തോമസ് ലുബാംഗ ഡൈലോ
തോമസ് ലുബാംഗ ഡൈലോ | |
---|---|
ജനനം | |
ദേശീയത | Congolese |
അറിയപ്പെടുന്നത് | War crimes; first person convicted by the International Criminal Court |
കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ സായുധ രാഷ്ട്രീയനേതാവായിരുന്നു തോമസ് ലുബാംഗ ഡൈലോ. ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായിരുന്ന കോംഗോയിലെ വിമതവിഭാഗത്തിന്റെ നേതാവായിരുന്നു ലുബാംഗ. കോംഗോളീസ് പാട്രിയോട്‌സ് യൂണിയന്റെ (യു.പി.സി.) സ്ഥാപകനേതാവായ ലുബാംഗയെ പ്രായപൂർത്തിയാകാത്ത കുട്ടികളെ യുദ്ധത്തിനുപയോഗിച്ചതിന് അന്താരാഷ്ട്ര ക്രിമിനൽകോടതി 14 വർഷത്തെ തടവുശിക്ഷ വിധിച്ചത്.
ജീവിതരേഖ
[തിരുത്തുക]തടവു ശിക്ഷ
[തിരുത്തുക]2002 - 03 കാലത്തുണ്ടായ യുദ്ധത്തിലാണ് പതിനഞ്ചുവയസ്സിൽ താഴെയുള്ള ആൺകുട്ടികളേയും പെൺകുട്ടികളേയും ലുബാംഗയുടെ നേതൃത്വത്തിലുള്ള വിമതസേനയിൽ നിർബന്ധപൂർവം ചേർത്തത്. യുദ്ധകാലത്ത് വീടുകളിൽ ചെന്ന് കന്നുകാലികളെയോ, പണമോ, കുട്ടികളെയോ 'സംഭാവന' ചെയ്യാൻ ലുബാംഗയും കൂട്ടരും ആവശ്യപ്പെടുകയായിരുന്നു. വിമതക്യാമ്പിൽ പത്തുവയസ്സുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെയും അംഗരക്ഷകരായി ഉപയോഗിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങളും കോടതി പരിശോധിച്ചു.
1999-2003 കാലത്ത് കോംഗോയിലെ ബുനിയ നഗരത്തിലുണ്ടായ വംശീയകലാപത്തിൽ അറുപതിനായിരത്തോളം പേർ കൊല്ലപ്പെട്ടു.
അവലംബം
[തിരുത്തുക]അധിക വായനയ്ക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- The Prosecutor v. Thomas Lubanga Dyilo — public court records relating to the ICC trial
- International Criminal Court Newsletter #10 (November 2006)PDF — special edition focusing on the Lubanga trial
- Thomas Lubanga Dyilo Archived 2011-09-30 at the Wayback Machine. — the Hague Justice Portal
- Thomas Lubanga[പ്രവർത്തിക്കാത്ത കണ്ണി] — Trial Watch
- www.lubangatrial.org — daily coverage of the trial and legal analysis
- 2003 interview with Thomas Lubanga — IRIN
- Report on the opening day of Thomas Lubanga's trial Archived 2012-03-23 at the Wayback Machine. – Radio France International