Jump to content

തീചാമുണ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീച്ചാമുണ്ഡി

[തിരുത്തുക]

ഇതിവൃത്തം ഇഹലോകത്തിനു ഭാരമാം ഹിരണ്യകശിപുവിനെ വധിക്കാൻ വിശ്വംഭരനാം വിഷ്ണുഭഗവാൻ നരസിംഹരൂപം ധരിച്ചു. തൃസന്ധ്യക്ക് ഉമ്മറപ്പടിയിൽ വച്ച് ഹിരണ്യകശിപുതൻ കുടൽ പിളർന്ൻ രുധിരപാനം ചെയ്തു സംഹാരമൂർത്തിയാം ശ്രീനാരായണൻ ആ മഹത് വേളയിൽ ഈരേഴു – പതിന്നാലുലോകങ്ങളും പരമാനന്ദം പൂണ്ടു , ദേവദുന്ദുഭികൾ മുഴങ്ങി, ദേവഗണങ്ങൾ ദേവാദിദേവനെ വാഴ്ത്തി, കൊട്ടും കുഴൽ വിളി നാദത്തോടെ അപ്സരകന്യമാർ നൃത്തമാടി, നാരദവസിഷ്ടാദി താപസന്മാർ നാരായണനാമം ജപിച്ചു, മാലോകർ മുഴുവൻ ഭഗവാനെ സ്തുതിച്ചു . ഭൂമിയും ആകാശവും പാതാളവും വിഷ്ണുമായയിൽ ആനന്ദലഹരിയിലായി…… എന്നാൽ അഗ്നിദേവനുമാത്രം ഇതത്ര സഹിച്ചില്ല, ആഘോഷങ്ങളിൽ നിന്നും വിട്ടുനിന്ന അദ്ദ്യേഹം ഹിരണ്യവധം ഒരു നിസാരകാര്യമാണെന്നും , ആർക്കും ചെയ്യാൻ കഴിയുന്നതാണെന്നും പറഞ്ഞ് മഹാവിഷ്ണുവിനെ വിമർശിച്ചു. ഇതിൽ കുപിതനായ വിഷ്ണുഭഗവാൻ പാവകൻറെ അഹംഭാവം മാറ്റാൻ തീരുമാനിച്ച് , മാനംമുട്ടെ ഉയരത്തിൽ ആളിക്കത്തുന്ന ഹോമകുണ്ഡത്തിലേക്ക് എടുത്തുചാടി, അഹങ്കാരിയാം അഗ്നിയെ കണക്കില്ലാതെ മർദിച്ചു .. ഒടുവിൽ കത്തിജ്ജ്വലിക്കുന്ന അഗ്നികുണ്ഡത്തെ വെറും ചാരമാക്കിമാറ്റി ലോകധിനാധനാം ജഗന്നാഥൻ . ഭഗവാൻറെ ഈ സ്വരൂപമാണ് ഒറ്റക്കോലമായി കെട്ടിആരാധിക്കുന്നത്…….

"https://ml.wikipedia.org/w/index.php?title=തീചാമുണ്ഡി&oldid=3943920" എന്ന താളിൽനിന്ന് ശേഖരിച്ചത്