ഡോക്ടർ വാട്സൺ
ജോൺ എച്ച്. വാട്സൺ | |
---|---|
ഷെർലക് ഹോംസ് character | |
ആദ്യ രൂപം | എ സ്റ്റഡി ഇൻ സ്കാർലെറ്റ് |
അവസാന രൂപം | "ഹിസ് ലാസ്റ്റ് ബോ" |
രൂപികരിച്ചത് | സർ ആർതർ കോനൻ ഡോയൽ |
Information | |
ലിംഗഭേദം | പുരുഷൻ |
തലക്കെട്ട് | ഡോക്ടർ |
Occupation | ഡോക്ടർ |
ഇണ | മേരി മോർസൺ (ഭാര്യ) |
ദേശീയത | ബ്രിട്ടീഷ് |
ആർതർ കോനൻ ഡോയലിന്റെ (1859-1930) വിഖ്യാതമായ കുറ്റാന്വേഷണനോവലുകളിലെ കഥാപാത്രമാണ് ജോൺ എച്ച്. വാട്സൺ എന്ന ഡോക്ടർ വാട്സൺ . പ്രധാന കഥാപാത്രമായ ഷെർലക് ഹോംസിനൊപ്പം സഹായി ആയും സുഹൃത്തായും ലണ്ടനിലെ ബേക്കർസ്ട്രീറ്റിലെ 221 B എന്ന മുറിയിൽ താമസമാക്കി നടത്തുന്ന കുറ്റാന്വേഷണ പ്രവർത്തനങ്ങൾ വളരെയധികം ഉദ്വേഗജനകമാണ്. [1] നാല് ചെറുകഥകൾ ഒഴികെയുള്ള രചനകളല്ലാം ഹോംസിന്റെ സുഹൃത്തായ വാട്സൺ ആഖ്യാനം ചെയ്യുന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
വാട്സൺ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആദ്യത്തെ ഹോംസ് കൃതിയായ എ സ്റ്റഡി ഇൻ സ്കാർലറ്റിൽ ആണ്.[2] അഫ്ഗാനിസ്ഥാനിൽ നിന്നും സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു ഡോക്ടറായിട്ടാണ് ഡോയൽ വാട്സണെ പരിചയപ്പെടുത്തുന്നത്. ശാരീരിക സ്ഥിതിയെക്കുറിച്ച് "as thin as a lath (കനം കുറഞ്ഞ തടിക്കഷണം) and as brown as a nut."എന്നും ഡോയൽ എഴുതുന്നു.[3]
ഹോംസിന്റെ ജീവചരിത്രകാരനായും വ്യാഖ്യാതാവായും ഹോംസിനെ ഉന്മേഷഭരിതനാക്കുന്ന ആത്മസുഹൃത്തായും ഡോക്ടർ വാട്സൺ ഹോംസ് കഥകളിലെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ The Hound of the Baskervilles/Chapter 10 Wikisource. Retrieved on 23 August 2011.
- ↑ Arthur Conan Doyle, "A Study in Scarlet", subtitle.
- ↑ A Study in Scarlet