Jump to content

തമ്മാസാറ്റ് സർവ്വകലാശാല

Coordinates: 13°45′21.07″N 100°29′27.16″E / 13.7558528°N 100.4908778°E / 13.7558528; 100.4908778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമ്മാസാറ്റ് സർവ്വകലാശാല
มหาวิทยาลัยธรรมศาสตร์
മുൻ പേരു(കൾ)
University of Moral and Political Sciences
ആദർശസൂക്തം"For excellence, for justice, and readiness in leadership" (official)
"I love Thammasat because Thammasat teaches me to love people" (unofficial)
തരംNational
സ്ഥാപിതംജൂൺ 27, 1934 (1934-06-27)
സ്ഥാപകൻPridi Banomyong
റെക്ടർAssoc. Prof. Gasinee Witoonchart
കാര്യനിർവ്വാഹകർ
1,505 (2007)[1]
വിദ്യാർത്ഥികൾ33,422 (2007)[1]
ബിരുദവിദ്യാർത്ഥികൾ25,369 (including joint bachelor's and master's)
7,736
ഗവേഷണവിദ്യാർത്ഥികൾ
317
സ്ഥലംഫ്രാ നഖോൺ, ബാങ്കോക്ക്
, തായ്‍ലാന്റ്
13°45′21.07″N 100°29′27.16″E / 13.7558528°N 100.4908778°E / 13.7558528; 100.4908778
ക്യാമ്പസ്Multiple-Campus University Urban and Rural (varied by campus)
Anthem"Yung Thong"
("Golden Flamboyant")
നിറ(ങ്ങൾ)Yellow and Red
         
അഫിലിയേഷനുകൾASAIHL
ഭാഗ്യചിഹ്നംFlamboyant Tree
വെബ്‌സൈറ്റ്http://www.tu.ac.th/

തമ്മാസാറ്റ് സർവ്വകലാശാല (Thai: มหาวิทยาลัยธรรมศาสตร์, rtgsMahawitthayalai Thammasat, pronounced [tʰām.mā.sàːt]) (TU) (Thai: มธ.), തായ്ലന്റിലെ ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. ഇതിന്റെ വിവിധ കാമ്പസുകൾ ബാങ്കോക്ക് പഴയ നഗരത്തിന്റെ ഹൃദയഭാഗത്ത് ഗ്രാന്റ് പാലസിനു സമീപമുള്ള താ ഫ്രാ ചാൻ (രത്തനകോസിൻ എന്നും അറിയപ്പെടുന്നു), ബാങ്കോക്കിന് 42 കിലോമീറ്റർ വടക്കായുള്ള രങ്സിറ്റ്, കിഴക്കൻ കടൽത്തീരത്തെ ഒരു പ്രശസ്ത കടലോര ജില്ലയായ പട്ടായ, ചിയാംഗ് മായിക്കു സമീപത്തുള്ള ലമ്പാങ് പ്രവിശ്യ എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്നു.

തായ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിനും പുരോഗതിക്കും ഒട്ടേറെ സംഭാവനകൾ ചെയ്ത ഏകദേശം 300,000 ലധികം ബിരുദ, ബിരുദനന്തരവിദ്യാർത്ഥികളാണ് ഇവിടെനിന്നു പഠനം നടത്തിയത്. സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളിൽ നിരവധി രാജകുടുംബാംഗങ്ങൾ, പ്രധാനമന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥന്മാർ, കോർപ്പറേറ്റ് തലവന്മാർ, കലാകാരന്മാർ തുടങ്ങിയവർ ഉൾപ്പെടുന്നു. ഇപ്പോൾ തമ്മാസാറ്റ് സർവ്വകലാശാലയിലെ 23 ഫാക്കൽറ്റികൾ, കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലായി ഏകദേസം 30,000 വിദ്യാർത്ഥികൾ (25,000 അണ്ടർ ഗ്രാജ്വേറ്റുകൾ) പ്രവേശനം നേടിയിട്ടുണ്ട്.[2]

തായ്ലാന്റിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള ഉന്നത പഠനകേന്ദ്രമാണ് താമ്മാസാത്ത് സർവ്വകലാശാല. 1934 ജൂൺ 27 ന് തായ്ലൻഡിലെ ദേശീയ സർവ്വകലാശാലയായി ഔദ്യോഗികമായി രൂപീകരിക്കപ്പെട്ട ഈ സർവ്വകലാശാലയ്ക്ക് അതിന്റെ സ്ഥാപകനായ പ്രിഡി ബനോമ്യോങ്, ദ യൂണിവേഴ്സിറ്റി ഓഫ് മോറൽ ആന്റ് പൊളിറ്റിക്കൽ സയൻസ് (Thai: มหาวิทยาลัยวิชาธรรมศาสตร์และการเมือง; rtgsMahawitthayalai Wicha Thammasat Lae Kanmueang) എന്ന പേരാണു ആദ്യം നൽകിയിരുന്നത്. ഈ പേര് തായ്ലാന്റിന്റെ രാഷ്ട്രീയ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു. ആദ്യ അദ്ധ്യയന വർഷത്തിൽ നിയമം, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ 7,094 വിദ്യാർത്ഥികൾ പ്രവേശനം നേടിയ ഇത് ഒരു ഓപ്പൺ യൂണിവേഴ്സിറ്റിയായാണ് പ്രവർത്തനം ആരംഭിച്ചത്. 1952 ൽ സർവകലാശാലയുടെ ഇന്നത്തെ ചുരുക്കപ്പേര് സൈനിക ഭരണകൂടത്തിലെ ഫീൽഡ് മാർഷൽ പ്ലെയ്ക് ഫിബൻസോങ്ഘ്രാമാണ്[3] നൽകിയത്. അദ്ദേഹം സർവ്വകലാശാലയുടെ ആദ്യ റെക്ടറായിരുന്നു.[Note 1][4] തായ് രാഷ്ട്രീയ നേതാക്കളിൽ ഭൂരിപക്ഷവും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നതിനാൽ തമ്മാസാറ്റ് യൂണിവേഴ്സിറ്റി തായ്ലന്റിന്റെ രാഷ്ട്രീയത്തിൽ എല്ലായ്പ്പോഴും സജീവമായി ഇടപെട്ടിട്ടുണ്ട്.

1960 ൽ സർവ്വകലാശാല അതിന്റെ ഫ്രീ-എൻട്രി പോളിസി അവസാനിപ്പിക്കുകയും തായ്ലൻഡിൽ ആദ്യമായി എൻട്രൻസ് പരീക്ഷ പ്രവേശനം നിർബന്ധമാക്കിയ തായ്ലാന്റിലെ ആദ്യ സർവ്വകലാശാലയായി മാറുകയും ചെയ്തു. നാലു കാമ്പസുകളിലായി 23 വിവിധ ഫാക്കൽറ്റികളിലും കോളേജുകളിലും ഏകദേശം 240 ലധികം പഠന പരിപാടികൾ തമ്മാസാറ്റ് സർവ്വകലാശാല വാഗ്ദാനം ചെയ്യുന്നു. തമ്മാസാറ്റ് സർവ്വകലാശാല അതിന്റെ സ്ഥാപന കാലത്തെ നിയമവും രാഷ്ട്രീയവും പഠിപ്പിച്ചിരുന്ന ഒരു ഓപ്പൺ സർവകലാശാലയെന്ന നിലയിൽനിന്ന് 80 വർഷങ്ങൾക്കിപ്പുറം അക്കാദമിക് ബിരുദത്തിന്റെ എല്ലാ തലങ്ങളിലുമുള്ള മേഖലകളിൽ പരിശീലനവും ബിരുദങ്ങളും നൽകുന്ന ഒരു അന്തർദേശീയ യൂണിവേഴ്സിറ്റിയായുള്ള വളർച്ച അത്ഭുതാവഹമായിരുന്നു. ഇവിടെനിന്ന് ഏകദശം 300,000 ലധികം ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയിരുന്നു. സർവ്വകലാശാലയിലെ പൂർവ വിദ്യാർത്ഥികളിൽ തായ്ലൻഡിന്റെ ഭൂരിഭാഗം പ്രധാനമന്ത്രിമാർ, രാഷ്ട്രീയക്കാർ, സർക്കാരിലെ ഉന്നതർ, ബാങ്ക് ഓഫ് തായ്ലൻ് ഗവർണർമാർ, ന്യായാധിപന്മാർ, നഗരത്തിലെ പല ഗവർണർമാരും എന്നിവരും ഉൾപ്പെടുന്നു.[5]

യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ കാമ്പസായിരുന്ന ഫ്രാ ചാൻ കാമ്പസ് ബാങ്കോക്കിലെ ഫ്രാ നഖോണിലാണു സ്ഥിതിചെയ്യുന്നത്. നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളുമായി സമ്പർക്കമുള്ള സ്ഥലത്താണ് ഈ കാമ്പസ് സ്ഥിതി ചെയ്യുന്നത്. അതുപോലെതന്നെ 1973 ഒക്ടോബർ 14 ലെ വിപ്ലവത്തിന്റേയും 1976 ഒക്ടോബർ 6 ൽ നടന്ന കൂട്ടക്കൊലയുടേയും സൈറ്റ് ഇതായിരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Thammasat University Annual Report 2008". Thammasat University. 2008. Archived from the original (RAR) on 4 December 2010. Retrieved 14 July 2009.
  2. https://www.topuniversities.com/universities/thammasat-university
  3. ธรรมศาสตร์และการเมือง ชื่อนั้นสำคัญฉะนี้ [What's in a name that which we call Thammasat] (in തായ്). Matichon. 2014-04-26. Archived from the original on 2014-09-03. Retrieved 2014-08-30.
  4. สภาหน้าโดมเสวนา "เพราะธรรมศาสตร์ สอนให้ฉันรักประชาชน?" คนแห่ฟังคึกคัก [Flow of people attended "Because Thammasat teaches me to love people?" Forum held by Dome Front Agora] (in തായ്). Matichon. 2014-08-30. Archived from the original on 2014-09-03. Retrieved 2014-08-30.
  5. "Introduction". Thammasat University. Archived from the original on 2019-08-11. Retrieved 23 Nov 2017.

പുറംകണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Thammasat University എന്ന താളിലുണ്ട്.