തുൾസി തടാകം
തുൾസി തടാകം | |
---|---|
![]() | |
സ്ഥാനം | സഞ്ജയ് ഗാന്ധി ദേശീയോദ്യാനം |
നിർദ്ദേശാങ്കങ്ങൾ | 19°11′24″N 72°55′04″E / 19.1901°N 72.9179°E |
Catchment area | 6.76 കി.m2 (72,800,000 sq ft) |
Basin countries | ഇന്ത്യ |
ഉപരിതല വിസ്തീർണ്ണം | 1.35 കി.m2 (14,500,000 sq ft) |
ശരാശരി ആഴം | 12 മീ (39 അടി) |
Water volume | 2,294×10 6 imp gal (10,430,000 m3) |
ഉപരിതല ഉയരം | 139.17 മീ (456.6 അടി) |
അധിവാസ സ്ഥലങ്ങൾ | മുംബൈ |
വടക്കൻ മുംബൈയിലെ ഒരു ശുദ്ധജലതടാകമാണ് തുൾസി തടാകം. മുംബൈയിലെ രണ്ടാമത്തെ വലിയ തടാകമാണ് ഇത്. നഗരത്തിലെ ശുദ്ധജലവിതരണത്തിന്റെ ഒരു പങ്ക് ഈ തടാകത്തിൽ നിന്നുമാണ്[1]. സാൽസെറ്റ് ദ്വീപിലെ മൂന്ന് തടാകങ്ങളിൽ ഒന്നാണ് ഇത്. പവായ് തടാകവും വിഹാർ തടാകവുമാണ് ഈ ദ്വീപിലെ മറ്റു രണ്ട് തടാകങ്ങൾ. ഇതിൽ തുൾസി തടാകവും വിഹാർ തടാകവും സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നു[2].
ജലസംഭരണം
[തിരുത്തുക]താസ്സോ നദിയിൽ നിർമ്മിച്ച അണക്കെട്ട് നദീജലത്തെ സമീപത്തുള്ള വിഹാർ തടാകത്തിലേക്ക് ഒഴുക്കുന്നതുവഴി രൂപപ്പെട്ടതാണ് തുളസി തടാകം. പവായ്- കാനേരി മലനിരകളിലെ 676 ഹെക്ടർ ജലസംഭരണ പ്രദേശത്ത് നിന്നുള്ള മഴവെള്ളം തടാകത്തിലേക്ക് ഒഴുകുന്നു. മഴക്കാലത്ത് ഈ തടാകത്തിൽ നിന്നുള്ള അധികജലം പവായ് തടാകത്തിലേക്കും തുടർന്ന് മിഠി നദിയിലേക്കും ഒഴുകുന്നു. തെക്ക് പടിഞ്ഞാറൻ മൺസൂൺ ജൂൺ പകുതിയോടെ ആരംഭിച്ച് സെപ്റ്റംബർ വരെ നീണ്ടുനിൽക്കും. ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ശരാശരി വാർഷിക മഴ 2500 മില്ലീമീറ്റർ ആയി കണക്കാക്കപ്പെടുന്നു[1].
1872 ലാണ് ഈ തടാകത്തിന് തുടക്കമിട്ടത്. 1897 ൽ നിർമ്മാണം പൂർത്തിയായി. വിഹാർ തടാകത്തിന് ബോംബെ (ഇന്നത്തെ മുംബൈ) പട്ടണത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ഒരു ബാക്ക്-അപ്പ് ആയിരുന്നു ഇത്. ഇതിന്റെ വിസ്തീർണ്ണം 1.35 ചതുരശ്രകിലോമീറ്ററിലും (135 ഹെക്ടർ) അധികമാണ്. സമുദ്രനിരപ്പിൽ നിന്ന് പരമാവധി 400 മീ. ഉയരത്തിലാണ് തുൾസി തടാകം. ശരാശരി ആഴം 12 മീറ്റർ ആണ്. ഫുൾ സപ്ലൈ ലെവലിൽ (FSL) 2,294 ദശലക്ഷം ഇംപീരിയൽ ഗാലൻ (10,430,000 ക്യു.മീ.) ആണ് ഇതിന്റെ സംഭരണശേഷി. അതിൽ 4 മില്ല്യൺ ഇമ്പീരിയൽ ഗാലൻ (18,000 ക്യു.മീ) പ്രതിദിനം ഗ്രേറ്റർ മുംബൈയ്ക്ക് വിതരണം ചെയ്യും[3].
അണക്കെട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ഓവർഫ്ലോ ലെവൽ 139.17 മീ. (456.6 അടി) ആണ്. ഈ ശുദ്ധജല തടാകം പ്രധാനമായും തെക്കേ മുംബൈയുടെ ജലത്തിന്റെ ആവശ്യകത നിറവേറ്റുന്നു[1][4].
സ്ഥാനം
[തിരുത്തുക]മുംബൈയിലെ വടക്ക് 32 കി മീ അകലെയായിട്ടാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്[5] വെസ്റ്റേൺ ലൈനിലെ ബോറിവിലിയാണ് ഏറ്റവും അടുത്തുള്ള സബർബൻ റെയിൽവേ സ്റ്റേഷൻ[6]. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേക്ക് അടുത്താണ് ഈ തടാകം. തടാകത്തിലേക്ക് സ്റ്റേഷനിൽ നിന്ന് റോഡു വഴി 6 കിമി ദൂരമുണ്ട്. സഹർ അന്താരാഷ്ട്ര വിമാനത്താവളം 20 കിലോമീറ്റർ ദൂരെയാണ്[7]. സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിനകത്ത് സ്ഥിതി ചെയ്യുന്ന ഈ തടാകം സന്ദർശിക്കാനായി പാർക്ക് അധികൃതരിൽ പ്രവേശന അനുമതി വാങ്ങേണ്ടതുണ്ട്.
പരിസ്ഥിതി
[തിരുത്തുക]മഗർ എന്നറിയപ്പെടുന്ന ശുദ്ധജല മുതലകളാണ് ഈ തടാകത്തിലെ ശ്രദ്ധേയമായ ഒരു ജീവിവർഗ്ഗം. തടാകവും ചുറ്റുമുള്ള പ്രദേശങ്ങളും ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ സംരക്ഷണത്തിൽ ആണ്. 2000-2017 കാലഘട്ടത്തിൽ മാത്രം ഈ തടാകങ്ങൾക്ക് ചുറ്റുമുള്ള സസ്യജാലങ്ങളിൽ 28 മുതൽ 30 ശതമാനം വരെ കുറവ് വന്നതായി ഒരു പഠനത്തിൽ കണ്ടെത്തി[8].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Travel, Tulsi lake ക്ലിക്ക് ഇന്ത്യ.കോം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Tulsi Lake dammed River Tasso പവർസെറ്റ്.കോം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://grassrootsresearch.org/papersandarticles/sweden%20paper.pdf Archived 2012-02-16 at the Wayback Machine A design for echo sustainability: lessons from a stressed environment in Mumbai
- ↑ http://www.mumbai.org.uk/lakes/tulsi-lake.htmlMumbai[പ്രവർത്തിക്കാത്ത കണ്ണി] : Mumbai Lakes : Tulsi Lake
- ↑ http://www.mumbai.org.uk/lakes/tulsi-lake.html, Mumbai : Mumbai Lakes : Tulsi Lake
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2002-07-22. Retrieved 2018-06-04.
- ↑ http://www.india9.com/i9show/Tulsi-Lake-38218.htm Tulsi Lake
- ↑ ഹിന്ദുസ്ഥാൻ ടൈംസ്, ഒക്റ്റോബർ 14, 2017