താജ് കന്നിമര
Vivanta by Taj—Connemara | |
Taj Connemara in 2007. | |
Hotel facts and statistics | |
---|---|
Location | Chennai, India |
Coordinates | 13°03′46″N 80°15′41″E / 13.062809°N 80.261508°E |
Address | |
Opening date | 1854 (as the Imperial Hotel) |
Management | Taj Hotels |
No. of rooms | 150 |
of which suites | 5 |
Website | vivantabytaj.com |
ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ് താജ് കന്നിമര (Taj Connemara). ചെന്നൈയിലെ പ്രസിദ്ധമായ പൈതൃക ഹോട്ടലാണ് ഇത്. [1] താജ് ഗ്രൂപ്പിന്റെ ബിസിനസ് ഹോട്ടൽ വിഭാഗത്തിൽപ്പെട്ട ഈ ഹോട്ടൽ ചെന്നൈ നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലായാണ് കണക്കാക്കുന്നത്. [2]
ചരിത്രം
[തിരുത്തുക]1799-ൽ അർകോട്ട് നവാബിൽനിന്നും ജോൺ ബിന്നി വാങ്ങിയ വീടാണ് താജ് കന്നിമരയുടെ യഥാർത്ഥ സ്ഥലം. [3] ഈ സ്ഥലം പിന്നീട് ടി. സോമസുന്ദര മുടലി വാങ്ങി, 1854-ൽ അതിനെ ട്രിപ്ലിക്കേൻ രത്തിനെവേൽ മുടലിയാറിന്റെ ഉടമസ്ഥതയിൽ ഇമ്പീരിയൽ ഹോട്ടലാക്കി പണിതു, 1886-ൽ അൽബനി എന്ന് പേര് മാറ്റിയ ഹോട്ടൽ മറ്റു രണ്ട് മുടലിയാർ സഹോദരങ്ങൾക്ക് ലീസിനു നൽകി, 1890-ൽ 1881 മുതൽ 1886 വരെ മദ്രാസ് ഗവർണർ ആയിരുന്ന റോബർട്ട് ബോർകെ, ബാരൻ ഓഫ് കന്നിമര പേര് നൽകി ദി കന്നിമര ഹോട്ടലായി, പിന്നീട് സ്പെൻസർസ് ഹോട്ടലുമായി. [3] [4] [5] 1930-കളിൽ സ്പെൻസർസ് ഡയറക്ടർ ആയിരുന്ന ജെയിംസ് സ്റ്റീവൻ ഹോട്ടലിൻറെ നവീകരണ പ്രവർത്തനങ്ങൾ 1934-ൽ ആരംഭിച്ചു 1937-ൽ പൂർത്തിയാക്കി. [6] 1937-ൽ വീണ്ടും തുറന്നപ്പോൾ ആർട്ട് ഡെക്കൊ രൂപമായിരുന്നു. ഹോട്ടലിന്റെ ആദ്യത്തെ പ്രസിദ്ധീകരിച്ച നിരക്ക് പ്രകാരം ഒറ്റ മുറിക്ക് ഒരു ദിവസത്തേക്ക് പ്രാതൽ ഉൾപ്പെടെ 10 രൂപയും എല്ലാ നേരത്തെ ഭക്ഷണങ്ങളും ഉൾപ്പെടെ 17.50 രൂപയുമാണ്.[7]
1984-ൽ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, സ്പെൻസർസ് ഗ്രൂപ്പിൽനിന്നും ഈ ഹോട്ടൽ 100 വർഷത്തേക്ക് ലീസിനെടുത്തു. [3] [8]
സ്ഥാനം
[തിരുത്തുക]ചെന്നൈയിലെ ബിന്നി റോഡിൽ സ്ഥിതിചെയ്യുന്ന താജ് കന്നിമര സ്പെൻസർസ് പ്ലാസ ഷോപ്പിംഗ് മാൾ, മൗണ്ട് റോഡ് എന്നിവയ്ക്കു സമീപമായാണ് സ്ഥിതിചെയ്യുന്നത്. സർക്കാർ മ്യൂസിയം, അപ്പോളോ ആശുപത്രി, എംഎ ചിദംബരം സ്റ്റേഡിയം (ഏകദേശം 3 കിലോമീറ്റർ), യുഎസ് കോൺസുലേറ്റ് (ഏകദേശം 3 കിലോമീറ്റർ), സന്തോം കത്തീഡ്രൽ ബസിലിക്ക, കപാലീശ്വർ ടെമ്പിൾ (ഏകദേശം 7 കിലോമീറ്റർ), ടി നഗർ ഷോപ്പിംഗ് കോമ്പ്ലെക്സ് (ഏകദേശം 6.5 കിലോമീറ്റർ) എന്നിവയും ഹോട്ടലിന്റെ പരിസരത്തായാണ്.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും താജ് കന്നിമരയിലേക്കുള്ള ദൂരം: ഏകദേശം 19 കിലോമീറ്റർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും താജ് കന്നിമരയിലേക്കുള്ള ദൂരം: ഏകദേശം 4 കിലോമീറ്റർ
അവലംബം
[തിരുത്തുക]- ↑ "Deluxe - India Hotels" (PDF). Worldwide Tours. Archived from the original (PDF) on 2016-03-03. Retrieved 30 August 2016.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Taj Connemara proud symbol of our tradition". The Hindu. Chennai: The Hindu. 26 August 2008. Archived from the original on 2008-08-28. Retrieved 30 August 2016.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ 3.0 3.1 3.2 Muthalaly, Shonali (21 April 2016). "Taj Connemara to close down for a year". The Hindu. Chennai: The Hindu. Retrieved 30 August 2016.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ Kataria, Dayanad. "Inaugural Session" (PDF). Seminar on Conservation of Heritage Buildings/Precincts in Chennai Metropolitan Area. Chennai Metropolitan Development Authority. Archived from the original (PDF) on 2016-03-03. Retrieved 30 August 2016.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ Chacko, Philip (January 2011). "Jewel in the Chennai crown". Tata. Archived from the original on 2011-11-19. Retrieved 30 August 2016.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ "About Vivanta By Taj Connemara". cleartrip.com. Retrieved 30 August 2016.
- ↑ Haripriya, V. (25 August 2008). "Tracing its roots". Ergo 360°. Archived from the original on 2012-03-08. Retrieved 30 August 2016.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ Ramanathan, Malathi (5 September 2008). "Not just smiles and style". Business Line. Chennai: The Hindu. Retrieved 30 August 2016.
{{cite news}}
: Cite has empty unknown parameter:|coauthors=
(help)