താഴമൺ മഠം
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (ഒക്ടോബർ 2018) |
കേരളത്തിലെ സുപ്രസിദ്ധമായ ഒരു ബ്രാഹ്മണ തന്ത്രികുടുംബമാണ് താഴമൺ മഠം. വിശ്വപ്രസിദ്ധമായ ശബരിമല ക്ഷേത്രത്തിലെ താന്ത്രികാവകാശം ഇവർക്കാണ്. കൂടാതെ, ചെങ്ങന്നൂർ മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം തുടങ്ങി വേറെയും ധാരാളം ക്ഷേത്രങ്ങളിൽ ഇവർക്ക് തന്ത്രാധികാരമുണ്ട്. കേരളത്തിലെ ആദ്യ താന്ത്രിക കുടുംബങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഈ കുടുംബത്തിലെ പുരുഷന്മാർ, 'കണ്ഠരര്' എന്ന സ്ഥാനപ്പേര് ഉപയോഗിച്ചുവരുന്നു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരടുത്തുള്ള മുണ്ടൻകാവിലാണ് മഠത്തിന്റെ ആസ്ഥാനം. ആന്ധ്രയിൽനിന്നാണ് പന്തളം രാജകുടുംബം ക്ഷണിച്ചു കൊണ്ടുവന്നത് . താന്ത്രികം എന്നത് ഹിന്ദു മതത്തിന്റെ ആരാധന ക്രമവുമായിട്ട് ബന്ധപ്പെട്ട പ്രവൃത്തിയായാണ് ഹിന്ദുമതവിശ്വാസികൾ കണ്ടുവരുന്നത്.
ശബരിമലയിൽ കോടതിവിധിയനുസരിച്ച് യുവതികൾ കയറിയപ്പോൾ തന്ത്രി നടയടയ്ക്കുകയും ശുദ്ധിക്രിയ നടത്തുകയും ചെയ്തതു വിവാദമായിരുന്നു.