Jump to content

കുണ്ടറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kundara
കുണ്ടറ
Kundara
Census Town
രാജ്യം India
സംസ്ഥാനംകേരളം
ജില്ലKollam
ഉയരം
37 മീ (121 അടി)
ജനസംഖ്യ
 (2011)
 • ആകെ
33,959[1]
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
691 501
Telephone code+91 (0)474
ISO 3166 കോഡ്IN-KL
Vehicle registrationKL-02
അടുത്തുള്ള നഗരംKollam (13 km)
Sex ratio1096 /
Literacy93.99%
Civic agencyElamballoor Panchayaths
ClimateAm/Aw (Köppen)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കൊല്ലം ജില്ലയിൽ ചിറ്റുമല ബ്ലോക്കിൽ ഉൾപ്പെടുന്ന സ്ഥലമാണ് കുണ്ടറ പട്ടണം. കൊല്ലത്തു നിന്നും 13 കിലോമീറ്റർ കിഴക്കും കൊട്ടാരക്കരയിൽ നിന്ന് 14 കിലോമീറ്റർ പടിഞ്ഞാറും ആയിട്ട് ദേശീയപാത 744 (ഇന്ത്യ) -ലാണ് കുണ്ടറ സ്ഥിതി ചെയ്യുന്നത്.

ഒരു കാലത്ത് ആലുവ കഴിഞ്ഞാൽ കേരളത്തിലെ പ്രധാന വ്യവസായിക കേന്ദ്രമായിരുന്നു കുണ്ടറ. കുണ്ടറയുടെ പ്രതാപകാലത്ത് പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമായി കേരള സെറാമിക്സ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്, ലക്ഷ്മി സ്റ്റാർച്ച്, കെമിക്കൽസ്, കശുവണ്ടി ഫാക്ടറികൾ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു.

കുണ്ടറ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാദം മുതൽ റോഡ്, തീവണ്ടി, ജലം എന്നീ മാർഗ്ഗങ്ങളിലൂടെ ഉള്ള ഗതാഗത സൗകര്യം ലഭ്യമായിരുന്നു. ഇതിനു പുറമേ വിദ്യുച്ഛക്തിയുടെ ലഭ്യതയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും തൊഴിലാളികളുടെ സാന്നിധ്യവും കുണ്ടറയെ ഒരു വ്യാവസായിക കേന്ദ്രമാക്കി ഉയർത്തുന്നതിന് സഹായകരമായി.

പഴയ തിരുവിതാംകൂർ ‌രാജ്യതിന്റെ ദളവയായിരുന്ന വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ കുണ്ടറ വിളംബരത്തിനു ചരിത്രപരമായി വളരെ പ്രാധാന്യം ഉണ്ട്.

തിരുവനന്തപുരം ടെക്നോപാർക്കിന്റെ കൊല്ലം ക്യാമ്പസ്‌ ആയ കൊല്ലം ടെക്നോപാർക്ക്‌ സ്ഥിതി ചെയ്യുന്നത് കുണ്ടറയിലെ കാഞ്ഞിരക്കോട് അഷ്ടമുടി കായലിന്റെ തീരത്ത് ഉള്ള 44.46 ഏക്കർ സ്ഥലത്ത് ആണ്.

ചരിത്ര പ്രാധാന്യം ഉള്ള കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത കുണ്ടറ വഴി കടന്നു പോകുന്നു. കുണ്ടറ മുക്കടയിൽ കുണ്ടറ മെയിൻ സ്റ്റേഷനും ആറുമുറിക്കടയിൽ കുണ്ടറ ഈസ്റ്റ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നു.

കുണ്ടറ റെയിൽവേ സ്റ്റേഷൻ

അവലംബം

[തിരുത്തുക]
  1. "Elampalloor Population Census 2011". Census 2011. Census Population 2015 Data. Retrieved 9 November 2016.
"https://ml.wikipedia.org/w/index.php?title=കുണ്ടറ&oldid=3983852" എന്ന താളിൽനിന്ന് ശേഖരിച്ചത്