Jump to content

ഡീപിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡീപിൻ
ഡീപിൻ 20 ഡെസ്ക്ടോപ്പ്
നിർമ്മാതാവ്വുഹാൻ ഡീപിൻ ടെക്നോളജി കമ്പനി, ലിമിറ്റഡ്
ഒ.എസ്. കുടുംബംലിനക്സ് (യുണിക്സ് പോലുള്ള)
തൽസ്ഥിതി:നിലവിലുള്ളത്
സോഴ്സ് മാതൃകഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ
പ്രാരംഭ പൂർണ്ണരൂപം28 ഫെബ്രുവരി 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-02-28)
നൂതന പൂർണ്ണരൂപം15.11 / 19 ജൂലൈ 2019; 5 വർഷങ്ങൾക്ക് മുമ്പ് (2019-07-19)[1]
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
വ്യക്തിഗത കമ്പ്യൂട്ടിംഗ്
ലഭ്യമായ ഭാഷ(കൾ)ബഹുഭാഷ (23 ൽ കൂടുതൽ)[2][3]
പുതുക്കുന്ന രീതിഡീപിൻ സോഫ്റ്റ്വെയർ സെന്റർ
പാക്കേജ് മാനേജർആപ്റ്റ്, ഡിപികെജി[4]
സപ്പോർട്ട് പ്ലാറ്റ്ഫോംAMD64
കേർണൽ തരംമോണോലിത്തിക്ക് കെർണൽ
യൂസർ ഇന്റർഫേസ്'ഡീപിൻ ഡെസ്ക്ടോപ്പ് പരിസ്ഥിതി
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Free software licenses
(mainly GPL)
വെബ് സൈറ്റ്www.deepin.org/en/

ഡീപിൻ (മുൻകാലത്ത് ലിനക്സ് ഡീപിൻ എന്നും ഹൈവീ‍‍ഡ് ലിനക്സ് എന്നും അറിയപ്പെ‍‍ട്ടിരുന്നു.[5]) ഡെബിയൻ അധിഷ്ഠിതമായ ഒരു പ്രശസ്ത ചൈനീസ് ലിനക്സ് വിതരണമാണ്. ഒരു ഉപയോക്തൃ-സൌഹൃദ ഡെസ്ക്ടോപ്പ് ലിനക്സ് വിതരണമാവുന്നതിലാണ് അവരുടെ ശ്രദ്ധ.[6] 2017ലെ ഡിസ്‍ട്രോവാച്ചിന്റെ കണക്ക് പ്രകാരം ഏറ്റവും പ്രശസ്തമായ ചൈനീസ് ലിനക്സ് വിതരണമാണിത്.[7]

ചരിത്രം

[തിരുത്തുക]

2004 ൽ ഹൈവീഡ് ലിനക്സ് എന്ന പേരിൽ ആണ് ഈ ലിനക്സ് വിതരണം ആരംഭിച്ചത്. തുടക്കത്തിൽ ഒരു ചൈനീസ് അടിസ്ഥാന കമ്മ്യൂണിറ്റി നയിക്കുന്ന ലിനക്സ് വിതരണമായിരുന്നു.

ഡീപിന്റെ വികസനം കൂടുതൻ മെച്ചപ്പെടുത്തുന്നതിനായി 2011ൽ വുഹാൻ ഡീപിൻ ടെക്നോളജിയായി ഡീപിൻ ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടു.[8] അതേ വർഷം തന്നെ ഇതിന് നിക്ഷേപം ലഭിച്ചു. 2014 മുതൽ, കമ്പനിയുടെ വരുമാനത്തിന്റെ ഒരു ഭാഗം ചൈനീസ് ഗവൺമെൻറുമായുള്ള സോഫ്റ്റ്‌വേർ കരാറുകളിൽ നിന്ന് ഉത്ഭവിച്ചിരുന്നു.

2015ൽ ഡീപിൻ ലിനക്സ് ഫൗണ്ടേഷനിൽ ചേർന്നു.[9]

പാക്കേജുകൾ

[തിരുത്തുക]

ഡെബിയൻ ബേയ്സിൽ നിന്നും എല്ലാ പാക്കേജുകളും നൽകുന്നതിനോടൊപ്പം, വിവാൽഡി പോലുള്ള ജനപ്രിയ സോഫ്റ്റ്വെയറുകൾ സ്വന്തം റെപ്പോസിറ്ററികളിലൂടെയും ലഭ്യമാക്കുന്നു.[10]

കോഡ്വീവേഴ്സിന്റെ ഒരു തന്ത്രപ്രധാന പങ്കാളി ആണ് ‍‍ഡീപിൻ.[11] കോഡ്വീവേഴ്സ് ക്രോസ്ഓവറിന്റെ ഒരു പതിപ്പ് ഡീപിനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.[12]

ക്യുടി ടൂൾക്കിറ്റ് ഉപയോഗിച്ച് ഡീപിൻ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് എന്ന പേരിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത പണിയിട പരിസ്ഥിതി ആണ് ഡീപിനിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഓപ്പൺ സോഴ്സ് ആണ്, അതിനാൽ ആർച്ച് ലിനക്സ് പോലുള്ള മറ്റു ലിനക്സ് വിതരണങ്ങളും അവരുടെ പാക്കേജ് റെപ്പോസിറ്ററികളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.[13] മഞ്ജാരോ ലിനക്സിന് ഡീപിനോട് കൂടി ലഭ്യമാകുന്ന കമ്മ്യൂണിറ്റി പിന്തുണയുള്ള ഒരു പതിപ്പുണ്ട്.[14]

റിലീസുകൾ

[തിരുത്തുക]

റിലീസ് ചക്രം വിവിധ സമയക്രമങ്ങൾ പിന്തുടർന്നിരുവെങ്കിലും ഇപ്പോൾ ഓരോ വർഷവും നാലു റിലീസുകൾ എന്നാണ് ലക്ഷ്യമിടുന്നത്. വികസനത്തിന്റെയും പരിശോധനയുടെയും പണി പൂർത്തിയാകുന്നില്ലെങ്കിൽ റിലീസുകൾ വൈകിക്കാറുണ്ട്.

പതിപ്പ് റിലീസ് തീയതി പണിയിട പരിസ്ഥിതി അടിസ്ഥാന സിസ്റ്റം
ഹൈവിക്സ് 0.1 ഫെബ്രുവരി 28, 2004 ഐസ്ഡബ്ല്യുഎം മോർഫിക്സ്
ഹൈവീ‍ഡ് ലിനക്സ് 0.2 മാർച്ച് 3, 2004
ഹൈവീ‍ഡ് ലിനക്സ് 0.3 ജൂലായ് 22, 2004 എക്സ്എഫ്സിഇ ഡെബിയൻ
ഹൈവീ‍ഡ് ലിനക്സ് 0.55 സെപ്റ്റംബർ 25, 2004
ഹൈവീ‍ഡ് ലിനക്സ് 0.6 ഫെബ്രുവരി 24, 2005
ഹൈവീ‍ഡ് ലിനക്സ് 1.0 സെപ്റ്റംബർ 25, 2006 ഉബുണ്ടു
ഹൈവീ‍ഡ് ലിനക്സ് 2.0 നവംബർ 17, 2008 എൽഎക്സ്ഡിഇ
ലിനക്സ് ഡീപിൻ 9.12 ഡിസംബർ 30, 2009 ഗ്നോം 2
ലിനക്സ് ഡീപിൻ 10.06 ജൂലായ് 20, 2010
ലിനക്സ് ഡീപിൻ 10.12 ഡിസംബർ 31, 2010
ലിനക്സ് ഡീപിൻ 11.06 ജൂലായ് 4, 2011
ലിനക്സ് ഡീപിൻ 11.12 ഡിസംബർ 30, 2011 ഗ്നോം 3
ലിനക്സ് ഡീപിൻ 11.12.1 ഫെബ്രുവരി 29, 2012
ലിനക്സ് ഡീപിൻ 12.06 ജൂലായ് 17, 2012
ലിനക്സ് ഡീപിൻ 12.12 ജൂൺ 19, 2013 ലിനക്സ് പണിയിട പരിസ്ഥിതി 1.0
ലിനക്സ് ഡീപിൻ 12.12.1 ആഗസ്റ്റ് 7, 2013
ലിനക്സ് ഡീപിൻ 2013 നവംബർ 28, 2013
ലിനക്സ് 2014 ജൂലായ് 6, 2014 ലിനക്സ് പണിയിട പരിസ്ഥിതി 2.0
ലിനക്സ് 2014.1 ആഗസ്റ്റ് 28, 2014
ലിനക്സ് 2014.2 ഡിസംബർ 31, 2014
ലിനക്സ് 2014.3 ഏപ്രിൽ 28, 2015
ലിനക്സ് 15 ഡിസംബർ 31, 2015 ലിനക്സ് പണിയിട പരിസ്ഥിതി 3.0 ഡെബിയൻ (അൺസ്റ്റേബിൾ)
ലിനക്സ് 15.1 ജനുവരി 29, 2016[15]
ലിനക്സ് 15.1.1 മാർച്ച് 9, 2016[16]
ലിനക്സ് 15.2 ജൂൺ 1, 2016[17]
ലിനക്സ് 15.4.1 ജൂലായ് 21, 2017


‍ഡെബിയനും ഉബുണ്ടുവും ഡീപിനും തമ്മിലുള്ള താരതമ്യം

[തിരുത്തുക]

ഡീപിൻ ഡെബിയൻ അടിസ്ഥാനമാക്കിയുള്ളതാണ്. രണ്ട് വിതരണങ്ങളും പൊതുവായുള്ള സോഫ്റ്റ്‌വേർ റെപ്പോസിറ്ററിയാണ് ഉപയോഗിക്കുന്നത്. മിക്ക വ്യത്യാസങ്ങളും ഡെസ്ക്ടോപ്പിൽ ആണ്. ഡീപിനേക്കാൾ ഡെബിയനാണ് വലിയ പിന്തുണയുള്ള സമൂഹം ഉള്ളത്. എന്നിരുന്നാലും, ഭൂരിഭാഗം ഡെബിയൻ സഹായവും ഉപദേശവും ‍ഡീപിനും ബാധകമാണ്. ഡെബിയനും ഡെബിയനും x86-64 സിപിയു ആർക്കിട്ടെക്ച്ചർ പിന്തുണക്കുന്നു.

ഡീപിനിൽ പല പ്രമുഖ മൾട്ടിമീഡിയ കോഡെക്കുകളും സ്വതേ ഇൻസ്റ്റാൾ ചെയ്തിട്ടില്ല. ഡെബിയൻ, ഉബുണ്ടു തുടങ്ങിയ ഗ്നു/ലിനക്സ് വിതരണങ്ങൾ പേറ്റന്റ് പ്രശ്നങ്ങൾ കാരണം ഈ കോഡെക്കുകൾ പ്രാരംഭ ഇൻസ്റ്റാൾ മീഡിയയിൽ വിതരണം ചെയ്യുന്നില്ല.

ഉബുണ്ടു അടിസ്ഥാനമാക്കിയുള്ളതാണ് ഡീപിൻ 2014.x; ഉബുണ്ടുവും, ഡീപിനും ഉപയോഗയോഗ്യതയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എന്നാൽ ഡീപിൻ വ്യത്യസ്തമായ ഒരു ഉപയോക്തൃ അനുഭവം നൽകുന്നു (ഡിഡിഇ), മറ്റു ലിനക്സ് വിതരണങ്ങളെ അപേക്ഷിച്ച് ‍ഡീപിന്റെ രൂപവും ഭാവവും വളരെ ആകർഷകവും ആധുനികവും ആണ്. ഉബുണ്ടുവിൽ ലഭ്യമല്ലാത്ത അനേകം ആപ്ലിക്കേഷനുകൾ ഡീപിനിൽ ലഭിക്കുന്നു (ഡീപിൻ സ്റ്റോർ). ലിബ്രേഓഫീസിന് പുറമേ സ്വതന്ത്ര സോഫ്റ്റ്‌വേർ അല്ലാത്ത ഡബ്ല്യുപിഎസ് ഓഫീസും (മുൻകാലത്ത് കിംഗ്സോഫ്റ്റ് ഓഫീസ് എന്ന് അറിയപ്പെട്ടിരുന്നു) ഡീപിനിൽ സ്വതേ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് പുറമെ ഗൂഗിൾ ക്രോം ബ്രൗസർ, ‍ഡീപിൻ മ്യൂസിക് പ്ലെയർ, ‍ഡീപിൻ വീ‍ഡിയോ പ്ലെയർ, ‍ഡീപിൻ യുഎസബി ക്രിയേറ്റർ തുടങ്ങിയവയെല്ലാം ‍ഡീപിനിൽ സ്വതേ ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് വിൻഡോസ് ആപ്ലിക്കേഷനുകൾ‍ ലിനക്സ് വിതരണങ്ങളിൽ പ്രവർത്തിക്കുവാൻ സഹായിക്കുന്ന ക്രോസ്ഓവർ സൗജന്യമായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും ഡീപിന്റെ പ്രത്യേകതയാണ്. എൻവിഡിയ ജിപിയു പോലുളള ഏതെങ്കിലും കുത്തക ഹാർഡ്വെയർ കണ്ടുപിടിച്ച് അത് പ്രവർത്തിപ്പിക്കാൻ സ്വതന്ത്രവും അല്ലാത്തതുമായ ഡ്രൈവറുകൾ കണ്ടെത്താൻ ഉപയോക്താവിനെ സഹായിക്കുന്ന ജോക്കി എന്ന ആപ്ലിക്കേഷനും ‍ഡീപിനിൽ ഉണ്ട്.

അവലംബം

[തിരുത്തുക]
  1. "deepin 15.11 – Better Never Stops – Deepin Technology Community" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-01-12. Retrieved 2019-07-19.
  2. Massimo Antonio Carofano (29 April 2015). "Rilasciato Deepin 2014.3: novità, considerazioni e download!". QWERTYmag. Archived from the original on 11 May 2015. Retrieved 29 April 2015.
  3. Chen Xiang Bang (14 May 2015). "_Must Read_ Community Declaration, Community Rules and Community Management Team". QWERTYmag. Archived from the original on 19 May 2015. Retrieved 14 May 2015.
  4. "【开源专访】Linux Deepin:做更好用的Linux桌面系统-CSDN.NET". www.csdn.net. Archived from the original on 2020-07-29. Retrieved 2020-04-16.
  5. Wallen, Jack (February 14, 2014). "Linux Deepin is a fringe Linux distribution that could steal your heart". TechRepublic. Retrieved 2017-09-19. And then there's Linux Deepin (formerly Hiweed Linux).
  6. "Aboutus". Deepin Technology Community. Retrieved 2017-09-19.
  7. "Search Distributions". Distrowatch. Retrieved 2017-09-19.
  8. Linux Deepin 15.4 Review - Fancier and Faster.
  9. "Alibaba, DCHQ, MediaTek, PayPal and Wuhan Deepin Technology Join Linux Foundation - The Linux Foundation" (Press release). The Linux Foundation. Aug 13, 2015. Retrieved 2017-09-19.
  10. "Vivaldi - deepin Wiki". wiki.deepin.org. Archived from the original on 2017-08-01. Retrieved 2017-08-01.
  11. "Strategic Partners". CodeWeavers. Archived from the original on 2018-03-17. Retrieved 2017-09-19.
  12. Bhartiya, Swapnil (January 12, 2015). "Deepin Linux: A Polished Distro That's Easy to Install and Use". Linux.com. Retrieved 2017-09-19.
  13. "Deepin Desktop Environment - ArchWiki". ArchWiki. Retrieved 2017-09-19. Deepin Desktop Environment From ArchWiki Jump to: navigation, search
  14. "Manjaro Community Editions". Manjaro. Archived from the original on 2017-09-22. Retrieved 30 September 2017.
  15. Chen Xiang Bang (29 January 2016). "deepin 15.1——Never Stop To Be Better". deepin Weblog. Archived from the original on 29 January 2016. Retrieved 29 January 2016.
  16. melodyzou, pressroom of the deepin project (9 March 2016). "deepin 15.1.1 Released". deepin Weblog. Archived from the original on 11 March 2016. Retrieved 9 March 2016.
  17. melodyzou, pressroom of the deepin project (31 May 2016). "deepin 15.2 — Firmly Move Forward With Our Dreams". deepin Weblog. Archived from the original on 15 June 2016. Retrieved 31 May 2016.
"https://ml.wikipedia.org/w/index.php?title=ഡീപിൻ&oldid=3804905" എന്ന താളിൽനിന്ന് ശേഖരിച്ചത്