Jump to content

ഡോണ റിച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Donna Ritchie
Ritchie celebrates with her silver medal at the 2000 Sydney Paralympics
വ്യക്തിവിവരങ്ങൾ
ദേശീയത ഓസ്ട്രേലിയ
ജനനം28 December 1963
Manly, New South Wales
Sport
2000 സമ്മർ പാരാലിമ്പിക്സ് മത്സരത്തിൽ ഒരു ഫ്രീ ത്രോയ്ക്കായി റിച്ചി പന്ത് ഉപയോഗിച്ച് പോസ് ചെയ്യുന്നു

ഓസ്‌ട്രേലിയയിൽ നിന്നുള്ള വീൽചെയർ ബാസ്‌ക്കറ്റ്ബോൾ താരമാണ് ഡോണ റിച്ചി (ജനനം: ഡിസംബർ 28, 1963, ന്യൂ സൗത്ത് വെയിൽസിലെ മാൻലിയിൽ [1]. 2000-ലെ സമ്മർ പാരാലിമ്പിക്‌സിൽ ഓസ്ട്രേലിയ വനിതാ ദേശീയ വീൽചെയർ ബാസ്‌ക്കറ്റ്ബോൾ ടീം[2] വെള്ളി മെഡൽ നേടിയതിന്റെ ഭാഗമായിരുന്നു അവർ.[3]

ആദ്യകാലജീവിതം

[തിരുത്തുക]

1963 ഡിസംബർ 28 ന് ന്യൂ സൗത്ത് വെയിൽസിലെ മാൻലിയിലാണ് റിച്ചി ജനിച്ചത്. അവരുടെ മാതാപിതാക്കൾ റേ, ജോർജീന എന്നിവരായിരുന്നു. മാൻലി സീ ഈഗിൾസിനായി ഫസ്റ്റ് ഗ്രേഡ് റഗ്ബി ലീഗ് കളിച്ച അച്ഛൻ റേ 1981 മുതൽ 1982 വരെ ഫസ്റ്റ് ഗ്രേഡ് പരിശീലകനായിരുന്നു. മാൻലി ബീച്ചിലെ ഒരു കൽമതിലിൽ നിന്ന് പിന്നിലേക്ക് വീണതിനെ തുടർന്ന് 23 ആം വയസ്സിൽ റിച്ചിയുടെ നട്ടെല്ലിലെ ടി 5, ടി 6 കശേരുക്കൾ തകർന്നു.[4]

1996-ലെ അറ്റ്ലാന്റ പാരാലിമ്പിക്‌സിൽ ഡച്ച് വീൽചെയർ ബാസ്‌ക്കറ്റ്ബോൾ താരം കോയൻ ജാൻസൻസിനെ കണ്ടുമുട്ടി. [4] 1999-ൽ വിവാഹിതരായ ഇവർക്ക് ഒരു മകനും മകളുമുണ്ട്.[4]

"Paralympians don't have the time to worry about what doesn't work, they maximise what does!'”

Donna Ritchie[5]

2000-ലെ സിഡ്നി പാരാലിമ്പിക്സിന് മുന്നോടിയായി, സിഡ്നി പാരാലിമ്പിക് ഓർഗനൈസിംഗ് കമ്മിറ്റിയുടെ കമ്മ്യൂണിറ്റി റിലേഷൻസ് മാനേജരായിരുന്നു റിച്ചി.[6] 1995 ഡിസംബർ മുതൽ ന്യൂ സൗത്ത് വെയിൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട് ബോർഡ് അംഗമാണ്.[7][8]2015-ൽ ടെൽസ്ട്ര ബിസിനസ് ഇൻവെസ്റ്റ്‌മെന്റിന്റെ ജനറൽ മാനേജരാണ്. ന്യൂ സൗത്ത് വെയിൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട് ബോർഡ് അംഗവും ആണ്[9].

ബാസ്കറ്റ്ബോൾ കരിയർ

[തിരുത്തുക]

അപകടത്തിൽ നിന്ന് കരകയറുന്നതിനിടയിൽ റിച്ചി ആശുപത്രിയിലെ വീൽചെയർ ബാസ്കറ്റ്ബോൾ പരിശീലനം നേടി. ഇത് കായികരംഗത്തേക്ക് നയിച്ചു.[4]അവരുടെ വീൽചെയർ ബാസ്‌ക്കറ്റ്ബോൾ വർഗ്ഗീകരണം 1.5 പോയിന്റാണ്.[1]1992 ബാഴ്‌സലോണ, 1996 അറ്റ്ലാന്റ, 2000 സിഡ്‌നി എന്നീ മൂന്ന് പാരാലിമ്പിക്സ് ഗെയിമുകളിൽ പങ്കെടുത്തു.[1]ദേശീയ വനിതാ ബാസ്‌ക്കറ്റ്ബോൾ ടീമായ ഗ്ലൈഡേഴ്‌സ് 1992 ലും 1996 ലും നാലാം സ്ഥാനത്തെത്തി 2000-ൽ വെള്ളി മെഡൽ നേടി.[1]1992 ഗെയിംസിൽ വൈസ് ക്യാപ്റ്റനും 1996, 2000 വർഷങ്ങളിലെ ഗെയിംസിൽ ക്യാപ്റ്റനുമായിരുന്നു.

1990, 1994, 1998 എന്നീ വർഷങ്ങളിലെ മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ ഗ്ലൈഡേഴ്സിൽ അംഗമായിരുന്നു റിച്ചി. 1994 ലും 1998 ലും ഗ്ലൈഡേഴ്സ് വെങ്കല മെഡൽ നേടി.[10]

അംഗീകാരം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Australian Media Guide : 2000 Paralympic Games. Sydney: Australian Paralympic Committee. 2000.
  2. "Results – SYDNEY 2000 Paralympic Games – Wheelchair Basketball – Women". International Paralympic Committee. Retrieved 9 September 2011.
  3. "Basketball Chronology". Basketball Australia. 2010. Archived from the original on 2014-02-21. Retrieved 9 September 2011.
  4. 4.0 4.1 4.2 4.3 "Paralympian wheelchair basketballer Donna Ritchie – Conversations with Richard Fidler". ABC website. Retrieved 20 March 2015.
  5. "IPC President stresses importance of para-sport in rehabilitation". International Paralympic Committee Media Centre, 17 November 2014. Retrieved 20 March 2015.
  6. Cashman, Richard (2008). Benchamark Games : The Sydney 2000 Paralympic Games. Sydney: Walla Walla Press. p. 131.
  7. "NSWIS Board". New cSouth Wales Institute of Sport website. Archived from the original on 16 മാർച്ച് 2015. Retrieved 20 മാർച്ച് 2015.
  8. New South Wales Institute of Sport. "Annual Report 1998–1999" (PDF). Archived from the original (PDF) on 5 ഏപ്രിൽ 2012. {{cite journal}}: Cite journal requires |journal= (help)
  9. "NSWIS Board". New cSouth Wales Institute of Sport website. Archived from the original on 16 മാർച്ച് 2015. Retrieved 20 മാർച്ച് 2015.
  10. 10.0 10.1 "Northern Beaches Sporting Hall of Fame". Pittwater Council website. Archived from the original on 2015-04-02. Retrieved 20 March 2015.
  11. "Manly Pathway of Olympians". Monument Australia. Retrieved 20 March 2015.
  12. "Donna Ritchie". It's An Honour. Archived from the original on 2019-05-04. Retrieved 21 March 2015.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡോണ_റിച്ചി&oldid=3968132" എന്ന താളിൽനിന്ന് ശേഖരിച്ചത്