Jump to content

തണ്ടാൻ‌ മരംകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തണ്ടാൻ മരംകൊത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Y. nanus
Binomial name
Yungipicus nanus
(Vigors, 1832)
Synonyms

Picoides nanus
Dendrocopos nanus

Brown capped woodpecker


തണ്ടാൻ‌ മരംകൊത്തി[2] [3][4][5] അഥവാ മുണ്ടൻ മരംകൊത്തി[4] (ശാസ്ത്രീയ നാമം : Yungipicus nanusi) ഇംഗ്ലീഷിൽ Brown-capped pygmy woodpecker എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇന്ത്യയിൽ കേരളത്തിലെ വയനാട്‌, കോഴിക്കോട് ജില്ലകളിൽ ആണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. കേരളത്തിൽ കാണപ്പെടുന്ന മരംകൊത്തി ഇനങ്ങളിൽ ഏറ്റവും ചെറുതാണ് തണ്ടാൻ മരംകൊത്തികൾ. പഴവർഗങ്ങളും തേനും ആണ് ഇവയുടെ പ്രധാന ഭക്ഷണം.(2) മരംകൊത്തിയുടെ മുകൾ ഭാഗത്തിന് വെളുത്ത വരകളോടു കൂടിയ തവിട്ടു നിറമാണ്. അടിഭാഗത്തിനു മങ്ങിയ മഞ്ഞ നിറം കലര്ന്ന വെളുത്ത നിറമാണ്. അടിഭാഗത്ത് തവിട്ടു നിറത്തിലുള്ള അവ്യക്തമായ വരകൾ ഉണ്ട്. പിൻ കഴുത്ത് വരെ എത്തുന്ന വെളുത്ത കണ്പുരികം ഇതിനുണ്ട്. വാൽ ചിറകിന്റെ മധ്യത്തുള്ള തൂവലുകളിൽ വെളുത്ത കുത്തുകൾ കാണാവുന്നതാണ്‌.(3)

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Picoides nanus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. 4.0 4.1 കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 499–500. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

2. Page No.4, Birds -The Winged Helpers by N.V.Satheesan, Translated by Ojal Sarah Paul, H&C Publications, Thrissur, First published in March 2010,

3.http://birder.in/info/290

"https://ml.wikipedia.org/w/index.php?title=തണ്ടാൻ‌_മരംകൊത്തി&oldid=3336196" എന്ന താളിൽനിന്ന് ശേഖരിച്ചത്