തെക്കനോടി വള്ളം
ആചാരങ്ങൾക്കും ഘോഷയാത്രയ്ക്കും ഉപയോഗിച്ചിരുന്ന വള്ളങ്ങളാണ് തെക്കനോടി വള്ളങ്ങൾ. ഇവ ചെറുചുണ്ടൻ വള്ളങ്ങൾ എന്നും അറിയപ്പെടുന്നു.[1] അവ നിർമിക്കുന്നതിലെ വ്യത്യാസം കൊണ്ടാണു തറ, കെട്ട് എന്നിങ്ങനെ പേര് വന്നത്. പലകകൾ ഇരുമ്പ്, ചെമ്പ് ആണികളും പശയും ചേർത്തു യോജിപ്പിച്ചു നിർമിക്കുന്നവയാണു തറ വള്ളം. അതേ സമയം കനംകൂടിയ പലകകൾ കയർ ഉപയോഗിച്ചു മുറു ക്കിക്കെട്ടിയാണു കെട്ടുവള്ളം നിർമിക്കുന്നത്. കനമുള്ള തടിയിൽ ദ്വാരമിട്ട് അതിലൂടെയാണു കയർ കോർത്തു കെട്ടുക. ഈ ദ്വാരം അടയ്ക്കാനായി ചകിരിച്ചോറും പശയും കയറിനൊപ്പം തിരുകിക്കയറ്റും കെട്ട് മുറുക്കിക്കഴിഞ്ഞാൽ വള്ളത്തിനു പുറംഭാഗത്തുള്ള കയർ ചെത്തിക്കളയും, ദ്വാരത്തിലൂടെ വെള്ള കയറാത്തവിധം നന്നായി അടയ്ക്കുകയും ചെയ്യും.ദ്വാരത്തിൽ മുറുക്കമുള്ളതിനാൽ കയർ അയയില്ല.തറ വള്ളങ്ങളെ അപേക്ഷിച്ചു കെട്ടുവള്ള ങ്ങൾക്കു വീതിയും ഭാരവും കൂടുതലാണ്. അതിനാൽ വേഗം കുറയും.
തെക്കനോടി തറ, തെക്കനോടി കെട്ട് വള്ളങ്ങൾ നെഹ്രുട്രോഫി വള്ളംകളിയിൽ സ്ത്രീകൾ തുഴയുന്നു.[2][3][4] 30ലേറെ വനിതാ തുഴച്ചിലുകാരാണ് ഓരോ തെക്കനോടിയിലുമുള്ളത്. 3 പങ്കായം, രണ്ടു താളം എന്നിങ്ങനെ അഞ്ചു പുരുഷന്മാർക്കു കയറാം. പങ്കായകാർക്ക് വള്ളം നിയന്ത്രിക്കുകയല്ലാതെ തുഴയാനാകില്ല.
തെക്കനോടി കെട്ട് വള്ളങ്ങൾ
[തിരുത്തുക]- പടിഞ്ഞാറേപറമ്പൻ
- കാട്ടിൽ തെക്ക്
- ചെല്ലിക്കാടൻ
തെക്കനോടി തറ വള്ളങ്ങൾ
[തിരുത്തുക]- ദേവസ്
- സാരഥി
- കാട്ടിൽതെക്കതിൽ
- കമ്പിനി
അവലംബങ്ങൾ
[തിരുത്തുക]- ↑ "Odi boats ( Vallams ) in Alappuzha (Alleppey) Kerala, India alappuzha kerala india". Retrieved 2024-11-05.
- ↑ "73 boats registered for Nehru Trophy boat race".
- ↑ "Nehru Trophy Boat Race: Order of events and timing". Retrieved 2024-11-05.
- ↑ Arora, Sumit (2022-09-07). "Mahadevikadu Kattil Thekkethil chundan wins Nehru Trophy Boat Race" (in Indian English). Retrieved 2024-11-05.