Jump to content

ഡൈമേറിയ കല്യാടൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡൈമേറിയ കല്യാടൻസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. kalliadense
Binomial name
Dimeria kalliadense

ചെങ്കൽപ്പാറപ്പുറത്ത് വളരുന്ന ഒരിനം പുല്ല് ആണ് ഡൈമേറിയ കല്യാടൻസ് (Dimeria kalliadense)[1]. പത്തു സെന്റിമീറ്ററോളം ഉയരത്തിൽ വളരുന്നു. കണ്ണൂർ ജില്ലയിലെ കല്യാട്, ബ്ലാത്തൂർ, പെരിങ്ങോം, കാനായി, കാസർഗോഡ് ജില്ലയിലെ കരിന്തളം, മടിക്കൈ, സിതാംഗോളി എന്നിവിടങ്ങളിൽ ഈ സസ്യം വളരുന്നുണ്ട്[2].

ഗവണ്മെന്റ് കോളേജ്, കാസർഗോഡ്, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി, സെന്റ് തോമസ് കോളേജ്, പാലാ എന്നീ സ്ഥാപനങ്ങളിലെ സസ്യ ശാസ്ത്ര വിഭാഗം ഗവേഷകരാണ് ഈ സസ്യ ഇനത്തെ കണ്ടെത്തിയത്[3].

അവലംബം

[തിരുത്തുക]
  1. "A NEW REMARKABLE SPECIES OF DIMERIA R. Br. (POACEAE, PANICOIDEAE, ANDROPOGONEAE) FROM THE LATERITIC PLATEAUS OF NORTHERN KERALA, INDIA". journalijar.com. 2017-12-04. Retrieved 2017-12-04.
  2. "ചെങ്കൽപ്പാറകളിൽ വളരുന്ന പുതിയ പുൽച്ചെടിയെ കണ്ടെത്തി". മാതൃഭൂമിപത്രം. 2017-12-04. Archived from the original on 2017-12-04. Retrieved 2017-12-04.
  3. [1]journalijar.com
"https://ml.wikipedia.org/w/index.php?title=ഡൈമേറിയ_കല്യാടൻസ്&oldid=3804933" എന്ന താളിൽനിന്ന് ശേഖരിച്ചത്