Jump to content

തടവറയിലെ പൗലോസ് അപ്പോസ്തലൻ .

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിഖ്യാത ഡച്ച് ചിത്രക്കാരൻ റെംബ്രാന്റിന്റെ വർണ്ണഛായാചിത്രമാണ് Apostle Paul in Prison അഥവാ തടവറയിലെ പൗലോസ് അപ്പോസ്തലൻ.


1627ലാണ് ഇത് രചിക്കപ്പെട്ടത്. ക്രിസ്തുവിന്റെ ജീവിതവും ബൈബിൾ സന്ദർഭങ്ങളും ചിത്രീകരിക്കുന്ന റെംബ്രാന്റ് പരമ്പരയിലെ ഒരു ചിത്രമാണിത്. മരത്തിൽ തീർത്ത ഈ എണ്ണഛായാചിത്രം 72.8 x 60.2cm വലിപ്പത്തിലുള്ളതാണ്. റെംബ്രാന്റിന്റെ ആദ്യകാല രചനകളിലൊന്നായിട്ടാണ് ഈ ചിത്രം ഗണിക്കപ്പെടുന്നത്. 21 വയസ്സുള്ളപ്പോഴാണ് റെംബ്രാന്റ് ഇത് രചിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു.
ചിന്തയിലാണ്ട വൃദ്ധനായ പൗലോസിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പേനയും പുസ്തകവുമായി ഇരിക്കുന്ന പൗലോസ് തന്റെ അനേകം ലേഖനങ്ങളുടെ രചനകളിൽ വ്യാപൃതനായിരുന്നു തടവറയിൽ എന്ന് നാം അനുമാനിക്കണം.
നീണ്ട താടിയും, കഷണ്ടി തലയുമായിട്ടാണ് പൗലോസ് ഇതിൽ കാണപ്പെടുന്നത്. തടവുക്കാരനായ പൗലോസിന്റെ പക്കൽ ഒരു ഉടവാളും കാണപ്പെടുന്നു എന്ന ഒരു വിചിത്രത നമ്മുക്ക് കാണാം. ഇതിനു പല തലത്തിലുള്ള അർഥങ്ങളും കൽപ്പിക്കപ്പെട്ടിട്ടുണ്ട്.

  • റോമാക്കാരുടെ വാളാലാണ് പൗലോസ് വധിക്കപ്പെടുന്നത്
  • ആദിക്രൈസ്തവരുടെ കൊടിയ പീഡകനായിരുന്നു പൗലോസിനെയാവാം ഈ വാൾ പരാമർശിക്കുന്നത്.
  • തന്റെ ലേഖനങ്ങളിൽ ഒന്നിൽ ദൈവ വചനത്തെക്കുറിച്ച് പരിശുദ്ധാതമാവിന്റെ വാൾ എന്ന് പൗലോസ് പരാമർശിക്കുന്നുണ്ട്

17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ [[1]]

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]

http://www.artbible.info/art/large/460.html