Jump to content

തെരെസ് കാസ്ഗ്രെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thérèse Forget Casgrain
തെരെസ് ഫോർഗെറ്റ് കാസ്ഗ്രെയ്ൻ, c. 1942
Senator for Mille Isles, Quebec
ഓഫീസിൽ
October 7, 1970 – July 10, 1971
നിയോഗിച്ചത്പിയറി ട്രൂഡോ
മുൻഗാമിഗുസ്റ്റേവ് മോനെറ്റ്
പിൻഗാമിറെനൗഡ് ലാപോയിന്റ്
Leader of the Parti social démocratique du Québec
ഓഫീസിൽ
1951–1957
മുൻഗാമിറോമുവൽഡ്-ജോസഫ് ലാമൊറെക്സ്
പിൻഗാമിമൈക്കൽ ചാർ‌ട്രാൻഡ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1896-07-10)ജൂലൈ 10, 1896
സെന്റ്-ഇറാനി-ലെസ്-ബെയ്‌ൻസ്, ക്യൂബെക്ക്, കാനഡ
മരണംനവംബർ 3, 1981(1981-11-03) (പ്രായം 85)
മോൺ‌ട്രിയൽ
രാഷ്ട്രീയ കക്ഷിCo-operative Commonwealth Federation (1945-1961)
Parti social démocratique du Québec,
New Democratic Party (1961-1970)
Independent
പങ്കാളിപിയറി-ഫ്രാങ്കോയിസ് കാസ്‌ഗ്രെയ്ൻ (1916–1950; his death)
Relationsസർ റോഡോൾഫ് ഫോർഗെറ്റ് , father
കുട്ടികൾTwo daughters, two sons

ഒരു ഫ്രഞ്ച് കനേഡിയൻ ഫെമിനിസ്റ്റും പരിഷ്കർത്താവും രാഷ്ട്രീയക്കാരിയും സെനറ്ററുമായിരുന്നു തെരെസ് കാസ്‌ഗ്രെയ്ൻ, സിസി ഒബി എൽഎൽഡി. (10 ജൂലൈ 1896 - 3 നവംബർ 1981) . ക്യുബെക്ക് പ്രവിശ്യയിൽ വനിതാ വോട്ടവകാശത്തിനായുള്ള പോരാട്ടത്തിലെ നേതാവും കാനഡയിൽ ഒരു രാഷ്ട്രീയ പാർട്ടി നയിച്ച ആദ്യ വനിതയുമായിരുന്നു. പിന്നീടുള്ള ജീവിതത്തിൽ അവർ ആണവായുധങ്ങളെ എതിർത്ത ഒരു ഉപഭോക്തൃ പ്രവർത്തകയായിരുന്നു.

കുടുംബവും ആദ്യകാല ജീവിതവും

[തിരുത്തുക]
Thérèse Forget, 1914

ക്യൂബെക്ക് സിറ്റിക്കടുത്തുള്ള സെന്റ്-ഐറാനി-ലെസ്-ബെയ്‌ൻസിൽ [1] ജനിച്ച തെരെസ് ഒരു സമ്പന്ന കുടുംബത്തിലാണ് വളർന്നത്. ബ്ലാഞ്ചെ, ലേഡി ഫോർഗെറ്റ്(നീ മക്ഡൊണാൾഡ്)ന്റെയും സമ്പന്നനായ ഒരു സംരംഭകനും കൺസർവേറ്റീവ് പാർലമെന്റ് അംഗവുമായ സർ റോഡോൾഫ് ഫോർഗെറ്റ്ന്റെയും മകളായിരുന്നു..[2][3]

1905-ൽ, എട്ട് വയസ്സുള്ളപ്പോൾ, മോൺ‌ട്രിയലിനടുത്തുള്ള സോൾട്ട്-ഓ-റെക്കോലെറ്റിലെ ഡേംസ് ഡു സാക്രെ-കൊയറിൽ അവർ ബോർഡറായി. ബിരുദം നേടിയ ശേഷം, സർവ്വകലാശാലയിൽ തുടർപഠനം നടത്താൻ അവർ ആഗ്രഹിച്ചു. എന്നാൽ അവരുടെ പിതാവ് ഈ ആശയത്തെ എതിർത്തു. സ്ത്രീകൾക്ക് തുടർ വിദ്യാഭ്യാസത്തിൽ ഒരു പ്രയോജനവും കാണുന്നില്ല. പകരം അദ്ദേഹത്തിന്റെ വീക്ഷണത്തിൽ, തെരേസ് ഒരു കുടുംബം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കണം എന്നായിരുന്നു.[2]

തെരേസ് രണ്ടുതവണ വിവാഹനിശ്ചയം നടത്തിയിരുന്നു. അവൾക്ക് പതിനേഴു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അവളുടെ ആദ്യ പ്രതിശ്രുത വരൻ ഉറക്കത്തിൽ നടക്കുന്നതിനിടയിൽ ജനാലയിൽ നിന്ന് വീണു മരിച്ചു.[4] 1916-ൽ, ഇരുപതാം വയസ്സിൽ, അവർ പിയറി-ഫ്രാങ്കോയിസ് കാസ്ഗ്രെയ്ൻ എന്ന ധനികനായ ഒരു ലിബറൽ രാഷ്ട്രീയക്കാരനെ വിവാഹം കഴിച്ചു. അദ്ദേഹത്തോടൊപ്പം അവർ നാല് കുട്ടികളെ വളർത്തി.[5]

സ്ത്രീകളുടെ വോട്ടവകാശം

[തിരുത്തുക]

1918 ലെ വസന്തകാലത്ത് പാർലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായി തെരേസ് കാസ്‌ഗ്രെയ്ൻ തന്റെ ഭർത്താവിനൊപ്പം ദേശീയ തലസ്ഥാനമായ ഒട്ടാവയിലേക്ക് പോയി. ഒട്ടാവയിലെ സമയത്താണ് സ്ത്രീകൾക്ക് വോട്ടുചെയ്യാനുള്ള അവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവൾ ബോധവാന്മാരാകുന്നത്. 1917 ലെ കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിന് മുമ്പ്, ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി ബോർഡന്റെ സർക്കാർ യുദ്ധകാല തിരഞ്ഞെടുപ്പ് നിയമം നടപ്പിലാക്കി, അത് വിദേശത്ത് സേവനമനുഷ്ഠിക്കുന്ന സൈനികരുടെ ഭാര്യമാർക്കും വിധവകൾക്കും അമ്മമാർക്കും സഹോദരിമാർക്കും വോട്ടവകാശം നൽകി. ഇത് യുദ്ധശ്രമത്തിന് അനുകൂലമായി വോട്ട് നേടാനുള്ള വ്യക്തമായ ശ്രമമായിരുന്നെങ്കിലും, കാനഡയിലെ സ്ത്രീകളുടെ വോട്ടവകാശത്തിന് ഇത് ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. ബോർഡൻ സർക്കാർ പിന്നീട് സ്ത്രീകളുടെ വോട്ടവകാശ നിയമം അംഗീകരിച്ചു.1919 മുതൽ ഇരുപത്തിയൊന്നോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ കനേഡിയൻ സ്ത്രീകൾക്കും ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള അവകാശം ഇത് നൽകി.

അവലംബം

[തിരുത്തുക]
  1. Josephson, Harold (1985). Biographical Dictionary of Modern Peace Leaders. Connecticut: Greenwood. pp. 145-146. ISBN 0-313-22565-6.
  2. 2.0 2.1 "Thérèse Casgrain et les pionnières du droit des femmes - La Fondation Lionel-Groulx". Archived from the original on 2021-05-16. Retrieved 2021-03-27.
  3. Parliament of Canada—Parlinfo: Sir Joseph David Rodolphe Forget.
  4. "Les contradictions de Madame Casgrain". Le Devoir (in ഫ്രഞ്ച്). Retrieved 2020-05-09.
  5. Library and Archives Canada: Thérèse Casgrain.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തെരെസ്_കാസ്ഗ്രെയ്ൻ&oldid=3899601" എന്ന താളിൽനിന്ന് ശേഖരിച്ചത്