Jump to content

തൊടീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ ഒരു കാലഘട്ടത്തിൽ നില നിന്നിരുന്ന അയിത്തം എന്ന അനാചാരങ്ങളിൽ സ്ത്രീയെ സംബന്ധിക്കുന്ന ഒന്നാണ് തൊടീൽ. ഇത് ആർത്തവുമായി ബന്ധപ്പെട്ട ഒരു അനാചാരമാണ്. ഇന്ന് തൊടീൽ കേരളീയ സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമായി എങ്കിലും അതിന്റെ നിഴലുകൾ ക്ഷേത്രങ്ങളിലൂടെയും മറ്റും ദൃശ്യമാണ്. സ്ത്രീ സ്വയം അശുദ്ധയാണ് എന്ന് കരുതുന്നിടത്തോളം ഈ ആചാരം സമൂഹത്തിൽ പരോക്ഷമായെങ്കിലും നിഴലിക്കും എന്ന് സാമൂഹ്യകാരന്മാർ അഭിപ്രായപ്പെടുന്നു

ആർത്തവകാലത്ത് സ്ത്രീകൾ മക്കളെപ്പോലും തൊടാൻ പാടില്ല. തൊട്ടാൽ മക്കൾക്കും ഭർത്താവിനും അയിത്തം സംഭവിക്കുന്നു. അവൾ വീടിനകത്ത് കയറാനോ ഭക്ഷണം പാകം ചെയ്യാനോ അർഹയല്ല. ഇക്കാലമത്രയും പ്രത്യേക മുറിയിൽ താമസിക്കേണ്ടതാണ്. മറ്റുള്ളവരുമായി ഇടപഴകാൻ നിരോധനം ഉള്ളതിനാൽ ക്ഷേത്രത്തിൽ പോകാനോ മറ്റും സവർണ്ണരായ സ്ത്രീകൾക്കു പോലും കഴിയുമായിരുന്നില്ല. ക്ഷേത്ര പ്രവേശനം നിഷിദ്ധമായിരുന്ന കീഴ് ജാതിക്കാർക്ക് പല വിധത്തിലുള്ള തൊടീൽ അയിത്തം അതത് ജാതി സമൂഹങ്ങൾ തന്നെ കല്പിച്ചിരുന്നു.

ചരിത്രം

[തിരുത്തുക]

ആര്യാധിനിവേശത്തിനു ശേഷം കേരളത്തിൽ ചാതുർ വർണ്ണ്യവ്യവസ്ഥ നിലവിൽ വന്നതോടെ തൊടീൽ അയിത്താചാരമായിത്തീർന്നു. എന്നാൽ അതിനു മുൻപുള്ള ചരിത്രം മറ്റൊരു ചിത്രമാണ് തരുന്നത്. തീണ്ടാരി അഥവാ ആർത്തവധാരിണിയായ സ്ത്രീയെ മാതൃത്വത്തിന്റെ കേരളത്തിൽ കണ്ടിരുന്നു. ദ്രാവിഡരുടെ ഇടയിൽ ഒരു പെൺകുട്ടി ഋതുമതിയാവുന്നത് ആഘോഷമാണ്. അത് ഇന്നും പലയിടങ്ങളിലും നടന്നു വരുന്നതായി കാണാം.

എന്നാൽ ബ്രാഹ്മണീക ഹിന്ദുമത ഉടലെടുത്തതോടെ ബ്രാഹ്മണരുടെ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും തനതു ആചാരങ്ങളുമായി തദ്ദേശീയരായ ജനങ്ങൾ ഏറ്റെടുത്തു.

തീണ്ടൽ

[തിരുത്തുക]

ഒരു നിശ്ചിത ദൂരപരിധിക്കടുത്തു വരിക എന്നതാണ് തീണ്ടൽ. ഏറ്റവും ഉയർന്ന ജാതി എന്നു കണക്കാക്കപ്പെട്ടിരുന്ന നമ്പൂതിരിമാർക്ക് അവരിലും താഴ്ന്ന ജാതിയായി കരുതിയിരുന്ന മറ്റു ജാതിക്കാരിൽ നിന്നും പാലിക്കേണ്ട ദൂരമാണ് തീണ്ട് അഥവാ തീണ്ടാപ്പാട്. ഇതേ വ്യവസ്ഥകൾ തന്നെ മറ്റു ജാതിക്കാരും അവരിലും താഴ്ന്ന ജാതി എന്നു കരുതിയിരുന്നവരിൽ നിന്നും പാലിക്കേണ്ടതായിരുന്നു. പലർക്കും പല ദൂര വ്യവസ്ഥകൾ ഉണ്ടായിരുന്നു.

ആധുനിക കേരളത്തിൽ

[തിരുത്തുക]

തൊടീൽ അതിന്റെ പൂർണ്ണ രൂപത്തിൽ കേരളത്തിലെ ഹിന്ദുസമുദായങ്ങളിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. എങ്കിലും ചില ആദിവാസി സമൂഹങ്ങൾക്കിടയിൽ ഈ അനാചാരം നില നിൽകുന്നു. ക്ഷേത്രത്തിൽ പോകുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽകുക എന്ന നിലയിലേക്ക് മറ്റു സമൂഹങ്ങൾ മാറിയിട്ടുണ്ട്.


റഫറൻസുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തൊടീൽ&oldid=3931734" എന്ന താളിൽനിന്ന് ശേഖരിച്ചത്