Jump to content

താനോൺ തോങ് ചായ് പർവ്വതനിര

Coordinates: 18°35′16″N 98°29′13″E / 18.58778°N 98.48694°E / 18.58778; 98.48694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താനോൺ തോങ് ചായ് പർവ്വതനിര
താനോൺ നിര / Tanen Taunggyi
เทือกเขาถนนธงชัย
The east side of the eastern Thanon Thong Chai Range rising above Chiang Mai airport
ഉയരം കൂടിയ പർവതം
PeakDoi Inthanon
Elevation2,565 മീ (8,415 അടി)
Coordinates18°35′16″N 98°29′13″E / 18.58778°N 98.48694°E / 18.58778; 98.48694
വ്യാപ്തി
നീളം170 കി.മീ (110 മൈ) N/S
Width80 കി.മീ (50 മൈ) E/W
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Map of the Thai highlands
CountryThailand
Parent rangeShan Hills
ഭൂവിജ്ഞാനീയം
Age of rockPrecambrian
Type of rockGranite and limestone

താനോൺ തോങ് ചായ് പർവ്വതനിര വടക്കൻ തായ്‌ലൻഡിൽ സ്ഥിതിചെയ്യുന്ന ഒരു പർവതനിരയാണ്. തായ്‌ലൻഡിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ ഡോയി ഇന്താനോൺ ആണ് ഇതിൻ്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ഈ ശ്രേണിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ചിയാങ് മായ് പ്രവിശ്യയിലും കുറച്ച് ഭാഗങ്ങൾ മാത്രം മായേ ഹോങ് സോൺ, ലാംഫൂൺ എന്നീ പ്രവിശ്യകളിലുമായി ചിതറി കിടക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഷാൻ മലനിരകളുടെ തെക്കേയറ്റത്തിൻറെ ഒരു ദീർഘീകരണമാണ് താനോൺ തോങ് ചായ് പർവതനിര. ഇതിൽ യുവാം, പിംഗ് നദികൾക്കിടയിലെ ദായെൻ ലാവോ പർവതനിരയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് തെക്കുഭാഗത്തേയ്ക്ക് കവിഞ്ഞുകിടക്കുന്ന രണ്ട് സമാന്തര ശ്രേണികൾക്കൂടി അടങ്ങിയിരിക്കുന്നു. കിഴക്കൻ പർവതനിരയെ ഇന്തനോൺ റേഞ്ച് (ทิวเขาอินทนนท์) എന്നാണ് വിളിക്കുന്നത്. പടിഞ്ഞാറും തെക്കുമുള്ള ദാവ്ന പർവതനിരകൾ താനോൺ തോങ് ചായ് പർവതത്തിൻ്റെ പടിഞ്ഞാറൻ ഭാഗമാണ്. താനോൺ തോങ് ചായ് നിരയെ ദായെൻ ലാവോ പർവതനിരയുടെ ഉപവിഭാഗമായി കാണുന്ന ചില ഭൂമിശാസ്ത്രജ്ഞരും ഉണ്ട്.[1]

ഇന്തനോൺ പർവതനിരയിലെ 2,565 മീറ്റർ (8,415 അടി) ഉയരമുള്ള ഡോയി ഇന്തനോൺ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട കൊടുമുടികളിൽ ഒന്നാണ്. താനോൺ തോങ് ചായ് പർവതനിരയിലെ മറ്റ് ഉയർന്ന കൊടുമുടികളിൽ തായ്‌ലൻഡിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയും 2,340 മീറ്റർ (7,680 അടി) ഉയരമുള്ളതുമായ ഡോയ് ഹുവാ മോട്ട് ലുവാങ്, ഡോയ് പുയ് (1,685 മീറ്റർ (5,528 അടി)), ഡോയ് സുതേപ് 1,676 മീറ്റർ (5,499 അടി) എന്നിവ ഉൾപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

ഹ്‌മോങ്, കാരെൻ തുടങ്ങിയ ചില മലയോര ഗോത്ര സമൂഹങ്ങളുടെ ആവാസകേന്ദ്രമായ ഈ പർവ്വതനിരയിലെ അവരുടെ ഗോത്ര ഗ്രാമങ്ങൾ മലയോരങ്ങളിൽ അവിടവിടെയായി ചിതറിക്കിടക്കുന്നു.[2] ഈ സമൂഹങ്ങളിൽ ചിലത് സംഘടിത ടൂറിസ്റ്റ് ഗ്രൂപ്പുകളാൽ പതിവായി സന്ദർശിക്കപ്പെടാറുണ്ട്.[3]

മുമ്പ് ഡോയി ആങ് കാ എന്നറിയപ്പെട്ടിരുന്ന ഡോയി ഇന്തനോൺ, 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ രാജാവായ ഇന്താവിചായനോണിൻറെ ബഹുമാനാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ടു.

പരിസ്ഥിതി

[തിരുത്തുക]

1,000 മീറ്ററിൽ (3,300 അടി) താഴെയുള്ള ഇലപൊഴിയും വനങ്ങളും ഈ ഉയരത്തിന് മുകളിലുള്ള നിത്യഹരിത കുന്നിൻ വനവുമടങ്ങിയതാണ് ഇവിടുത്തെ സസ്യജാലം, പക്ഷേ പ്രദേശത്ത് കനത്ത തോതിൽ വനനശീകരണം നടന്നിട്ടുണ്ട്. യഥാർത്ഥ വനവിസ്തൃതിയുടെ വലിയൊരു ഭാഗം അപ്രത്യക്ഷമായതിനാൽ, വൃക്ഷങ്ങളില്ലാതെ നഗ്നമായ പുൽമേടുകളും കുറ്റിച്ചെടികളടങ്ങിയ സസ്യജാലങ്ങളാണ് ഈ പ്രദേശദത്ത് സാധാരണയായി കാണപ്പെടുന്നത്. പാരിസ്ഥിതികമായി തകർന്ന പ്രദേശങ്ങളിൽ വനമേഖല പുനഃസ്ഥാപിക്കുന്നതിനുള്ള ചില പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.[4] താനോൺ തോങ് ചായ് പർവതനിരയിലെ വിവിധ പ്രദേശങ്ങളിലെ കർഷകർ കാലാനുസൃതമായി ബോധപൂർവം കാട്ടുതീ പടർത്തുന്നത് ഈ പ്രദേശത്ത വന്യജീവി സമ്പത്തിന് ഭീഷണി സൃഷ്ടിക്കുന്നു. ഈ ശ്രേണിയിലെ വന്യമൃഗങ്ങളിൽ മ്ലാവ്, കേഴമാൻ, സെറോ, പുള്ളിപ്പുലി, ഗോരൽ, ടെനാസെറിം വെളുത്ത വയറൻ എലി എന്നിവയും അതുപോലെ നിരവധി പക്ഷിയിനങ്ങളും ഉൾപ്പെടുന്നു.[5] നിരവധി ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ഈ ശ്രേണിയിൽ കാണപ്പെടുന്നു.

സംരക്ഷിത പ്രദേശങ്ങൾ

[തിരുത്തുക]
  • ഡോയി ഇന്താനോൺ ദേശീയോദ്യാനം
  • ഡോയി സുതേപ്-പുയി ദേശീയോദ്യാനം
  • ഖുൻ ഖാൻ ദേശീയോദ്യാനം
  • മായെ എൻഗാവോ ദേശീയോദ്യാനം
  • മായെ പിംഗ് ദേശീയോദ്യാനം
  • മേ തോ ദേശീയോദ്യാനം
  • മേ വാങ് ദേശീയോദ്യാനം
  • നംടോക് മായെ സുരിൻ ദേശീയോദ്യാനം
  • ഓപ് ലുവാങ് ദേശീയോദ്യാനം
  • ഓപ് ഖാൻ ദേശീയോദ്യാനം
  • ചിയാങ് ദാവോ വന്യജീവി സങ്കേതം
  • ലും നാം പായ് വന്യജീവി സങ്കേതം
  • മേ ലാവോ-മായെ സായെ വന്യജീവി സങ്കേതം
  • മേ തുവെൻ വന്യജീവി സങ്കേതം
  • ഓം കോയി വന്യജീവി സങ്കേതം

അവലംബം

[തിരുത്തുക]
  1. The Physical Geography of Southeast Asia, Avijit Gupta, Oxford University Press, 2005. ISBN 978-0-19-924802-5
  2. "The Politics of Ethnic Tourism in Northern Thailand" (PDF). Archived from the original (PDF) on 2012-05-16. Retrieved 2012-01-08.
  3. Doi Inthanon, Waterfall & Meo Hilltribe Archived 2012-01-02 at the Wayback Machine[പ്രവർത്തിക്കാത്ത കണ്ണി]
  4. FAO - Restoration of degraded forest land in Thailand: the case of Khao Kho
  5. Goral and Serow – Rare goat-antelopes