തിരുപ്പുകഴ്
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തകവി അരുണഗിരിനാഥൻ രചിച്ച തമിഴ് ഗാനകാവ്യമാണ് തിരുപ്പുകഴ് . കവിതയും സംഗീതവും കൂടിക്കലർത്തിയുള്ള ഈശ്വരസ്തുതികളാണ് ഈ കാവ്യം. തമിഴിലെ പഴയ വിരുത്ത രീതിയിലുളള വൃത്തത്തിലാണ് കാവ്യം രചിച്ചിരിക്കുന്നത്. തിരുപ്പുകഴുകളധികവും സുബ്രഹ്മണ്യന്റെ മഹത്ത്വത്തെ പ്രകീർത്തിക്കുന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അതോടെ സുബ്രഹ്മണ്യനെ പ്രകീർത്തിക്കുന്ന കവിതകൾ തിരുപ്പുകഴ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
16000 തിരുപ്പുകഴുകളാണ് അരുണഗിരിനാഥൻ രചിച്ചിട്ടുളളത്. എന്നാൽ ഇവയിൽ 1330 എണ്ണം മാത്രമേ ലഭ്യമായിട്ടുളളൂ.[1] ഇവയിൽ ഏറിയ പങ്കും സുബ്രഹ്മണ്യസ്തുതികളാണ്. അദ്ദേഹത്തിന്റെ ഈ കൃതികളെ മൊത്തത്തിൽ തിരുപ്പുകഴ് എന്നു പറയുന്നതോടൊപ്പം ഓരോ പാട്ടിനേയും തിരുപ്പുകഴ് എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത്.
തിരുപ്പുകഴിലെ കാവ്യരീതി ഇപ്രകാരമാണ്:-
“ | ഏറുമയിലേറി വിളൈയാടു മുകമൊന്റേ
ഈശരുടൻ ജ്ഞാനമൊഴി പേശുമുകമൊന്റേ കൂറുമടിയാർകൾവിനൈ തീർക്കുമുകമൊന്റെ കുന്റുരുവ വേൽവാങ്കി നിന്റമുകമൊന്റേ മാറുപടി ശൂരരൈവതൈത്ത മുകമൊന്റേ വളളിയൈമണം പുണരവന്ത മുകമൊന്റേ ആറുമുഖമാനപൊരുൾ നീയരുളൽ വേണ്ടും ആതിയരുണാചലം അമർന്ത പെരുമാനേ |
” |
സംസ്കൃതത്തിൽ നിന്നും വാക്കുകൾ തമിഴിലേക്ക് ധാരാളമായി കടന്നുകൂടിയ കാലത്തായിരുന്നു തിരുപ്പുകഴ് രചിക്കപ്പെട്ടത്. അതിനാൽ സംസ്കൃതത്തിന്റെ അതിപ്രസരം തിരുപ്പുകഴിൽ കാണപ്പെടുന്നു. പാട്ടുകളിൽ 1008-ഉം വ്യത്യസ്ത ഛന്ദസ്സുകളിൽ രചിക്കപ്പെട്ടവയായതിനാൽ തിരുപ്പുകഴിനെ ചന്ദപ്പെരുംകടൽ, ലയകളഞ്ചിയം എന്നും പറയുന്നു. അരുണഗിരിനാഥരെ 'ചന്ദവേന്തൻ' എന്നും വിശേഷിക്കുന്നു. തിരുപ്പുകഴിൽ സ്ത്രീകളെ അമിതമായി വർണ്ണിക്കുന്നുവെന്നും തരംതാഴ്ത്തുന്നുവെന്നും ചില ന്യൂനതകളായി പറയപ്പെടുന്നു. തമിഴ്നാട്ടിലെ സംഗീതക്കച്ചേരികളിൽ തിരുപ്പുകഴുകൾ ഏറെ ശ്ലാഘിക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- "A History of Tamil Literature". Mu Varadarajan (Trans from Tamil by E.Sa Visswanathan, Sahitiya Akademi, Madras 1988). Retrieved 2006-06-16. [പ്രവർത്തിക്കാത്ത കണ്ണി]
- "Thiruppugazh: Glory to Lord Muruga". V.S. Krishnan. Archived from the original on 2007-09-28. Retrieved 2007-06-03.
- "Thiruppugazh: musical way of worship". Githa Krishnan. Archived from the original on 2008-12-06. Retrieved 2008-11-25.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Full text of the anthology Archived 2008-11-20 at the Wayback Machine. (pdf) from Project Madurai
- Thiruppugazh in Tamil and English with meaning from Kaumaram website.