തരുണീ ഞാനെന്തു ചെയ്‌വൂ
ദൃശ്യരൂപം
സ്വാതി തിരുനാൾ തൃപുട താളത്തിൽ ദ്വിജാവന്തി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു മലയാള പദമാണ് തരുണീ ഞാനെന്തു ചെയ്‌വൂ.[1] വിരഹമാണു പദത്തിന്റെ കേന്ദ്രരസം
വരികൾ
[തിരുത്തുക]തരുണീ ഞാനെന്തു ചെയ്‌വൂ ഹന്ത
മാമക ദയിതനെന്നെ മറന്നോ!
സരസിജത്തിനെ വെല്ലുമാനനം കാണ്മതും
സരസവചനാമൃതം കേൾപ്പതുമെന്നു ഞാൻ!
ഈവണ്ണം വരുമെന്നയ്യോ നിദ്രയിൽ പോലു-
മേതും നിനച്ചവളല്ലേ!
ഈ വസുമതിയതിൽ വാഴും മാനിനിമാരി-
ലേവമോ മമ ശിരസി വിധിലിഖിതം