തിരുവോണം (സ്ഥലം)
ദൃശ്യരൂപം
തമിഴ്നാട് സംസ്ഥാനത്തെ തഞ്ചാവൂർ ജില്ലയിലെ ഒരു താലൂക്ക് പട്ടണമാണ് തിരുവോണം.
ഭൂമിശാസ്ത്രം
[തിരുത്തുക]തഞ്ചാവൂരിന് തെക്ക് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് തിരുവോണം. ഇരുപതിലധികം ചെറിയ ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ഒരു പഞ്ചായത്ത് യൂണിയനാണ് ഇത്. അതിന്റെ പഞ്ചായത്ത് യൂണിയന്റെ വടക്കുകിഴക്കൻ അതിർത്തി തഞ്ചാവൂരിന്റെ പ്രാന്തപ്രദേശമായ മാരിയമ്മൻ കോവിൽ ആണ്. നിലവിൽ, ഒരു പ്രത്യേക താലൂക്കായി സ്വയം പരിവർത്തനം നടന്നുകൊണ്ടിരിക്കുന്നു.
ഈ ചെറിയ പട്ടണത്തിൻറെ ചരിത്രം എ. ഡി 1000-ന്റെ തുടക്കത്തിലേതാണ്. ചോള രാജവംശത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. മുത്തുമാരിയമ്മൻ ക്ഷേത്രങ്ങളിലെ ഉത്സവം വ്യാപകമായി ആഘോഷിക്കപ്പെടുന്നു.
രാഷ്ട്രീയം
[തിരുത്തുക]തഞ്ചാവൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് തിരുവോണം നിയമസഭാ മണ്ഡലം.[1]
അവലംബം
[തിരുത്തുക]- ↑ "List of Parliamentary and Assembly Constituencies" (PDF). Tamil Nadu. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-12.