ഉള്ളടക്കത്തിലേക്ക് പോവുക

തകഴി കൊച്ചുനീലകണ്ഠപ്പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1030-1106. കളിബ്ഭ്രാന്തന്മാരുടെ കണ്ണിലുണ്ണിയായിരുന്ന ഈ ഭാവനാസമ്പന്നനായ നടൻ പ്രസിദ്ധ ആശാനായിരുന്ന തകഴി വേലുപ്പിള്ളയുടെ മരുമകനും പ്രധാന ശിഷ്യനു അപൂർവ്വദൃഷ്ടമായ വേഷഭംഗി, ഭംഗിയും വൃത്തിയു മുള്ള മെയ്യ്, കയ്യ്, കണക്കൊത്ത് ചൊല്ലിയാട്ടം, അനന്യമത്രെ. സാധാരണമായ അഭിനയചാതുരി എന്നീ സവിശേഷതകളാൽ, സമകാലികരായിരുന്ന വിദഗ്ദ്ധനടന്മാരിൽ വച്ചു അതിപ്രശസ്തവും, അദ്വിതീയവും ആയ സ്ഥാനം തകഴി കൊച്ചുനീലകണ്ഠപ്പിള്ള സമാർജ്ജിച്ചിരുന്നു. കഥകളിയിലെ ഏതു വേഷവും കെട്ടാൻ ഇദ്ദേഹത്തിനു മടിയില്ല.ഒരു യഥാർത്ഥ നടനായിരുന്ന അദ്ദേഹത്തിന് കെട്ടിഫലിപ്പിക്കാൻ വയ്യാത്തതായ വേഷങ്ങളൊന്നുംതന്നെയില്ല. വേഷം ഏതായാലും അതു് അങ്ങേ അറ്റം നന്നാവുകയും ചെയ്യും. കമ്മീരവധത്തിൽ ധമ്മപുത്രർ, രാജസൂയത്തിൽ ജരാസന്ധൻ, കീചകൻ, നളൻ, വിജയങ്ങളിൽ രാവണൻ, സൗഗന്ധികത്തിൽ ഹനുമാൻ, ഇവയെല്ലാം നിസ്തുലമാണ്. അലൎച്ചയുടെ ഗാംഭീര്യം അവൎണ്ണനീയമെന്നേ പറയാനുള്ള ആദ്യകാലം തോപ്പിൽ കളിയോഗത്തിൽ ആദ്യവസാനമായിരുന്നു. അനന്തരം 1095 മുതൽ ഇദ്ദേഹം വലിയകൊട്ടാരം കളിയോഗത്തിലെ പ്രധാന നടനും വിചാരിപ്പുകാരുമായി കലാസേവനം നടത്തി.