തത്സമം
ദൃശ്യരൂപം
ഒരു ഭാഷ മറ്റൊരു ഭാഷയിൽ നിന്ന് യാതൊരുവിധമായ രൂപമാറ്റങ്ങളും കൂടാതെ സ്വീകരിക്കുന്ന പദങ്ങളെയാണ് തത്സമപദങ്ങൾ എന്ന് പറയുന്നത്.
തത്സമപദങ്ങൾ മലയാള ഭാഷയിൽ
[തിരുത്തുക]സംസ്കൃതത്തിൽനിന്നുള്ള തത്സമങ്ങൾ
[തിരുത്തുക]മലയാളത്തിൽ ഏറ്റവുമധികം തത്സമപദങ്ങൾ വന്നിട്ടുള്ളത് സംസ്കൃതത്തിൽ നിന്നാണ്.[അവലംബം ആവശ്യമാണ്]
ഉദാഹരണങ്ങൾ:
- ദന്തം, ഫലം, അഗ്നി, സുഖം, ദുഃഖം, സന്തോഷം, വിരഹം, വേദന, വിശ്വാസം, പ്രയാസം, വിശ്രമം, വിചാരം, സഭ, ആലോചന, ദയ, ജീവൻ
ചില സംസ്കൃതപദങ്ങൾക്ക് വ്യത്യസ്തമായ അർഥമാണ് മലയാളത്തിൽ ഉള്ളത്.
ഉദാഹരണങ്ങൾ:
- ക്ഷേത്രം എന്ന വാക്കിന് നിശ്ചിത സ്ഥലം, കൃഷിസ്ഥലം എന്നൊക്കെയാണ് സംസ്കൃതത്തിൽ അർഥം. മലയാളത്തിൽ ദേവാലയം എന്ന അർഥത്തിലാണ് ഇപ്പോൾ പ്രയോഗിക്കപ്പെടുന്നത്.
- പ്രസംഗം എന്ന വാക്ക് സംസ്കൃതത്തിൽ സന്ദർഭമാണ്. പ്രസംഗവശാൽ എന്നതിന് സന്ദർഭവശാൽ എന്നർഥം. മലയാളത്തിലാകട്ടെ പ്രഭാഷണം എന്ന അർഥത്തിലാണ് ഇത് ഉപയോഗിക്കപ്പെടുന്നത്.
- ദൈവം എന്ന പദത്തിന് വിധി, ഭാഗ്യം എന്നൊക്കെയാണ് സംസ്കൃതത്തിലെ അർഥം. മലയാളത്തിൽ ഈശ്വരൻ എന്നും.
- ഉദ്യോഗം സംസ്കൃതത്തിൽ 'ഒരുക്ക'മാണ്. മലയാളത്തിൽ 'തൊഴിൽ', 'ജോലി' എന്നൊക്കെയാണ് ഇതിനർഥം.
ഇംഗ്ലീഷിൽനിന്നുള്ള തത്സമങ്ങൾ
[തിരുത്തുക]ഇംഗ്ലീഷിൽനിന്നും ധാരാളം തത്സമപദങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.
ഉദാഹരണങ്ങൾ:
- ബസ്, ബുക്ക്, ക്ലാസ്സ്, സ്ലേറ്റ്, പെൻസിൽ