തോട്ടമുല്ല
തോട്ടമുല്ല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Oleaceae |
Genus: | Jasminum |
Species: | J. azoricum
|
Binomial name | |
Jasminum azoricum |
ജാസ്മിനം അസോറിക്കം ഒരു നിത്യഹരിത വള്ളിച്ചെടിയാണ്. ലെമൺ സെന്റഡ് ജാസ്മിൻ(lemon-scented jasmine) എന്ന് അറിയപ്പെടുന്ന ഇത് പോർട്ടുഗീസ് ദ്വീപായ മദീറയിൽ സ്വദേശിയാണ്.[2][3][4] ബഹുപത്രങ്ങളിൽ മൂന്ന് കടും പച്ച പത്രകങ്ങൾ ഉണ്ട്. നക്ഷത്രരൂപത്തിലുള്ള, സുഗന്ധമുള്ള പൂക്കൾ പത്രവൃന്തത്തിന്റെ താഴെനിന്നും കുലകളായി കാണപ്പെടുന്നു. ഇവയുടെ മൊട്ടുകൾ കടും പിങ്ക് നിറത്തിലുള്ളവയാണ്.
സ്വദേശമായ മദീറയിൽ ഇത് വംശനാശഭീഷണി നേരിടുന്നു.
കൊടും തണുപ്പ് സഹിക്കാനാവാത്ത ഈ സസ്യം, യൂറോപ്പിൽ ഹരിത ഗൃഹ സസ്യമായി ദീർഘകാലമായി കൃഷിചെയ്യപ്പെടുന്നു. 1693. നെതർലാൻഡ്സിലും 1724 മുതൽ ഇംഗ്ലണ്ടിലും കൃഷി ചെയ്യുന്നതിന് തെളിവുകളുണ്ട്. കടും പച്ച നിറമുള്ള എപ്പോഴും നിലനിൽക്കുന്ന ഇലകളും, ദീർഘമായ പൂക്കാലവും, സുഗന്ധമുള്ള പൂക്കളും ഈ ചെടിയോട് താല്പര്യമുണ്ടാകുന്നതിന് കാരണമാണ്. കമ്പു മുറിച്ചുനട്ടും പതിവയ്ക്കൽ വഴിയും തൈകൾ ഉണ്ടാക്കാം.[5] വെയിലുള്ള, മഞ്ഞിന്റെ ശല്യമില്ലാത്തതും, താങ്ങിനായി വേലിയോ കമ്പുകളോ ഉള്ളതുമായ ഇടങ്ങളാണ് ഈ ചെടിക്ക് ഇഷ്ടം.
അവലംബം
[തിരുത്തുക]- ↑ Fernandes, F. (2012). "Jasminum azoricum". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. Retrieved 8 January 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ R. G. Turner Jr.; Ernie Wasson, eds. (1999). Botanica: The Illustrated A-Z of Over 10,000 garden plants (3rd ed.). Barnes and Noble inc. p. 488. ISBN 0760716420.
- ↑ തോട്ടമുല്ല in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 8 January 2013.
- ↑ "'Jasminum azoricum L." The Plant List; Version 1. (published on the internet). 2010. Retrieved 6 January 2013.
- ↑ Sydenham Teast Edwards; John Lindley (1815). The Botanical Register: Consisting of Coloured Figures of Exotic Plants Cultivated in British Gardens with Their History and Mode of Treatment. pp. 92–. Retrieved 8 January 2013.