തളി
ദൃശ്യരൂപം
നമ്പൂതിരി-ബ്രാഹ്മണ പ്രതാപകാലത്തെ സവർണ്ണ ക്ഷേത്രങ്ങളെയും ക്ഷേത്ര ഭരണാധികാരികളേയും തളികൾ എന്നും തളിയാർമാർ എന്നും യഥാക്രമം വിളിച്ചുപോന്നു. കരിങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ ക്ഷേത്രങ്ങൾക്കും തളിയെന്നു പറയുമായിരുന്നു. പ്രധാനികളെ തളിയാതിരിമാർ എന്നും വിളിച്ചിരുന്നു.
മിക്ക തളി ക്ഷേത്രങ്ങളിലും ശിവ പ്രതിഷ്ഠയാണ്. രാമന്തളി, തളിപ്പറമ്പ്, മേൽത്തളി, കീഴ്ത്തളി, നെടിയപുരത്ത് തളി, വിയ്യൂരംശം തളി, കരുവമ്പലം തളി, മരുതൂർ തളി, കുന്നത്തൂർ തളി, കൊരട്ടിയിൽ തളി, കരമന തളി, തിരുവട്ടാർ തളി തുടങിയവയാണ് പ്രധാന തളികൾ.