തപാന്തി ദേശീയോദ്യാനം
തപാന്തി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Costa Rica |
Nearest city | Cartago |
Coordinates | 9°46′14″N 83°47′59″W / 9.77056°N 83.79972°W |
Area | 58,323 ഹെക്ടർ (583.23 കി.m2)[1] |
Established | February 1, 1982[1] |
Governing body | National System of Conservation Areas (SINAC) |
www |
തപാന്തി ദേശീയോദ്യാനം, കാർട്ടഗോയ്ക്കു സമീപം, താലമാങ്ക മലനിരകളുടെ വരമ്പത്തായി നിലനിൽക്കുന്ന കോസ്റ്റാറിക്കയിലെ പസഫിക് ലാ അമിസ്റ്റാഡി കൺസർവേഷൻ മേഖലയിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ചിലപ്പോഴൊക്ക ഒറോസി ദേശീയോദ്യാനം എന്നും അറിയപ്പെടുന്നു. ചിറിപ്പോ ദേശീയോദ്യാനത്തിൻറെ വടക്കുഭാഗത്തുള്ള വനങ്ങളെ സംരക്ഷിക്കുന്ന ഈ ദേശീയോദ്യാനത്തിൽ ഓറോസി നദിയുടെ ഭാഗങ്ങളും ഉൾപ്പെടുന്നു. മാസിസോ ഡെ ല മുയെർട്ടെ എന്നറിയപ്പെടുന്ന പ്രദേശം 2000 ജനുവരി 14 ന് ഈ ദേശീയോദ്യാനത്തോട് കൂട്ടിച്ചേർക്കപ്പെട്ടു.
12,500 ഏക്കർ (5,058 ഹെക്ടർ) വിസ്തൃതിയുള്ള ഈ ദേശീയോദ്യാനത്തിൻ രണ്ട് ലൈഫ് സോണുകളുണ്ട്; മൊണ്ടെയ്ൻ മഴക്കാടുകളും പ്രീ മൊണ്ടെയ്ൻ മഴക്കാടുകളുമാണിവ. ഈ മഴക്കാടുകൾ, ബൈർഡ്സ് ടാപ്പിർ, കിങ്കജൗ, വൈറ്റ് ഫെയ്സ്ഡ് കുരങ്ങൻ, പക്ക, അഗൌട്ടി, ഓസിലെറ്റ്, ജാഗ്വരുണ്ടി എന്നിവയുൾപ്പെടെ ഏകദേശം 45 ഇനം സസ്തനികളുടെ ആവാസമേഖലയാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Información General - Parque Nacional Tapantí Macizo de la Muerte" [General Information - Tapantí Macizo de la Muerte National Park] (in സ്‌പാനിഷ്). SINAC. Archived from the original on 2011-07-18. Retrieved 2010-02-20.