Jump to content

തമൻ നെഗാരാ

Coordinates: 4°42′N 102°28′E / 4.700°N 102.467°E / 4.700; 102.467
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമൻ നെഗാരാ
View of Sungai Tembeling from atop the Canopy Walkway
Map showing the location of തമൻ നെഗാരാ
Map showing the location of തമൻ നെഗാരാ
LocationMalaysia
Nearest cityKuala Tembeling
Coordinates4°42′N 102°28′E / 4.700°N 102.467°E / 4.700; 102.467
Area4,343 km2
Established1938/1939
Governing bodyDepartment of Wildlife and National Parks
View over the canopy
Canopy walkway
Entrance at Kuala Tahan

തമൻ നഗാരാ ദേശീയോദ്യാനം, മലേഷ്യയിലെ റ്റിറ്റിവാങ്സ മലനിരകളിൽ1938/1939 കളിൽ കിങ് ജോർജ് ദേശീയോദ്യാനം എന്ന പേരിൽ സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യനന്തരം ഈ പാർക്ക് തമൻ നെഗാരാ എന്നു പുനർ നാമകരണം ചെയ്യപ്പെട്ടു. മലയാ ഭാഷയിൽ "തമൻ നെഗാരാ" എന്നാൽ ദേശീയോദ്യാനം എന്നാണർത്ഥം. ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 4,343 ചതുശ്ര കിലോമീറ്റർ ആണ്. ലോകത്തിലെ പഴക്കമുള്ള ഇലപൊഴിയും കാടുകളടങ്ങിയ ദേശീയോദ്യാനങ്ങളിലൊന്നാണിത്. ഇവയ്ക്ക് ഏകദേശം 130 മില്ല്യൺ വർഷം പഴക്കമുണ്ടെന്നു കണക്കാക്കപ്പെടുന്നു.[1][2] ഏറ്റവും പഴയ ട്രോപ്പിക്കൽ വനംമെന്ന പേരു ചാർത്തപ്പെട്ടിരിക്കുന്നത് ഓസ്ട്രേലിയയിലെ ക്യൂൻസ്‍ലാൻറിലുള്ള ഡെയിൻട്രീ റെയിൻ ഫോറസ്റ്റിനാണ്. ഇതിന് 135 മില്യൺ[3] മുതൽ 180 മില്യൺ[4] വർഷം വരെ പഴക്കം കണക്കാക്കുന്നു. മലേഷ്യയിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ ഗുനുംഗ് തഹാൻ (ഉയരം 2,187 മീറ്റർ) തമൻ നഗാരായിലാണ് സ്ഥിതി ചെയ്യുന്നത്.

സസ്യമൃഗജാലങ്ങൾ

[തിരുത്തുക]

തമൻ നെഗാരായിലെ സസ്യജന്തുജാലങ്ങൾ വൈവിധ്യം നിറഞ്ഞതാണ്. ഏകദേശം 10,000 തരം പുഷ്പിക്കുന്ന സസ്യങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ 150,000 കീടങ്ങൾ, 25,000 നട്ടെല്ലില്ലാത്ത ജീവികൾ, 675 തരം പക്ഷികൾ, 270 തരം ഇഴജന്തുക്കൾ, 250 തരം ശുദ്ധജല മത്സ്യങ്ങൾ, 200 തരം സസ്തനികൾ എന്നി ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു. ഈ ജീവി വർഗ്ഗങ്ങളിൽ ഏതാനും എണ്ണം ഇവിടെ മാത്രം കാണാൻ സാധിക്കുന്നവയാണ്. മലയൻ കടുവയെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഇവിടെ കാണാവുന്നതാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

തമൻ നെഗാര സ്ഥിതി ചെയ്യുന്നത് 04°30' വടക്കേ അക്ഷാംശത്തിലും 102°59' കിഴക്കേ രേഖാംശത്തിലുമാണ്.

തമൻ നഗാരയിലെ വിനോദകേന്ദ്രങ്ങൾ

[തിരുത്തുക]

ബുകിത് തെരെസെക്

[തിരുത്തുക]

ഈ സ്ഥലം കുവാല തഹാനിൽ നിന്ന് 1.7 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാടിനുള്ളിലെ വഴിത്താരയിലൂടെ ഇവിടെയെത്തിച്ചേരാൻ സാധിക്കുന്നതാണ്. ഇവിടെ ഉയർന്ന മരങ്ങളും ഉയരം കുറഞ്ഞ മരങ്ങളും കുറ്റിക്കാടുകളുമുള്ള പ്രദേശമാണ്. ഈ കാനനപഥം കടന്നു പോകുന്നത് തമൻ നെഗാരയിലെ ഏറ്റവും നല്ല പക്ഷിനിരീക്ഷണ കേന്ദ്രത്തിനു സമീപത്തുകൂടിയാണ്. Hear melodious song of the വൈറ്റ്-റംപ്ഡ് ഷാമ, ഇരട്ടത്തലച്ചി, കരിയിലക്കിളി, വേഴാമ്പൽ, മരം കൌത്തി എന്നിവ ഇവിടെക്കാണാൻ സാധിക്കുന്ന ഏതാനു പക്ഷികളാണ്. ബുകിതിലേയ്ക്കുള്ള ഈ വഴിത്താര, നിരപ്പിലുള്ളത്, ചവിട്ടു കല്ലുവഴി കയറിപ്പോകേണ്ടത്, ചരിഞ്ഞുകിടക്കുന്നത് എന്നിങ്ങനെയുള്ള പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നദിയിൽ നിന്നു വളരെയകലെയല്ലാത്ത നിരന്ന ഭാഗത്തുകൂടിയാണ് യാത്ര തുടങ്ങേണ്ടത്. 400 മീറ്റർ നീളമുണ്ട് ഈ വനപഥത്തിന്. ഉയരം കീഴടക്കി ഇവിടെയെത്തിയാൽ നിരനിരയായി മേഘങ്ങളൊഴുകി നടക്കുന്ന പർവ്വതങ്ങളും, നദിയും കാണാം. 1280 മീറ്റർ ഉയരമുള്ള ഗുനുങ് പെർലിസ്, കെനിയം താഴ്വരിയിലെ ഗുവ ബസാർ, 2187 മീറ്റർ ഉയരമുള്ള മലേഷ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ പർവ്വതമായ ഗുന്ങ് തഹാൻ എന്നിവ ഇവിടെ നിന്നു ദർശിക്കുവാൻ സാധിക്കുന്നു.

ബുമ്പുൻ കുമ്പാങ് (കുമ്പാങ് ഒളിയിടം)

[തിരുത്തുക]

ടെമ്പലിങ് വഴിത്താര വഴി 11 കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്പാങ് ഒളിയടത്തിലെത്താം. കുവാല തഹാൻ - ലുബുക് ലെസോങ് വഴി 10.9 കിലോമീറ്റർ ദൂരമുള്ള പകരമുള്ള വഴിയുമുണ്ട്. വന്യമൃഗങ്ങളെ നേരിട്ടു കണ്ടാസ്വദിക്കുവാൻ ഇവിടെ നിന്നു സാധിക്കുന്നു. ഇവിടെയുള്ള നിരീക്ഷണ കേന്ദ്രത്തിൽ രാത്രികാലത്ത് 8 പേർക്കു താമസിക്കുന്നതിനു സൌകര്യമുണ്ട്.

ഗുവ ടെലിങ്ക

[തിരുത്തുക]

തമൻ നെഗാരയിലെ ചുണ്ണാമ്പുകൽ ഗുഹകൾ കാണുവാൻ ഇവിടെയെത്തണം. ഇവിടെയുള്ള പ്രധാന ചുണ്ണാമ്പു കൽ ഗുഹകൾ, ഗുവ തെലിങ്ക, ഗുവ കെപായാങ് കെസിൽ, കെപായാങ് ബെസാർ, ഗുവ ലുവാസ്, ഗുവ ലാൻറക്, ഗുവ തുമ്പാറ്റ്, ഗുവ സിപുട്, ഗുവ സെമാറ, ഗുവ പെനിങ്കാട്ട് എന്നിവയാണ്. ഓരോ ഗുഹകൾക്കും അതിൻറേതായ പ്രത്യേകതകളുമുണ്ട്.

ലതാ ബെർക്കോഹ്

[തിരുത്തുക]

ലത ബെർക്കോഹ്, ഇവിടുത്തെ നദിയിലുള്ള സുന്ദരമായ അരുവിയാണ്. അരുവിയ്ക്കു താഴെ ആഴമുള്ള കുളങ്ങളുണ്ട്. ഇവിടെ തണുത്തതും അടിയൊഴുക്കുള്ളതുമാണ്. ഇവിടെ നീന്തുന്നത് നിരോധിച്ചിരിക്കുന്നു.

കുമ്പുങ് ഒറാങ് അസ്ലി (ആദിവാസികൾ)

[തിരുത്തുക]

ഇവിടെയുള്ള ആളുകൾ ഒറാങ് അസ്ലി അഥവാ ആദിവാസികളാണ്. ഇവർ അലഞ്ഞു തിരിഞ്ഞു നടക്കുന്ന വർഗ്ഗക്കാരാണ്. തമൻ നെഗായായുടെ ഉള്ളിലുള്ള വിവിധ പ്രദേശങ്ങളിലേയ്ക്ക് അവർ സഞ്ചരിച്ചു കൊണ്ടിരിക്കും. ഗോത്രപരമായി തമൻ നെഗാരെയിൽ ഒറാങ് അസ്ലികൾ രണ്ടു വിഭാഗങ്ങളുണ്ട്. “ബാടെക്”, “സെമോക്ബെരി” എന്നിവയാണ് ആ രണ്ടു വിഭാഗങ്ങൾ. കാഴ്ച്ചയിൽ അവരെ കണ്ടാൽ ഒരുപോലെയിരിക്കും. എന്നാൽ “ബാടെകുകൾ” സൌമ്യ സ്വഭാക്കാരും, കുറിയതും, ഇടതൂർന്ന നീളം കുറഞ്ഞ ചുറുണ്ട മുടിയും കറുത്ത തൊലിയുമുള്ളവരാണ്. “സെമോക്ബെരി” കൾ നീണ്ട ചുരുൾ നിറഞ്ഞ മുടിയുള്ളവരാണ്. അർ ജീവിക്കുന്നത് പനയോലമേഞ്ഞ കുടിലുകളിലാണ്. അനേകം കുടുംബങ്ങൾ ഒന്നുചേർന്നു താമസിക്കുന്നു. നദിക്കരയിലും വനപഥങ്ങളിലുമായി ഇവരുടെ വീടുകൾ കാണാവുന്നതാണ്. അവർ വേട്ടയാടുകയും വനത്തിൽ നിന്നു കായ്കനികൾ തുടങ്ങിയവ തേടിപ്പിടിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. വേട്ടയാടാനുളള പരമ്പരാഗത ആയുധം മുള കൊണ്ടുള്ള കുന്തമാണ്.

കുവാല തഹാൻ

[തിരുത്തുക]

കുവാല തഹാൻ ഒരു മലയൻ വില്ലേജാണ്. ഇത് തഹാൻ, ടെമ്പലിങ് നദീ സംഗമ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തമൻ നെഗാരയിലേയ്ക്കുള്ള പ്രവേശനകവാടമാണിത്. ഇവിടേയ്ക്ക് കുവാല ടെമ്പലിങിൽ നിന്നു ബൊട്ട് മാർഗ്ഗം ഇവിടെയെത്താം. കോലാലമ്പൂരിൽ നിന്ന് 185 കിലോമീറ്റർ റോഡ് മാർഗ്ഗവും ഇവിടെയെത്തിച്ചേരാവുന്നതാണ്.

ഗതാഗത സൌകര്യങ്ങൾ

[തിരുത്തുക]

230 കിലോമീറ്റർ റോഡ് യാത്രയിൽ കോലാലംപൂരിൽ ജെറോൻ ടുട്ട് വഴി നാലു മണിക്കൂർ സമയം കൊണ്ട് റോഡ് മാർഗ്ഗം തമൻ നഗാരായിലെത്തിച്ചേരാൻ സാധിക്കുന്നതാണ്.

റെയിൽവേ

[തിരുത്തുക]

കോലാലംപൂരിൽ നിന്നും സിംഗപ്പൂരിൽ നിന്നും ഇവിടേയ്ക്ക് ട്രെയിൻ സർവ്വീസുണ്ട്.

വായു മാർഗ്ഗം

[തിരുത്തുക]

കോലാലംപൂരിൽ നിന്ന് പെലാങ്കി എയർലൈൻസ് തമൻ നഗാരായിലേയ്ക്കു സർവ്വീസ് നടത്തുന്നു.

അവലംബം

[തിരുത്തുക]
  1. http://www.highonadventure.com/Hoa02aug/Malaysia/malaysia.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-12. Retrieved 2016-11-20.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-27. Retrieved 2016-11-20.
  4. http://www.theaustralian.com.au/life/weekend-australian-magazine/the-oldest-rainforest/story-e6frg8h6-1226117628781
"https://ml.wikipedia.org/w/index.php?title=തമൻ_നെഗാരാ&oldid=3654360" എന്ന താളിൽനിന്ന് ശേഖരിച്ചത്