Jump to content

തുറന്ന ജയിൽ, നെട്ടുകാൽത്തേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ കവാടം

കേരളത്തിലെ ആദ്യത്തെ തുറന്ന ജയിലാണ് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ സ്ഥിതിചെയ്യുന്ന നെട്ടുകാൽത്തേരി തുറന്ന ജയിൽ. [1] 1962 ഓഗസ്റ്റ് 8 നാണ് നെട്ടുകാൽത്തേരിയിൽ തുറന്ന ജയിൽ സ്ഥാപിതമാകുന്നത്. 472 ഏക്കറാണ്  നെയ്യാർഡാമിനടുത്തായി സ്ഥിതിചെയ്യുന്ന നെട്ടുകാൽത്തേരി തുറന്ന ജയിലിന് കോമ്പൗണ്ട് ഉള്ളത്. പുതിയ കണക്കു പ്രകാരം ഇവിടെ 367 അന്തേവാസികളുണ്ട്. [2]

പ്രവർത്തനങ്ങൾ

[തിരുത്തുക]

ഉദ്യോഗസ്ഥരുടെയും അന്തേവാസികളുടെയും കൂട്ടായ്മയിലൂടെ സാമൂഹ്യ പ്രതിബന്ധത പുലർത്തുന്ന നിരവധിയായ പ്രവർത്തനങ്ങളിലൂടെ നാർക്കു നാൾ ജയിൽ വകുപ്പ് ഇന്ന് പൊതുസമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്. മർദ്ദനമുറകളാലും കൊടിയ പീഡനമുറകളാലും അറിയപ്പെട്ടിരുന്ന പ്രാചീന കാരാഗ്രഹ സങ്കൽപ്പത്തിൽ നിന്നും ജയിൽ വകുപ്പ് ഏറെ മുന്നേറിയിരിക്കുന്നു. [3] ഇവിടത്തെ അന്തേവാസികളിലെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരിലെ കലാവാസനകൾ, സാമൂഹ്യബോധം, സ്വയം തൊഴിൽ പര്യാപ്തത എന്നിവ ഉയർത്തി കൊണ്ട് വരുന്ന നിരവധി പദ്ധതികളാണ് സർക്കാരും വകുപ്പും ചെയ്തു വരുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജയിലുകളിലെ കാർഷിക മുന്നേറ്റം. [4]

അഞ്ച് ഏക്കറിൽ പച്ചക്കറികൃഷി ചെയ്യുന്നുണ്ട്. പയർ, പാവൽ, വെണ്ട, കത്തിരി, ബീൻസ്, മുളക്, പടവലം, വെള്ളരി എന്നിവയാണ് കൃഷി ചെയ്യുന്നത്. 2018 ൽ ഒന്നരക്കോടി രൂപയുടെ കാർഷിക ഉത്പന്നങ്ങളാണ് തുറന്ന ജയിലിൽനിന്നു വില്പന നടത്തിയത്. തികച്ചും ജൈവ രീതിയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഹൈടെക് കൃഷിരീതിയാണ് ഇവിടെ നടത്തുന്നത്. അതുപോലെ നെട്ടുകാൽത്തേരി ജയിൽ വളപ്പിനുള്ളിലെ ജലം സംഭരിക്കാനുള്ള ചെക്ക് ഡാമിൽ മത്സ്യക്കൃഷിയും നടത്തുന്നുണ്ട്. [5]

ഓപ്പറേഷൻ റാഡ് ക്ലിഫ്

[തിരുത്തുക]

നെട്ടുകാൽത്തേരി തുറന്ന ജയിലിൻറെ അതിർത്തി സംരക്ഷിച്ച് അനധികൃത കടന്ന് കയറ്റം തടയുന്നതിനായി ജയിൽവകുപ്പിൻറെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണിത് ഓപ്പറേഷൻ റാഡ് ക്ലിഫ്. ജയിലിനു ചുറ്റും വേലികൾ ശക്തമാക്കിയും താല്കാലിക വേലികൾ സ്ഥാപിച്ചും സാമൂഹ്യ വിരുദ്ധരുടെയും കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയും  കടന്ന് കയറ്റം തടയുക, ജയിൽ കോമ്പൗണ്ടിലെ വന്യമൃഗങ്ങളുടെ താവളങ്ങൾ തകർത്ത് അവയെ വനത്തിലേക്ക് തിരിച്ച് വിടുക, കുറ്റിക്കാടുകളും ഈറ്റക്കാടുകളും വെട്ടിമാറ്റി പട്രോളിംഗ് ശക്തമാക്കുക, ജയിൽ കോമ്പൗണ്ടിലെ നടപ്പാതകളും ഫാം റോഡുകളും സഞ്ചാരയോഗ്യമാക്കി അതിലുടെ വാഹനത്തിലുള്ള പട്രോളിംഗ് നടപ്പിലാക്കുക, വേട്ടക്കാരെയും വാറ്റുകാരെയും തുരത്തുക തുടങ്ങിയവായാണ് പദ്ധതിയുടെ ലക്ഷ്യം.

അവലംബം

[തിരുത്തുക]
  1. http://www.keralaprisons.gov.in/index.php?option=com_content&view=article&id=71&Itemid=76
  2. https://www.thehindu.com/society/harvest-of-hope-and-optimism-at-nettukaltheri-open-jail/article23536344.ece
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-27. Retrieved 2019-07-27.
  4. http://www.newindianexpress.com/states/kerala/2017/aug/13/open-prison-in-a-scenic-spot-life-changing-kerala-prisons-and-correctional-services-department-1642434.html
  5. https://www.news18.com/news/india/tpuram-open-prison-gets-check-dams-496361.html