തോപ്പിൽ ജോപ്പൻ
തോപ്പിൽ ജോപ്പൻ | |
---|---|
സംവിധാനം | ജോണി ആന്റണി |
നിർമ്മാണം | നൗഷാദ് ആലത്തൂർ |
രചന | നിഷാദ് കോയ |
അഭിനേതാക്കൾ | മമ്മൂട്ടി ആൻഡ്രിയ ജെർമിയ മംമ്ത മോഹൻദാസ് സലിം കുമാർ സാജു നവോദയ |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | സുനോജ് വേലായുധം |
ചിത്രസംയോജനം | രഞൻ എബ്രഹാം |
സ്റ്റുഡിയോ | ഗ്രാന്റ് ഫിലിം കോർപറേഷൻ |
വിതരണം | ഗ്രാന്റ് ഫിലിം കോർപറേഷൻ |
റിലീസിങ് തീയതി | 7 ഒക്ടോബർ 2016 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 5.5 കോടി |
ആകെ | ₹22 കോടി (US$2.6 million) [1] |
ജോണി ആന്റണി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് തോപ്പിൽ ജോപ്പൻ. മമ്മൂട്ടിയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്[2]. മംമ്ത മോഹൻദാസ്, ആൻഡ്രിയ ജെർമിയ, സലിം കുമാർ, അലൻസിയർ ലേ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2016 ഒക്ടോബർ 7ന് തോപ്പിൽ ജോപ്പൻ തിയറ്ററുകളിലെത്തി[3] .
കഥാസംഗ്രഹം
[തിരുത്തുക]ഒരു പുരുഷൻ സുന്ദരിയായ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു, പക്ഷേ അവൻ നാട് വിട്ട് പോയി സമ്പാദിക്കുകയും അവളെ വിവാഹം കഴിക്കാൻ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുമ്പോൾ, അവൾ മറ്റൊരാളുമായി വിവാഹനിശ്ചയം നടത്തുന്നു; ഹൃദയം തകർന്ന അയാൾ അമിതമായി മദ്യപിച്ചുകൊണ്ട് തന്റെ സങ്കടങ്ങൾ മറക്കാൻ ശ്രമിക്കുന്നു.
അഭിനയിച്ചവർ
[തിരുത്തുക]- മമ്മൂട്ടി - തോപ്പിൽ ജോപ്പൻ
- ആൻഡ്രിയ ജെർമിയ - ആനി
- മംമ്ത മോഹൻദാസ് - മരിയ
- സലിം കുമാർ
- അലൻസിയർ ലെ ലോപ്പസ് - പാപ്പിച്ചായൻ
- ഹരിശ്രീ അശോകൻ
- കവിയൂർ പൊന്നമ്മ
- സാജു നവോദയ - എൽദോ
- രഞ്ജി പണിക്കർ
- തെസ്നിഖാൻ
- സോഹൻ സീനുലാൽ
- ആര്യ രോഹിത്
- അക്ഷര കിഷോർ
സംഗീതം
[തിരുത്തുക]വിദ്യാസാഗർ ആണ് തോപ്പിൽ ജോപ്പന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്[4]. റഫീഖ് അഹമ്മദ്, വയലാർ ശരത്ചന്ദ്രവർമ്മ എന്നിവർ രചിച്ച ആറു ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്.
അവലംബം
[തിരുത്തുക]- ↑ "Thoppil Joppan final collection: Mammootty-starrer is a hit at worldwide box office". International Business Times. 5 December 2016.
- ↑ "തോപ്പിൽ ജോപ്പൻ". Mathrubhumi. 14 May 2016. Retrieved 5 October 2016.
- ↑ "Gocinema - Thoppil Joppan confirms release date". www.gocinema.in. Archived from the original on 2016-10-02. Retrieved 2016-10-05.
- ↑ "Thoppil Joppan' audio launch". Retrieved 29 September 2016.