താജ് മഹൽ ബീഗം
ദൃശ്യരൂപം
താജ് മഹൽ ബീഗം | |
---|---|
Empress of the Mughal Empire
| |
താജ് മഹൽ ബീഗം | |
ജീവിതപങ്കാളി | Bahadur Shah II |
മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ ഭാര്യമാരിലൊരാളായിരുന്നു താജ് മഹൽ ബീഗം. ആദ്യകാലങ്ങളിൽ സഫറിന്റെ ഏറ്റവും പ്രിയ്യപ്പെട്ട ഭാര്യയായിരുന്ന താജ് ആണ് 1837-ലെ അദ്ദേഹത്തിന്റെ കിരീടധാരണച്ചടങ്ങിൽ പ്രധാനസ്ഥാനം വഹിച്ചിരുന്നത്. അന്തഃപുരത്തിന്റെ നേതൃസ്ഥാനവും താജിനായിരുന്നു. പത്തൊമ്പതുവയസുകാരി സീനത്ത് മഹലിനെ 1840-ൽ സഫർ വിവാഹം കഴിച്ചതോടെയാണ് താജിന്റെ പ്രാധാന്യത്തിന് മങ്ങലേറ്റത്. മുഗൾ കൊട്ടാരത്തിലെ ഒരു സംഗീതജ്ഞന്റെ മനോഹരിയായ പുത്രിയായിരുന്നു താജ് മഹൽ. സഫറിന്റെ മരുമകനായ ആയ മിർസ കമ്രാനുമായി ബന്ധമാരോപിച്ച് 1857-ൽ താജ് തടവിലാക്കപ്പെട്ടിരുന്നു.[1] 1857-ലെ ലഹളക്കു ശേഷം, നാടുകടത്തപ്പെട്ട സഫറിനൊപ്പം റംഗൂണിലേക്ക് തിരിച്ചെങ്കിലും,[2] അലഹബാദിൽ വച്ച് യാത്ര മതിയാക്കി ഡെൽഹിയിലേക്ക് തിരിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ വില്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XV. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി - ↑ എസ്. മെഹ്ദി ഹുസൈൻ (2006). ബഹാദൂർ ഷാ സഫർ; ആൻഡ് ദ വാർ ഓഫ് 1857 ഇൻ ഡെൽഹി. Retrieved 2013 ജൂലൈ 5.
{{cite book}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-14. Retrieved 2013-08-03.