താടകാവധം ആട്ടക്കഥ
വി. കൃഷ്ണൻ തമ്പിരചിച്ച ആട്ടക്കഥയാണ് താടകാവധം.
രംഗപുരോഗതി
[തിരുത്തുക]രാക്ഷസ ചക്രവർത്തിനിയായ താടക തന്റെ രാജ സന്നിധിയിൽ രാജ്യകാര്യങ്ങൾ ചർച്ചചെയ്യുന്നതാണ് ആദ്യഭാഗം.ആര്യന്മാരായ ശത്രുക്കളെ നിഗ്രഹിയ്ക്കുന്നതിനും അവരെ ബന്ധനസ്ഥരാക്കി കൊണ്ടുവരുന്നതിനുമുള്ള കല്പനകൾ പുറപ്പെടുവിയ്ക്കുകയും ചെയ്യുന്നു. മൂന്നാം രംഗത്തിൽ വിശ്വാമിത്രൻ ശ്രീരാമന്റെ ജന്മോദ്ദേശ്യം താപസരെ അറിയിക്കുന്നതായിട്ടാണ് കഥ. നാലാം ഭാഗത്തിൽ ദശരഥന്റെ സഭാമണ്ഡപമാണ്. അസുരനിഗ്രഹത്തിനായുള്ള വിശ്വാമിത്രന്റെ ആവശ്യം പുത്രവിരഹം ഭയന്നു ദശരഥൻ അതിൽ നിന്നു പിന്മാറുവാൻ ശ്രമിയ്ക്കുന്നു. വിശ്വാമിത്രൻ കോപിഷ്ഠനായപ്പോൾ വസിഷ്ഠന്റെ ഉപദേശമനുസരിച്ച് പുത്രന്മാരെ അയച്ചുകൊള്ളാമെന്നു സമ്മതിയ്ക്കുന്നു. " ആര്യാലോകാവനത്തിന്നായാര്യധർമ്മ പ്രതിഷ്ഠയ്ക്കായ് ധരിയ്ക്കുവാൻ ധനുസ്സു ഞാനിരിപ്പോളമിതു സത്യം" എന്നു രാജകുമാരന്മാരെക്കൊണ്ടു പ്രതിജ്ഞചെയ്യിയ്ക്കുന്നു.
ആറാം രംഗത്തിൽ താടക മോഹനിദ്രയിൽപ്പെട്ട രാമനെക്കണ്ട് അനുരാഗവിവശയായിത്തീരുന്നു. വിശ്വാമിത്രൻ രംഗപ്രവേശം ചെയ്ത് കൃത്യനിർവ്വഹണത്തിനു പ്രേരിപ്പിയ്ക്കുന്നു.താടക രാമാന്തികത്തിൽ എത്തി സന്ധി സംഭാഷണം നടത്തുന്നു. പിന്നീടുള്ള കഥാപുരോഗതിയിൽ മുഖം തിരിഞ്ഞുനിന്നു താടകയെക്കാണാതെ ആ കൃത്യം നിർവ്വഹിയ്ക്കുന്നു. [1]
അവലംബം
[തിരുത്തുക]- ↑ ആട്ടക്കഥാ സാഹിത്യം .കേ: ഭാ: ഇ. 1999 പു.340,341,342