തേവാരം
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ദേവകാര്യം എന്നതിന്റെ ചുരുക്കമാണ് തേവാരം. കുളി കഴിഞ്ഞ് ഹിന്ദുക്കൾ പ്രത്യേകിച്ച് ബ്രാഹ്മണർ ദേവതകൾക്ക് പൂജയും മറ്റുമായി നീക്കിവക്കുന്ന സമയവും ചടങ്ങുകളും ആണ് തേവാരം എന്നറിയപ്പെടുന്നത്. എന്നാൽ വിവിധ മതങ്ങളിൽ ഇത് ആചരിച്ചിരുന്നു. ഈശ്വര സേവ എന്നു മാത്രമാണ് അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.
എന്നാൽ തമിഴ്‌നാട്ടിൽ തേവാരം എന്നുദ്ദേശിക്കുന്നതു് ശൈവഹിന്ദുക്കളുടെ പ്രാമാണികഗ്രന്ഥങ്ങളായ തിരുമുറ എന്ന ഗ്രന്ഥസഞ്ചയത്തിലെ ആദ്യത്തെ ഏഴു കൃതികളെയാണു്.