തമ്പുരാൻ
കേരളത്തിലെ ഹിന്ദുമതത്തിലെ ഒരു ക്ഷത്രിയ നായർ ഉപജാതി ആണ് തമ്പുരാൻ. ഈ വിഭാഗത്തിൽ പെടുന്നവർ കൂടുതൽ ആയി ആദ്യ കാലങ്ങളിൽ മലബാർ ഭാഗത്തു ഉണ്ടായിരുന്നു. ടിപ്പു സുൽത്താന്റെ ആക്രമണത്തെ തുടർന്ന് തെക്കൻ കേരളത്തിൽ ഇവർ കുടിയേറിയിട്ടുണ്ട്. ഇതിനെ തുടർന്ന് മലബാർ ഉണ്ടായിരുന്ന ഒട്ടുമിക്ക രാജകുടുംബങ്ങളും തിരുവിതാംകൂർ എത്തിപ്പെട്ടു. ഇവരുടെ എല്ലാ ഉപനയകർമങ്ങളും,പുരോഹിതവും ചെയ്യുന്നത് ബ്രാഹ്മണർ ആണ്. ഹിന്ദു പുരാണങ്ങളിൽ വിട്ടുവീഴ്ച്ചയില്ലാത്ത പരശുരാമൻ ആഗീകരിച്ച ക്ഷത്രിയരാണെന്ന രീതിയിൽ യോജിപ്പിക്കുന്നത് ഭാർഗവ, അതായത് പരശുരാമൻ. ഇവരുടെ വിവാഹം രാജവനിതയുടെ മംഗല്യം ധാരണം അല്ലെങ്കിൽ പള്ളിക്കെട്ട് എന്നാണ് പറയുന്നത്. അത് കഴിഞ്ഞാൽ അവളോടൊപ്പം വിവാഹിതയായഭർത്താവ് താമസിക്കുന്നു. കന്യകധാനം അഥവാ പെണ്ണിനെ വിട്ടുകൊടുക്കുന്നത് പുരോഹിതൻ നിർവ്വഹിക്കുന്നത് മറ്റു ശാസ്ത്രീയ ചടങ്ങോട് കൂടിയാണ്. ആദ്യ ഭർത്താവ് മരിക്കുകയോ മറ്റോ ചെയ്താൽ മറ്റൊരു തമ്പുരാനെ സ്വീകരിക്കാം. ഇതിനെ വിവാഹം എന്ന് വിളിക്കുന്നില്ല, ഇതിനെ കൂട്ടിരിക്കുക എന്ന് വിളിക്കുന്നു. കോയിക്കൽ തമ്പുരാൻമാർക്ക് ഇടയിൽ പ്രചാരത്തിൽ ഉള്ള പേരുകൾ ആണ് മാർത്താണ്ഡ വർമ്മ, ആദിത്യ വർമ്മ, ഉദയ വർമ്മ തുടങ്ങിയ പെരുകളോ സ്ഥാനപ്പെരുകളോ ഈ രാജകുടുംബങ്ങളിൽ പെടുന്നവർ പേരിനൊപ്പം ഉപയോഗിക്കുന്നു.[1]