Jump to content

ഡെൽ മാർ

Coordinates: 32°57′18″N 117°15′50″W / 32.95500°N 117.26389°W / 32.95500; -117.26389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെൽ മാർ, കാലിഫോർണിയ
City of Del Mar
The Del Mar racetrack
Official seal of ഡെൽ മാർ, കാലിഫോർണിയ
Seal
Location of Del Mar in San Diego County, California.
Location of Del Mar in San Diego County, California.
ഡെൽ മാർ, കാലിഫോർണിയ is located in the United States
ഡെൽ മാർ, കാലിഫോർണിയ
ഡെൽ മാർ, കാലിഫോർണിയ
Location in the contiguous United States
Coordinates: 32°57′18″N 117°15′50″W / 32.95500°N 117.26389°W / 32.95500; -117.26389
Country United States
State California
County San Diego
IncorporatedJuly 15, 1959[1]
ഭരണസമ്പ്രദായം
 • MayorDwight Worden[2]
വിസ്തീർണ്ണം
 • City1.78 ച മൈ (4.60 ച.കി.മീ.)
 • ഭൂമി1.71 ച മൈ (4.42 ച.കി.മീ.)
 • ജലം0.07 ച മൈ (0.18 ച.കി.മീ.)  3.94%
ഉയരം112 അടി (34 മീ)
ജനസംഖ്യ
 (2010)
 • City4,161
 • കണക്ക് 
(2016)[5]
4,365
 • ജനസാന്ദ്രത2,557.12/ച മൈ (987.43/ച.കി.മീ.)
 • മെട്രോപ്രദേശം
SD-TJ: 51,05,768
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
92014
ഏരിയ കോഡ്858
FIPS code06-18506
GNIS feature ID1656480
വെബ്സൈറ്റ്www.delmar.ca.us

ഡെൽ മാർ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ഡിയേഗോ കൗണ്ടിയിലെ ഒരു കടൽത്തീര നഗരമാണ്. പസഫിക് മഹാസമുദ്ര തീരത്തെ ഇതിന്റെ സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്ന പട്ടണത്തിന്റെ പേര് സമുദ്രവുമായി ബന്ധപ്പെട്ട ഒരു സ്പാനിഷ് പദമാണ്. എല്ലാ വേനൽക്കാലത്തും ഡെൽ മാർ റേസ് ട്രാക്കിൽ  ഡെൽ മാർ കുതിരയോട്ട മത്സരം സംഘടിപ്പിക്കാറുണ്ട്. 1885 ൽ സമ്പന്നർക്കും പ്രശസ്തർക്കും താമസിക്കുവാനായി ഒരു കടൽത്തീര റിസോർട്ട് സ്ഥാപിക്കുകയെന്ന കാഴ്ചപ്പാടോടെ കേണൽ ജേക്കബ് ടെയ്ലർ, എനോക്ക് ടാൽബെർട്ടിൽ നിന്ന് 338 ഏക്കർ (1.37 കി.മീറ്റർ) ഭൂമി വാങ്ങിയതോടെയാണ് നഗരത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഡെൽ മാറിൽ ബ്ലിംപുകൾക്കായി (ബലൂൺ മാതൃകയിലുള്ള ആകാശ യാനം) ഒരു നേവൽ ആക്സിലറി എയർ ഫെസിലിറ്റി  പ്രവർത്തിപ്പിച്ചിരുന്നു. 2010 ലെ സെൻസസ് പ്രകാരം 4,161 ആയിരുന്ന ജനസംഖ്യ 2014 ൽ 4,311 ആയി വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ പ്രാദേശിക വിസ്തീർണ്ണം 1.8 ചതുരശ്ര മൈലാണ് (4.7 ചതുരശ്ര കിലോമീറ്റർ). അതിൽ 1.7 ചതുരശ്ര മൈൽ (4.4 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ)  അതായത് 3.94 ശതമാനം ഭാഗം ജലമാണ്. ഡെൽ മാർ നഗരത്തിന്റെ തെക്കെ അറ്റത്തായി ലോസ് പനാസ്ക്വിറ്റോസ് ലഗൂൺ സ്ഥിതിചെയ്യുന്നു.

ഡെൽ മാർ നഗരത്തിലെ കാലാവസ്ഥ ചൂടുള്ള വരണ്ട വേനൽക്കാലമുള്ളതും, മിതമായതും ഈർപ്പമുള്ളതും തണുപ്പോടുകൂടിയതുമായ മെഡിറ്ററേനിയൻ-സബ്ട്രോപ്പിക്കൽ കാലാവസ്ഥയായി കണക്കാക്കപ്പെടുന്നു. വർഷം മുഴുവനും ഏതാനും സന്ദർഭങ്ങളിലൊഴികെ 85 °F (29 ഡിഗ്രി സെൽഷ്യസ്) കൂടുതലായ താപനിലയും അപൂർവ്വമായി മാത്രം 41 ° F (5 ° C) താഴ്ന്ന താപനിലയും ഇവിടെ അനുഭവപ്പെടുന്നു. ഡെൽ മാർക്കിലെ വാർഷിക ശരാശരി താപനില ഏതാണ്ട് 65 °F ആണ് (18 ഡിഗ്രി സെൽഷ്യസ്).

ടോറി പൈൻ മരങ്ങൾ വളരുന്ന ഏതാനും സ്ഥലങ്ങളിലൊന്നാണ് ഡെൽ മാർ. അമേരിക്കൻ ഐക്യനാടുകളിലെ അപൂർവ്വ പൈൻ മരയിനമാണ് ടോറി പൈൻ. വംശനാശ ഭീഷണി നേരിടുന്ന ഈ സസ്യവർഗ്ഗത്തിലെ വിരലിലെണ്ണാവന്നവ മാത്രമേ ഇവിടെ നിലനിൽക്കുന്നുള്ളൂ.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "Del Mar, CA - Official Website | Official Website". Retrieved September 15, 2018.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "Del Mar". Geographic Names Information System. United States Geological Survey. Retrieved April 9, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഡെൽ_മാർ&oldid=3263073" എന്ന താളിൽനിന്ന് ശേഖരിച്ചത്