തെള്ളിയൂർ
Thelliyoor
Thelliyoor kavu | |
---|---|
ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Pathanamthitta |
ജനസംഖ്യ (2001) | |
• ആകെ | 8,236 |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 689544 |
Vehicle registration | KL-03 |
Vidhan Sabha constituency | Ranni |
Climate | moderate (Köppen) |
തെള്ളിയൂർ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്. [1]
ജനസംഖ്യാവിവരം
[തിരുത്തുക]2001ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം കോട്ടാങ്ങലിൽ 8236 പേരുണ്ട്. അതിൽ 3859 പേർ പുരുഷന്മാരും 4377 പേർ സ്ത്രീകളുമാണ്. [1]
സ്ഥാനം
[തിരുത്തുക]തിരുവല്ലയിൽനിന്നും 14 കിലോമീറ്റർ അകലെയാണ് തെള്ളിയൂർ. ഇവിടെ വെള്ളച്ചാട്ടങ്ങളും പാടങ്ങളും നിലനിൽക്കുന്നുണ്ട്.
പ്രത്യേകത
[തിരുത്തുക]തെള്ളിയൂരിലെ തെള്ളിയൂർ കാവിലമ്മ ദേവീക്ഷേത്രം പ്രസിദ്ധമാണ്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് കാവുണ്ടായിരുന്നെന്നും അവിടെ വാനരന്മാരും മറ്റും ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. തെള്ളിയൂർക്കവിലെ ഉത്സവം പ്രസിദ്ധമാണ്. പടയണി ഇവിടെ ആചരിച്ചുവരുന്നു. പടയണിയിൽ അവതരിപ്പിക്കുന്ന പ്രധാന കോലങ്ങളാണ്, ഗണപതിക്കോലം, കുതിര, ഭൈരവിക്കോലം, സുന്ദരയക്ഷിക്കോലം, അരകി യക്ഷി, മറുത്ത, പക്ഷി, കാലമാടൻ, കാലൻകോലം എന്നിവ. തെള്ളിയൂർ വൃശ്ചിക വാണിഭം ഇവിടുത്തെ പ്രത്യേകതയാണ്. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത സ്രാവു വ്യാപാരം ഇവിടത്തെ പ്രത്യേകതയാണ്.[2][3]
വിദ്യാഭ്യാസം
[തിരുത്തുക]- എസ്സ് എൻ വി യു പി എസ്സ് തെള്ളിയൂർ
ഗതാഗതം
[തിരുത്തുക]തെള്ളിയൂർക്കാവിലെത്താൻ ഇതുവഴി കെ എസ് ആർ ടി സി ബസ്സുകൾ ഉണ്ട്. തിരുവല്ല, റാന്നി എന്നിവിടങ്ങളിൽ നിന്നും ബസ്സുണ്ട്. തെള്ളിയൂർക്കാവ് പ്രധാന പാതയായ റാന്നി- വെണ്ണിക്കുളം-ഇരവിപേരൂർ-തിരുവല്ല പാതയിലല്ല. അവികസിതമായ ഉൾനാടൻ പ്രദേശമാണ്.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]തെള്ളിയൂരിൽ കൃഷി ഡിപ്പാർട്റ്റുമെന്റിന്റെ ഗവേഷണവിഭാഗമായ കാർഡ് പ്രവർത്തിച്ചുവരുന്നു. ഇവിടെ അത്യുത്പാദനശേഷിയുള്ള സങ്കരയിനവും മറ്റു വിളകളും ഉദ്പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നു. മാവ്, പ്ലാവ്, വിവിധയിനം വിളകൾ എന്നിവ വിപണനം ചെയ്തുവരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-01. Retrieved 2017-02-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-01. Retrieved 2017-02-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-10. Retrieved 2017-02-21.