Jump to content

തയ്യിൽ കൃഷ്‌ണൻ വൈദ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ജിവിച്ചിരുന്ന ഒരു ആയുർവേദ ആചാര്യനാണ് തയ്യിൽ കൃഷ്‌ണൻ വൈദ്യൻ. ഇംഗ്ലീഷ് : thayyil  krishnan vaidyar. അദ്ദേഹം രചിച്ച ആയുർവേദ ഔഷധനിഘണ്ടു [1]വൈദ്യശാസ്‌ത്രത്തിനു ലഭിച്ച ഒരു അമൂല്യഗ്രന്ഥമാണ്‌. ഇതിൽ ഔഷധങ്ങളുടെ സംസ്‌കൃത നാമങ്ങളും അവയുടെ മലയാളപദങ്ങളും ഔഷധദ്രവ്യങ്ങളുടെ സ്വഭാവവും ഗുണവും മറ്റും സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. 1906-ൽ ആണ്‌ ഇത്‌ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്‌. ഇന്ത്യാ ഗവൺമെന്റ്‌ 414 പേജുകൾ ഉള്ള ഈ ബൃഹദ്‌ഗ്രന്ഥം സംസ്‌കൃതത്തിൽ പ്രകാശനം ചെയ്‌തിട്ടുണ്ട്‌.

റഫറൻസുകൾ

[തിരുത്തുക]
  1. Krishnan, Thayyil Kumaran (1966-01-01). Ayurvediya Oshadhi Nighantu (in Sanskrit). Generic.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=തയ്യിൽ_കൃഷ്‌ണൻ_വൈദ്യൻ&oldid=3921030" എന്ന താളിൽനിന്ന് ശേഖരിച്ചത്