ഡീസൽ ലോക്കോമോട്ടീവ് വർക്സ്
ദൃശ്യരൂപം
ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിൽ ഡീസൽ-എലെക്ട്രിക് എഞ്ചിനുകൾ നിർമ്മിക്കുന്ന ഫാക്ടറിയാണ് വാരണാസിയിലുള്ള ഡീസൽ ലോക്കോമോട്ടിവ് വർക്സ്. 1961 -ൽ തുടങ്ങിയ കമ്പനി 1964 ജനവരി 3-ന് ആദ്യത്തെ ഡീസൽ എഞ്ചിൻ പുറത്തിറക്കി. വർഷത്തിൽ 250 എഞ്ചിനുകൾ ഉണ്ടാകാനുള്ള ശേഷി ഈ ഫാക്ടറിക്കുണ്ട്. 2500 മുതൽ 5500 വരെ കുതിരശ്ശക്തിയുള്ള എഞ്ചിനുകൾ ഇവിടെ നിർമ്മിക്കുന്നുണ്ട്. ധാരാളം എഞ്ചിനുകൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ശ്രീലങ്കയിലേക്കും, വിയറ്റ്നാമിലേക്കും കയറ്റി അയച്ചിച്ചിട്ടുമുണ്ട്.