തെരിയ
ദൃശ്യരൂപം
കലം പോലുള്ള പാത്രങ്ങൾ നിരപ്പായ തറയിൽ ഉറപ്പിച്ച് വെക്കാൻ ഉപയോഗിച്ചിരുന്ന സംവിധാനം. വാഴയില, വൈക്കോൽ എന്നിവയിലേതെങ്കിലും വൃത്താകൃതിയിൽ ചുറ്റിയെടുത്ത് അത് വാഴനാരുകൊണ്ട് മെടഞ്ഞാണ് തെരിയ ഉണ്ടാക്കുന്നത്. തിരിഞ്ഞ് കളിക്കാതെ പാത്രത്തെ ഉറപ്പിച്ച് നിൽക്കുന്ന സംവിധാനം ആയതിനാലാവാം ഈ പേര് വന്നത്