തരംഗം (ചലച്ചിത്രം)
തരംഗം | |
---|---|
പ്രമാണം:Tharangam01.jpg | |
സംവിധാനം | ഡൊമിനിക് അരുൺ |
രചന | ഡൊമിനിക് അരുൺ അനിൽ നാരായൺ |
അഭിനേതാക്കൾ | ടൊവിനോ തോമസ് ഉണ്ണി മുകുന്ദൻ |
സംഗീതം | അശ്വിൻ രഞ്ജു |
റിലീസിങ് തീയതി | സെപ്റ്റംബർ 29,2017 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 153 minutes |
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ടോവിനോ തോമസും, ബാലു വർഗീസും മുഖ്യ വേഷത്തിലഭിനയിച്ചു 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തരംഗം[1]. പ്രശസ്ത തമിഴ് ചലച്ചിത്ര താരമായ ധനുഷ് ആദ്യമായി നിർമിച്ച ഈ മലയാള ചിത്രത്തിൽ സൈജു കുറുപ്പ്, നേഹ അയ്യർ, അലെൻസിയർ, മനോജ് കെ ജയൻ, വിജയരാഘവൻ, ഷമ്മി തിലകൻ, ദിലീഷ് പോത്തൻ, അലെൻസിയർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു[2].മലയാളികൾ പൊതുവെ കണ്ടു ശീലിച്ചിട്ടില്ലാത്ത ബ്ലാക്ക് കോമഡി വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് തരംഗം. അശ്വിൻ രഞ്ജുവാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. ശ്രീനാഥ് എഡിറ്റിങ്ങും, ദീപക്. ഡി. മേനോൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.2017 സെപ്തംബര് 29-നാണു ചിത്രം പ്രേക്ഷകർക്ക് മുന്നിൽ റിലീസ് ചെയ്തത്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഡൊമിനിക് അരുണും അനിൽ നാരായണനും ചേർന്നാണ്.
കഥ
[തിരുത്തുക]പദ്മനാഭൻ (ടൊവിനോ തോമസ്) എന്ന പപ്പൻ ഒരു പോലീസുകാരൻ ആണ്. ജോയിയും(ബാലു വർഗീസ്) പപ്പന്റെ കൂടെ തന്നെയാണ് ജോലി ചെയുന്നത്. പപ്പന്റെയും ജോയിയുടെയും മേൽ ഉദ്യഗസ്ഥനാണ് ആന്റണി ഗോൺസാൽവേസ്(മനോജ് കെ ജയൻ). ആന്റണിയുമായി പപ്പനും ജോയിയും കള്ള കടത്തുകാരെ പിടിക്കാൻ ഒരുക്കുന്ന ഒരു ദൗത്യം പരാജയപ്പെടുന്നു. തുടർന്ന് കള്ളക്കടത്തു സംഘം രക്ഷപെടുന്നു. ഇതേ തുടർന്ന് പപ്പനും ജോയിയും സസ്‌പെഷനിൽ ആകുന്നു, ആന്റണി മരണപ്പെടുന്നു. പപ്പന്റെ കാമുകിയാണ് മാലിനി(ശാന്തി ബാലചന്ദ്രൻ). സസ്പെന്ഷൻ കാരണം പപ്പൻ സാമ്പത്തീക ഞെരുക്കത്തിൽ ആകുന്നു. ഈ പ്രശ്‍നം കാരണം പൈസ എളുപ്പം നേടുന്നതിനായി ഓമന(നേഹ അയ്യർ) എന്ന സ്ത്രീയെ രഹസ്യമായി നിരീക്ഷിക്കുന്ന ഉദ്യമം ജോയിയും പപ്പനും ഏറ്റെടുക്കുന്നു.ഓമനയുടെ ബോസ് ആണ് രഘു. രഘു ഇപ്പോൾ ടർക്കയിൽ ആണു. എന്നാൽ ഓമനയുടെ ഭർത്താവ് തര്യൻ(ഷമ്മി തിലകൻ) കൊലപ്പെടുന്നതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആകുന്നു. രഘുവിന്റെ അച്ഛന്റെ ചിതാഭസ്മം ഒരു ലോക്കറ്റിൽ ആക്കി രഘു ഓമനയെ ഏല്പിച്ചിരുന്നു. എന്നാൽ ഈ ലോക്കറ്റ് ഒരു മാലയിൽ സൂക്ഷിച്ചിരുന്ന ഓമനയുടെ പക്കൽ നിന്നും മാലിനി മാല അടക്കം മോഷ്ടിക്കുന്നു. മാല മോഷ്ടിച്ചത് മാലിനി ആണെന്ന് ഓമന മനസ്സിലാക്കുന്നു. മാല കൈക്കലാക്കി രഘുവിനെ ഏല്പിക്കാൻ ഓമന, മാലിനിയെ തട്ടികൊണ്ട് പോകാൻ പ്ലാൻ തയ്യാറാക്കുന്നു. ഇതിനിടയിലേക്കു ടർക്കിയിൽ നിന്നും രഘു(ഉണ്ണി മുകുന്ദൻ ) കുടി വരുന്നതോടെ ഈ ത്രില്ലർ ചിത്രം അതിന്റെ സംഗീർണ്ണമായ ക്ലൈമാക്സിലേക്ക് നീളുന്നു. പൂർണ്ണമായും ഒരു ബ്ലാക് കോമഡി രീതിയിൽ ആണ് തരംഗത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്
അഭിനേതാക്കൾ
[തിരുത്തുക]- ടൊവിനോ തോമസ് -മണികണ്ഠദാസൻ
- ബാലു വർഗീസ് - ജോയ്
- സൈജു കുറുപ്പ്
- അലെൻസിയർ
- ശാന്തി ബാലചന്ദ്രൻ -മാലിനി
- മനോജ് കെ ജയൻ
- നേഹ അയ്യർ
- ദിലീഷ് പോത്തൻ
- ഷമ്മി തിലകൻ
- വിജയരാഘവൻ
- ഉണ്ണി മുകുന്ദൻ - രഘു
സംഗീതം
[തിരുത്തുക]അശ്വിൻ രഞ്ജുവാണ് തരംഗം എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചതു.
# | ഗാനം | Performer(s) | ദൈർഘ്യം | |
---|---|---|---|---|
1. | "മിന്നുണ്ടേ മുല്ല പോലെ " | കാർത്തിക്ക്, ആൻസി തോമസ് | ||
2. | "എന്തേലും പറയാൻ ഉണ്ടേൽ " | സജീവ് സ്റ്റാൻലി, വിനീത് കുമാർ, മനു രമേശ് |
നിർമ്മാണം
[തിരുത്തുക]പ്രശസ്ത തമിഴ് ചലച്ചിത്ര താരമായ ധനുഷ് ആദ്യമായി നിർമിച്ച മലയാള സിനിമയാണ് തരംഗം[3]. ധനുഷിന്റെ ഉടമസ്ഥതയിലുള വണ്ടർ ബാർ ഫിൽംസാണ് ചിത്രം നിർമ്മിച്ചത്. ഡൊമിനിക് അരുണും അനിൽ നാരായണനും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . ഈ ചിത്രം സംവീധാനം ചെയ്തതു നവാഗതനായ ഡൊമിനിക് അരുൺ ആണ്[4].
റിലീസ്
[തിരുത്തുക]2017 സെപ്തംബര് 29-നാണു തരംഗം റിലീസ് ചെയുന്നത്. വൻ വിജയമായി തീർന്ന രാമലീല എന്ന ചിത്രവും ഇതോടൊപ്പമാണ് റിലീസ് ആയതു.
അവലംബം
[തിരുത്തുക]തരംഗം എന്ന ചിത്രത്തെ കുറിച്ചുള്ള പ്രധാന വെബ് സൈറ്റ് അവലംബങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.