തെയ്യമ്പാടി
ദൃശ്യരൂപം
ഉത്തരകേരളത്തിലെ അമ്പലങ്ങളിൽ കോലമെഴുത്തും പാട്ടും നടത്തുന്നവരും തെയ്യക്കോലം കെട്ടിയാടുന്നവരുമായ ഒരു ഹൈന്ദവജാതിയാണ് തെയ്യമ്പാടി. ദൈവമ്പാടി എന്നും ബ്രാഹ്മണി എന്നും ഈ ജാതി അറിയപ്പെടാറുണ്ട്. അമ്പലവാസി സമുദായത്തിൽ ഉൾപ്പെടുന്ന ഒരു ജാതിയാണ് തെയ്യമ്പാടികൾ. നമ്പ്യാർ എന്നും കുറുപ്പ് എന്നും കുലനാമങ്ങളുള്ള തെയ്യമ്പാടികളുണ്ട്. ഇവർ യഥാക്രമം തെയ്യമ്പാടി നമ്പ്യാർ എന്നും തെയ്യമ്പാടിക്കുറുപ്പ് എന്നും അറിയപ്പെടുന്നു.
പേരിന്റെ ഉദ്ഭവം
[തിരുത്തുക]ദൈവംപാടിയാണ് തെയ്യമ്പാടി. അമ്പലങ്ങളിലെ തെയ്യമ്പാട്ട് ഗായകരാണ് തെയ്യമ്പാടികൾ.
തെയ്യമ്പാടിപ്പാട്ട്
[തിരുത്തുക]തെയ്യമ്പാടികൾ പാടുന്ന പാട്ടുകളെയാണ് തെയ്യമ്പാടിപ്പാട്ടുകൾ എന്ന് പറയുന്നത്. മാടായിക്കാവിലെ തെയ്യമ്പാട്ട് പ്രശസ്തമാണ്.