താജ് ഹോട്ടൽസ് റിസോർട്ട്സ് ആൻഡ് പാലസസ്
Indian Hotels Company Limited | |
Public | |
Traded as | ബി.എസ്.ഇ.: 500850 എൻ.എസ്.ഇ.: INDHOTEL |
ISIN | INE053A01029 |
വ്യവസായം | Hospitality |
സ്ഥാപിതം | 1903 |
സ്ഥാപകൻ | Jamsetji Tata |
ആസ്ഥാനം | Express Towers, Nariman Point, , India |
ലൊക്കേഷനുകളുടെ എണ്ണം | 100 Hotels |
പ്രധാന വ്യക്തി |
|
ഉത്പന്നങ്ങൾ | Hotels and Resorts |
വരുമാനം | ₹4,174 കോടി (US$650 million)[1] (2018) |
₹100.87 കോടി (US$16 million)[1] (2018) | |
മാതൃ കമ്പനി | Tata Group |
വെബ്സൈറ്റ് | www |
ടാറ്റാ ഗ്രൂപ്പ് സ്ഥാപകനായ ജംഷഡ്ജി ടാറ്റ 1903-ൽ സ്ഥാപിച്ചതാണ് മുംബൈയിലെ ഓക്സ്ഫോർഡ് ഹൗസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോട്ടൽ, റിസോർട്ട് ശ്രിംഖലയായ താജ് ഗ്രൂപ്പ് എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്സിഎൽ). [2] ഇന്ത്യൻ ഏറ്റവും വലിയ ബിസിനസ് സംരംഭമായ ടാറ്റ ഗ്രൂപ്പിൻറെ ഭാഗമാണ് ഈ കമ്പനി. 2015-ലെ കണക്കനുസരിച്ചു ഇന്ത്യയിലെമ്പാടും 108 ഹോട്ടലുകളും യുകെ, യുഎസ്എ,ആഫ്രിക്ക, മാൽദീവ്സ്, മലേഷ്യ,ഭൂട്ടാൻ, ശ്രിലങ്ക, മിഡിൽ ഈസ്റ്റ് എന്നിവടങ്ങളിലായി 17 ഹോട്ടലുകളുമുണ്ട്. [3] 2010-ൽ 13000 ആളുകൾ ഇതിൽ ജോലി ചെയ്തിരുന്നു. [4] താജ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിൽ ചില സ്വകാര്യ ദ്വീപുകളും ഉണ്ട്.
ഇൻ 1984 , ദി താജ് ഗ്രൂപ്പ് അക്ക്വിർഡ് , അണ്ടർ എ ലൈസൻസ് എഗ്രിമെന്റ് , ഏച്ച് ഓഫ് ദി താജ് വെസ്റ്റ് ഏൻഡ് ഇൻ ബാംഗ്ലൂർ , താജ് മമര (നൗ വിവാന്റ ബൈ താജ് - മമര ) ഇൻ ചെന്നൈ ആൻഡ് സാവോയ് ഹോട്ടൽ ഇൻ ഊട്ടി . [5]
ചരിത്രം
[തിരുത്തുക]ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജംഷഡ്ജി നുസ്സർവാൻജി ടാറ്റ, 1903 ഡിസംബർ 16-നു അറബിക്കടലിനെ നോക്കിക്കൊണ്ടുള്ള താജ് മഹൽ പാലസ് ഹോട്ടൽ ആരംഭിച്ചു. ഇതായിരുന്ന ആദ്യ താജ് ആസ്തിയും ആദ്യ താജ് ഹോട്ടലും. ഈ ഹോട്ടൽ സ്ഥാപിച്ചതിനു പിന്നിൽ പല തരത്തിലുള്ള കഥകൾ പ്രചരിച്ചിട്ടുണ്ട്. യൂറോപ്പിയൻമാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന മുംബൈ വാട്ട്സൺസ് ഹോട്ടലിൽ പ്രവേശനം നിഷേധിക്കപ്പെട്ട ദുരനുഭവമാണ് അദ്ദേഹത്തെ പുതിയ ഹോട്ടൽ പണിയിക്കാനുള്ള കാരണമായത് എന്നാണ് ഒരു കഥ പറയുന്നത്.[6]
ടാറ്റ ഗ്രൂപ്പിൻറെ സ്ഥാപകനാണ് ജംഷഡ്ജി ടാറ്റ. ഗുജറാത്തിലെ പുരാതന നഗരങ്ങളിലൊന്നായ നവ്‌സാരിയിലാണ് അദ്ദേഹം ജനിച്ചത്. പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കുവന്ന പാർസികളുടെ വംശപരമ്പരയാണ് ടാറ്റ കുടുംബം. ഈ താവഴിയിലെ ഒരു പുരോഹിത കുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരു സ്വീകരിക്കുന്നത്. പിതാവു നുസ്സർവാൻജി ടാറ്റ, മാതാവ് ജീവൻബായി ടാറ്റ. ഇന്ത്യൻ വ്യവസായത്തിൻറെ പിതാവായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. വ്യവസായതൽപ്പരനായ നുസ്സർവാൻജിക്ക് പതിനെട്ടാം വയസ്സിലുണ്ടായ പുത്രനാണ് ഇന്ത്യൻ വ്യവസായ സാമ്രാജ്യത്തിൻറെ അടിത്തറപാകിയ ജംഷഡ്ജി നുസ്സർവാൻജി ടാറ്റ.
ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾ
[തിരുത്തുക]മാർക്കറ്റ് സെഗ്മെൻറെഷൻ ഉപായം സ്വീകരിച്ചു 2000-ൽ താജ് ഹോട്ടൽസ് തങ്ങളുടെ ഹോട്ടലുകളെ വിവിധ ബ്രാൻഡുകളായി വേർതിരിച്ചു.
താജ് ലക്ഷ്വറി, താജ് എക്സോട്ടിക്ക, താജ് സഫരിസ്, വിവാന്ത ബൈ താജ്, ദി ഗേറ്റ് വേ ഹോട്ടൽസ് & റിസോർട്ട്സ്, താജ് ലക്ഷ്വറി റെസിഡൻസസ് എന്നിങ്ങനെയാണ് താജ് ഹോട്ടൽസിൻറെ വിവിധ ബ്രാൻഡുകൾ.
ജംഷഡ്ജി ടാറ്റ
[തിരുത്തുക]1839 മാർച്ച് 3-നാണ് ജംഷഡ്ജി ജനിച്ചത്. സൂറത്തിനടുത്ത നവസാരിയാണ് ജന്മദേശം. എൽഫിൻസ്റ്റൺ കോളേജിൽ പഠനം തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് വ്യാപാര കാര്യങ്ങളിൽ മുഴുകി. 20 വയസ്സുള്ളപ്പോൾ അച്‌ഛൻ നുസ്സർവാൻജിയുടെ ചൈനയുമായുള്ള വ്യാപാരം ഏറ്റെടുത്തു നടത്താൻ ആരംഭിക്കുന്നു. തുടർന്ന് ബ്രിട്ടൻ, ഹോങ്കോങ്ങ് എന്നിവിടങ്ങളിൽ താമസിച്ചു. ബ്രിട്ടീഷ് സൈന്യവുമായി ഉണ്ടാക്കിയ വ്യാപാരക്കരാർ ടാറ്റയ്ക്ക് നേട്ടമായി ഭവിക്കുന്നത് ഈ കാലയളവിലാണ്. 1859-ൽ വ്യാപാര ചുമതല അദ്ദേഹത്തിൻറെ നിയന്ത്രണത്തിലായി. 1872-ൽ തന്നെ മുംബെയിൽ അലക്സാന്ദ്രാ മിൽസ് എന്ന നൂൽ കമ്പനി തുടങ്ങി. തുടർന്ന് 1877-ൽ നാഗ്പ്പൂരിൽ എമ്പ്രസ് മിൽ എന്ന തുണീക്കമ്പനി തുടങ്ങി. തൊഴിലാളികൾക്ക് ഏർപ്പെടുത്തി വന്ന ആനുകൂല്യങ്ങൾ ജംഷഡ്ജിയെ വ്യത്യസ്തനായ മുതലാളിയാക്കി. മുംബെയിൽ സ്ഥിരതാമസം തുടങ്ങിയവേളയിൽ ദാദാഭായ് നവറോജി, ഫിറോസ് ഷാ മേത്ത എന്നിവരുമായി സൗഹൃദത്തിലായി. 1883-ൽ മേത്തയോടൊന്നിച്ച് റിപ്പൺ ക്ലബ് എന്ന രാഷ്ട്രീയ സംഘടനയുണ്ടാക്കി. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സ്വദേശി തുണിമിൽ സ്ഥാപിച്ചത് ജംഷഡ്ജി ടാറ്റയാണ്. 1904 മെയ് 19-ന് ജർമ്മനിയിലെ ബാഡ്ന്യൂഹോമിൽ വെച്ചാണ് ജെ. എൻ. ടാറ്റ അന്തരിച്ചത്. ലണ്ടനിലെ ബ്രൂക്ക് വുഡ് ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Indian Hotels Company Profit & Loss account, Indian Hotels Company Financial Statement & Accounts" (PDF). Tag Hotels.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Taj Hotels Resorts & Palaces: Private Company Information - BusinessWeek". Bloomberg BusinessWeek. Retrieved November 07, 2016.
{{cite web}}
: Check date values in:|accessdate=
(help) - ↑ "The Indian Hotels Company (IHCL)". tata.co.in. Tata group. Archived from the original on 2015-02-17. Retrieved November 07, 2016.
{{cite web}}
: Check date values in:|accessdate=
(help) - ↑ 21 Jun 2010, 12.35AM IST,ET Bureau (21 June 2010). "Crowne Plaza, Dow Corning & Taj Hotels Resorts and Palaces - The Economic Times". The Economic Times. Retrieved November 07, 2016.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ "Taj Savoy Hotel, Ooty". cleartrip.com. Retrieved November 07, 2016.
{{cite web}}
: Check date values in:|accessdate=
(help) - ↑ "From Parsee priests to profits: say hello to Tata - Asia, World". The Independent. 1 February 2007. Retrieved November 07, 2016.
{{cite news}}
: Check date values in:|accessdate=
(help)