിരീക്ഷകർ ഈ ഷിഫ്റ്റിനെ ബ്ലാക്ക് ഫ്ലൈറ്റ് എന്ന് വിശേഷിപ്പിക്കുന്നു, എന്നാൽ ഇത് യുദ്ധാനന്തര സബർബൻ വളർച്ചയുടെ മാതൃകയെന്ന നിലയിൽ താങ്ങാൻ കഴിയുന്ന ആളുകൾ പ്രാന്തപ്രദേശങ്ങളിലെ പുതിയ ഭവനങ്ങളിലേക്ക് മാറി.[7] കൗണ്ടിയിലെ ഇത്തരം സബർബൻ റെസിഡൻഷ്യൽ വികസനം മറ്റ് മിസിസിപ്പി നഗരങ്ങളായ സൗത്താവെൻ, ഒലിവ് ബ്രാഞ്ച്, ഹോൺ ലേക്ക് എന്നിവിടങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആറാമത്തെ വലിയ ചൂതാട്ട ജില്ലയായ അയൽരാജ്യമായ ടുണിക്ക കൗണ്ടിയിലെ കൂറ്റൻ കാസിനോ/റിസോർട്ട് സമുച്ചയവും മുൻ ഗ്രാമീണ മേഖലയിലെ വികസനത്തെ ഉത്തേജിപ്പിക്കുന്ന ഘടകമാണ്.
രാഷ്ട്രീയം
[തിരുത്തുക]ദക്ഷിണ മേഖലയിലെ മിക്ക കൗണ്ടികളെയും പോലെ ഡെസോട്ടോ കൗണ്ടിയും 1956 വരെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. സോളിഡ് സൗത്തിൻ്റെ ബാക്കി ഭാഗങ്ങളിലേതുപോലെ 1964 മുതൽക്കാണ് ഈ മാതൃകയിൽ ഒരു മാറ്റം സംഭവിച്ചത്. 1976-ലെ വിജയകരമായ മത്സരത്തിൽ ജിമ്മി കാർട്ടർ മാത്രമാണ് ഡിസോട്ടോ കൗണ്ടി പിടിച്ചെടുത്ത ഏക ഡെമോക്രാറ്റ്.
ഭൂമിശാസ്ത്രം
[തിരുത്തുക]കണക്കനുസരിച്ച് കൌണ്ടിയുടെ ആകെ വിസ്തീർണ്ണം 497 ചതുരശ്ര മൈൽ (1,290 ചതുരശ്ര കിലോമീറ്റർ ) ആണ്, അതിൽ 476 ചതുരശ്ര മൈൽ (1,230 ചതുരശ്ര കിലോമീറ്റര്) കരഭൂമിയും ബാക്കി 21 ചതുരശ്ര മൈൽ (54 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം ജലം ഉൾപ്പെട്ടതുമാണ്.[8]
ഭൂമിശാസ്ത്രപരമായ സവിശേഷതകൾ
[തിരുത്തുക]പ്രധാന പാതകൾ
[തിരുത്തുക]സമീപ ജില്ലകൾ
[തിരുത്തുക]- ഷെൽബി കൌണ്ടി, ടെന്നസി-വടക്ക്
- ക്രിറ്റൻഡൻ കൌണ്ടി, അർക്കൻസാസ്-പടിഞ്ഞാറ്
- ട്യൂണിക്ക കൌണ്ടി-തെക്കുപടിഞ്ഞാറ്
- ടേറ്റ് കൌണ്ടി-തെക്ക്
- മാർഷൽ കൌണ്ടി-കിഴക്ക്
ആകർഷണങ്ങൾ
[തിരുത്തുക]ഡെസോട്ടോ കൗണ്ടി അതിൻ്റെ ഗോൾഫ് കോഴ്സുകൾക്ക് പേരുകേട്ടതാണ്. പ്രദേശവാസികൾ 'ദി ഡിപ്പ്' എന്നറിയപ്പെടുന്ന വെൽവെറ്റ് ക്രീം, കൗണ്ടിയിലെ ഒരു പ്രധാന റെസ്റ്റോറൻ്റാണ്. 1947 മുതൽ പ്രവർത്തിക്കുന്ന ഇത് കൗണ്ടിയിൽ തുടർച്ചയായി പ്രവർത്തിക്കുന്ന ഏറ്റവും പഴക്കമുള്ള റെസ്റ്റോറൻ്റാണ്. 2010-ൽ, യുഎസ്എ ടുഡേയുടെ 'ബെസ്റ്റ് ഐസ്ക്രീം ഇൻ മിസിസ്സിപ്പി' അവാർഡ് ലഭിച്ചു.[9] 70 വർഷത്തെ പ്രവർത്തനത്തിന് ശേഷം 2003 ൽ അടച്ച വാട്ടർ പാർക്കായ മെയ്വുഡ് ബീച്ചിൻ്റെ ആസ്ഥാനം എന്ന പേരിലും ഡെസോട്ടോ കൗണ്ടി മുമ്പ് അറിയപ്പെട്ടിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Census - Geography Profile: DeSoto County, Mississippi". United States Census Bureau. Retrieved January 8, 2023.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved June 7, 2011.
- ↑ "Scenic Byways". Archived from the original on October 27, 2014.
- ↑ Robert Lowry and William H. McCardle, A History of Mississippi: From the Discovery of the Great River by Hernando DeSoto, Including the Earliest Settlement Made by the French Under Iberville to the Death of Jefferson Davis. Jackson, MS: R.H. Henry & Co., 1891; p. 473.
- ↑ Robert Lowry and William H. McCardle, A History of Mississippi: From the Discovery of the Great River by Hernando DeSoto, Including the Earliest Settlement Made by the French Under Iberville to the Death of Jefferson Davis. Jackson, MS: R.H. Henry & Co., 1891; p. 473.
- ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. pp. 105.
- ↑ Henry Bailey (February 4, 2011). "'Black flight' propels DeSoto County growth, census figures show". Commercial Appeal. Memphis, Tennessee. Retrieved April 7, 2014.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Archived from the original on September 28, 2013. Retrieved November 3, 2014.
- ↑ "The USA's best ice cream: Top parlors in 50 states". USA Today. August 29, 2010.
![]() |
Shelby County, Tennessee (Memphis) | ![]() | ||
Crittenden County, Arkansas | ![]() |
Marshall County | ||
![]() ![]() | ||||
![]() | ||||
Tunica County | Tate County |