ഡോണ സമ്മർ
ഡോണ സമ്മർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | LaDonna Rudy Rozaidi |
പുറമേ അറിയപ്പെടുന്ന | Donna Gaines The Queen of Disco |
ജനനം | Boston, Massachusetts, U.S. | ഡിസംബർ 31, 1948
ഉത്ഭവം | Dorchester, Boston, Massachusetts |
മരണം | മേയ് 17, 2012 Englewood, Florida, U.S. | (പ്രായം 63)
വിഭാഗങ്ങൾ | Pop, disco, dance-pop, rock |
തൊഴിൽ(കൾ) | Singer-songwriter |
ഉപകരണ(ങ്ങൾ) | Vocals, piano |
വർഷങ്ങളായി സജീവം | 1969–2012 |
ലേബലുകൾ | Oasis Records Casablanca (1975–1980) Geffen (1980–1988) Atlantic (1988–1991) Mercury (1994–1996) Warner-Elektra-Atlantic (Outside of U.S. 1980–1991) Epic (1999–2001) Burgundy (2006–2012) |
ഡിസ്‌കോ റാണി എന്ന പേരിൽ പ്രശസ്തയായ അമേരിക്കൻ ഗായികയായിരുന്നു ഡോണ സമ്മർ (31 ഡിസംബർ 1948 – 17 മേയ് 2012). അഞ്ചുതവണ ഗ്രാമി അവാർഡ് നേടിയ ഡോണയുടെ മൂന്ന് ആൽബം തുടർച്ചയായി യുഎസ് ബിൽബോർഡ് ചാർട്ടിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]മസാച്യുസെറ്റ്‌സിൽ 1948-ൽ ജനിച്ച ഡോണ പത്താം വയസ്സിൽ പള്ളിഗായകസംഘത്തിൽ പാടിക്കൊണ്ടാണ് സംഗീതലോകത്തെത്തിയത്. ലാഡോണ അഡ്രിയാൻ ഗെയ്ൻസ് എന്നാണ് ഡോണയുടെ യഥാർഥ പേര്. 1974-ൽ ആദ്യ സോളോ ആൽബം പുറത്തിറക്കി. '75-ൽ ലവ് ടു ലവ് യു ബേബി ഇറങ്ങിയതോടെ അവരുടെ പ്രശസ്തി കുതിച്ചുയർന്നു.1973-ൽ നടൻ ഹെൽമത് സോമറെ വിവാഹം ചെയ്തു. '75-ൽ അവസാനിച്ച ഈ ബന്ധത്തിൽ മിമി സോമർ എന്ന മകളുണ്ട്. '80-ൽ സംഗീതജ്ഞൻ ബ്രൂസ് സുഡാനോയെ വിവാഹം കഴിച്ചു. ബ്രൂക്‌ലിൻ, അമാൻഡ എന്നിവർ ഈ ബന്ധത്തിലെ മക്കളാണ്.
ആൽബങ്ങൾ
[തിരുത്തുക]ഐ ഫീൽ ലവ്, സ്റ്റേറ്റ് ഓഫ് ഇൻഡിപെൻഡൻസ്, ബാഡ് ഗേൾസ്, ഷി വർക്‌സ് ഹാർഡ് ഫോർ ദ മണി തുടങ്ങിയ ആൽബങ്ങൾ അവരെ സംഗീതലോകത്തെ എണ്ണം പറഞ്ഞ ഗായകരിലൊരാളാക്കി.2010-ൽ ഇറക്കിയ ടു പാരിസ് വിത്ത് ലവ് ആണ് അവസാനത്തെ സംഗീത ആൽബം.
താങ്ക് ഗോഡ് ഇറ്റിസ് ഫ്രൈഡേ എന്ന ഡിസ്‌കോ സിനിമയിലും ഫാമിലി മാറ്റേഴ്‌സ് എന്ന ടി.വി. പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]ചടുലനൃത്ത സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ ഡോണയ്ക്ക് അഞ്ച് ഗ്രാമി അവാർഡുകളും ആറ് അമേരിക്കൻ മ്യൂസിക് അവാർഡുകളുമുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഐ ഫീൽ ലവ് എന്ന ഗാനത്തെ എക്കാലത്തെയും മികച്ച 500 ഗാനങ്ങളുടെ പട്ടികയിലാണ് ദ റോളിങ് സ്റ്റോൺ മാസിക പെടുത്തിയിരിക്കുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ http://www.deshabhimani.com/newscontent.php?id=155185
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-19. Retrieved 2012-05-19.
പുറം കണ്ണികൾ
[തിരുത്തുക]- Donna Summer – official site
- ഡോണ സമ്മർ discography at Discogs
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡോണ സമ്മർ
- Donna Summer ടി.സി.എം. മൂവി ഡേറ്റാബേസിൽ
- ഡോണ സമ്മർ at Find A Grave
- Donna Summer വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- ഡോണ സമ്മർ ശേഖരിക്കപ്പെട്ട വാർത്തകളും വിവരണങ്ങളും. ദി ഗാർഡിയനിൽ
- രചനകൾ Donna Summer ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Pages using the JsonConfig extension
- Pages using infobox musical artist with associated acts
- Articles with BNE identifiers
- Articles with KANTO identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with Emmy identifiers
- Articles with Grammy identifiers
- Articles with MusicBrainz identifiers
- Articles with Deutsche Synchronkartei identifiers
- അമേരിക്കൻ ഗായകർ
- പോപ്പ് ഗായകർ
- 1948-ൽ ജനിച്ചവർ