Jump to content

തേവള്ളി പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തേവള്ളിപ്പാലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തേവള്ളി പാലം

കൊല്ലം കോർപ്പറേഷനെയും തൃക്കടവൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തേവള്ളി പാലം. 1967ലാണ് അഷ്ടമുടിക്കായലിൽ കോട്ടയത്തുകടവിൽ തേവള്ളി പാലം നിർമ്മിച്ചത്. 100 മീറ്റർ നീളത്തിലുള്ള മൂന്നു സ്പാനുകളും 75 മീറ്റർ നീളമുള്ള രണ്ടു ചെറിയ സ്പാനുകളുമാണ് പാലത്തിലുള്ളത്. സാധാരണ പാലങ്ങളിൽനിന്നു വ്യത്യസ്തമായി സ്പാനുകൾ കൂടിച്ചേരുന്ന ഭാഗത്തല്ല പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചിരിക്കുന്നത്. അപകടാവസ്ഥയിലായ സ്​പാനിനു താഴെ അഷ്ടമുടിക്കായലിന് ആഴം പതിനാറടിയിലും കൂടുതലാണ്. വിള്ളൽ വീണതുമൂലം 1989ൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. വിള്ളൽവീണ ഭാഗത്തെ തൂണ് ജാക്കറ്റിങ്ങിലൂടെ ബലപ്പെടുത്തിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. 1989ൽ ജാക്കറ്റിങ് നടത്തിയ തൂണിന് കൂടുതൽ ബലക്ഷയമുള്ളതായും സംശയിക്കുന്നു. അന്ന് പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് പൂർണമായി തടയുകയും പാലം അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. ബോട്ടിലും വള്ളങ്ങളിലുമാണ് യാത്രക്കാരെ കടത്തിയിരുന്നത്. തൃക്കടവൂർ, തൃക്കരുവ, പനയം, കുണ്ടറ, പഞ്ചായത്തുകളിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗമാണ് ഈ പാലം.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-24. Retrieved 2012-06-26.
"https://ml.wikipedia.org/w/index.php?title=തേവള്ളി_പാലം&oldid=4024607" എന്ന താളിൽനിന്ന് ശേഖരിച്ചത്