തബിതാ രിസൈർ
തബിതാ രിസൈർ | |
---|---|
ജനനം | തബിതാ രിസൈർ 1989 |
ദേശീയത | ഫ്രഞ്ച് |
പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രഞ്ച് ഗയാന സ്വദേശിയായ കലാകാരിയും ഹെൽത്ത് ടെക് പൊളിറ്റിക്സ് പ്രോക്ടീഷണറും കീമെറ്റിക്/ കുണ്ഡലിനി യോഗ ടീച്ചറുമാണ് തബിതാ രിസൈർ (ജനനം : 1989).
ജീവിതരേഖ
[തിരുത്തുക]പാരീസിൽ നിന്ന് എക്കണോമിക്സിൽ ബിരുദവും കലാപഠനത്തിൽ ലണ്ടനിൽ നിന്ന് ബിരുദാനന്ദ ബിരുദവും നേടി. നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
കൊച്ചി മുസിരിസ് ബിനലെ 2018
[തിരുത്തുക]മാനവരാശിയെ വിഴുങ്ങുവാൻ സാങ്കേതികവിദ്യയെ അനുവദിക്കുന്നതിൽ യൂറോപ്പും അമേരിക്കയും വിലപിക്കാത്തതിലുള്ള ധ്വനിയെ 'സോറോ ഫോർ ദ റിയൽ സോറോ' എന്ന കലാസൃഷ്ടിലൂടെ പ്രതിഫലിപ്പിക്കുകയാണ് കൊച്ചി മുസ്സിരിസ് ബിനാലെയുടെ നാലാം ലക്കത്തിൽ [1][2]ആഫ്രിക്കയുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും വസ്തുക്കളും അറിവുകളും ചൂഷണം ചെയ്യുന്നതു മുതൽ അടിമത്തത്തിൻറേയും കോളനിവൽക്കരണത്തിൻറേയും അക്രമാസക്തമായ ചരിത്രത്തെ കലാസൃഷ്ടിയിലൂടെ അനാവരണം ചെയ്യുകയാണ് 'സോറോ ഫോർ ദ റിയൽ സോറോ'. ബിനാലെയുടെ മുഖ്യ വേദിയായ ആസ്പിൻവാൾ ഹൗസിലാണ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2018-12-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2018-12-28.
പുറം കണ്ണികൾ
[തിരുത്തുക]- വെബ് സൈറ്റ്