തനിക സർകാർ
ഇന്ത്യയിലെ ഒരു ചരിത്രകാരിയാണ് തനിക സർകാർ. ആധുനിക ഇന്ത്യാചരിത്രമാണ് ഇവരുടെ പഠനമേഖല. മതത്തിലെ വിവിധവിഭാഗങ്ങൾ,ലിംഗഭേദം,തെക്കനേഷ്യയുടെ കോളനികാലത്തെയും കോളനിയാനന്തര കാലത്തേയും കുറിച്ചുള്ള പഠനം,സ്ത്രീകൾ,ഹിന്ദു അവകാശങ്ങൾ തുടങ്ങിയ രംഗങ്ങളിലാണ് തനിക സർകാറിന്റെ പഠനങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. 1947 ൽ ഇന്ത്യ വിഭജിച്ച് ഇന്ത്യ, പാകിസ്താൻ എന്നീ രണ്ട് സ്വതന്ത്രരാഷ്ട്രങ്ങൾ രൂപംകൊള്ളുന്നതിന് കാരണമായത് വലതുപക്ഷ മുസ്ലിം രാഷ്ട്രീയത്തേക്കാൾ വലതുപക്ഷ ഹിന്ദു രാഷ്ട്രീയമാണ് എന്ന കാഴ്ചപ്പാട് പുലർത്തുന്നവരിൽ പ്രമുഖയാണ് ഇവര്[1]
വിദ്യാഭ്യാസം
[തിരുത്തുക]1972 ൽ കൽകട്ട പ്രസിഡൻസി കോളേജിൽ നിന്ന് ചരിത്രത്തിൽ ബി.എ ഒന്നാംക്ലാസ്സോടെ പാസ്സായി.1974 ആധുനിക ചരിത്രത്തിൽ കൽകട്ട സർവ്വകലാശാലയിൽ നിന്ന് ഒന്നാം ക്ലാസ്സ് ബിരുദവും കരസ്ഥമാക്കി.1981 ൽ ഡൽഹി സർവ്വകലാശാലയിൽ നിന്ന് പി.എഛ്.ഡി യും നേടി.
അദ്ധ്യാപന രംഗത്ത്
[തിരുത്തുക]നിലവിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ചരിത്രവിഭാഗം പ്രൊഫസറായി ജോലിചെയ്യുകയാണ് തനിക. സെന്റ്സ്റ്റീഫൻ കോളേജിലും ഇന്ദ്രപ്രസ്ഥ കോളേജിലും ഇവർ അദ്ധ്യാപികയായിട്ടുണ്ട്. കൂടാതെ ചിക്കാഗോ സർവ്വകലാശാലയിൽ ആധുനിക ഇന്ത്യാചരിത്രത്തിൽ അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചു.
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]താഴെ പറയുന്ന ഏകവിഷയക പ്രബന്ധങ്ങൾ എഴുതീട്ടുണ്ട് തനിക സർകാർ:
- ബംഗാൾ 1928-1934:ദ പോളിറ്റിക്സ് ഓഫ് പ്രൊട്ടസ്റ്റ്
- എ വേൾഡ് ടു വിൻ:എ മോഡേൺ ഓട്ടോബയോഗ്രഫി;ഹിന്ദു വൈഫ്
- ഹിന്ദു നാഷൻ:റിലീജിയൻ,കമ്മ്യൂണിറ്റി,കൾചറൽ നാഷനലിസം
കൂടാതെ "കാക്കി ഷോർട്ട്സ് ആൻഡ് സഫ്റോൺ ഫ്ലാഗ്സ്:എ ക്രിറ്റിക് ഓഫ് ഹിന്ദുത്വ" എന്ന ഗ്രന്ഥം ബസുവുമായും "വുമൺ ആൻഡ് ഹിന്ദു റൈറ്റ്" എന്ന ഗന്ഥം ഉർവ്വശി ബുതാലിയായുമായും ചേർന്നെഴുതിയിട്ടുണ്ട്.
കുടുംബം
[തിരുത്തുക]ചരിത്രകാരനായ സുമിത് സർകാറാണ് ഇവരുടെ ഭർത്താവ്[2].
അവലംബം
[തിരുത്തുക]- ↑ "Book Review : Untold stories". The Hindu. Archived from the original on 2005-05-10. Retrieved 2008-03-21.
- ↑ "'Nandigram was more shocking than Jallianwala Bagh'". The Times of India. Archived from the original on 2010-12-07. Retrieved 2008-03-21.
പുറം കണ്ണികൾ
[തിരുത്തുക]- http://www.hinduonnet.com/fline/fl1815/18150930.htm Archived 2010-08-11 at the Wayback Machine.
- http://www.hinduonnet.com/fline/fl1809/18090880.htm Archived 2008-05-04 at the Wayback Machine.
- http://www.friendsofsouthasia.org/textbook/NCERT_Delhi_Historians__Group.pdf "Delhi Historians Group's Publication "Communalization of Education: The History Textbooks Controversy", A report in 2002, New Delhi: Jawaharlal Nehru University, India]