ത്രിശങ്കു
Thrishanku | |
---|---|
പ്രമാണം:Thrishanku poster.jpg | |
സംവിധാനം | Achyuth Vinayak |
നിർമ്മാണം |
|
സ്റ്റുഡിയോ |
|
രാജ്യം | India |
ഭാഷ | Malayalam |
2023ൽ പുറത്തിറങ്ങിയ ഒരു മലയാള ഭാഷാ റൊമാന്റിക് കോമഡി ചിത്രമാണ് ത്രിശങ്കു.[1] അച്യുത വിനായകാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അർജുൻ അശോകൻ, അന്ന ബെൻ എന്നിവർക്കൊപ്പം സുരേഷ് കൃഷ്ണ, സറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ എന്നിവർ സഹതാരങ്ങളായി അഭിനയിച്ചിട്ടുണ്ട്.[2]
കഥാസാരം
[തിരുത്തുക]കമിതാക്കളായ സേതുവും മേഘയും ഒളിച്ചോടാൻ പദ്ധതിയിടുന്നു. എന്നാൽ അതേദിവസം സേതുവിന്റെ സഹോദരിയും ഒളിച്ചോടുന്നു. അതുകൊണ്ട് ഇവരുടെ ഒളിച്ചോട്ടം നടക്കാതാവുന്നു. സേതു സഹോദരിയെ തിരഞ്ഞ് പുറപ്പെടുന്നു. എന്നാൽ മേഘയ്ക്ക് സേതുവിന്റെ കൂടെ പോവുകയല്ലാതെ വേറെ മാർഗ്ഗമില്ലാതാവുന്നു. സേതു അമ്മാവന്മാരോടും മേഘയോടുമൊപ്പം സഹോദരിയെ തിരിച്ചെത്തിക്കാനായി ശ്രമിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- അർജുൻ അശോകൻ - സേതു നായർ
- അന്ന ബെൻ - മേഘ
- സുരേഷ് കൃഷ്ണ - ബിജു നായർ, സേതുവിന്റെ അമ്മാവൻ
- നന്ദു - ചന്ദ്രശേഖരൻ നായർ, സേതുവിന്റെ അമ്മാവൻ
- കൃഷ്ണകുമാർ - റോബിൻ, മേഘയുടെ അച്ഛൻ
- ടി. ജി. രവി - സേതുവിന്റെ അപ്പൂപ്പൻ
- സറീൻ ഷിഹാബ് - സുമി നായർ, സേതുവിന്റെ സഹോദരി
- ബാലാജി ശർമ - സിഐ ലക്ഷ്മണൻ
- ഫാഹിം സഫർ - ഫ്രാങ്കോ
- ശിവ ഹരിഹരൻ - അലക്സ്
- ബാലാജി മോഹൻ - അതിഥി വേഷം
ചിത്രീകരണം
[തിരുത്തുക]മാച്ച് ബോക്സ് ഷോട്ട്സിലെ സഞ്ജയ് റൌത്രെയും സരിത പാട്ടീലും ലാകുന പിക്ചേഴ്സിന്റെ വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക് ടവർ പിക്ചേഴ്സിന്റെ ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജയഷ് മോഹൻ, അജ്മൽ സാബു എന്നിവർ നിർവ്വഹിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗ് രാകേഷ് ചെറുമന്ദമാണ്.[3] 2023 ഏപ്രിൽ 19 ന് ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി[4] 2023 മെയ് 2 ന് ട്രെയിലറും പുറത്തിറങ്ങി. [5][6][7]
സംഗീതം
[തിരുത്തുക]ജയ് ഉണ്ണിത്താനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. .[8]
റിലീസ്
[തിരുത്തുക]2023 മെയ് 26നാണ് ചിത്രം പുറത്തിറങ്ങിയത്.[9]
"കമിതാക്കൾ തമ്മിലുള്ള വികാരങ്ങൾ കൂടുതൽ പ്രതിഫലിപ്പിച്ചിരുന്നുവെങ്കിൽ' തൃശങ്കു' കൂടുതൽ നല്ല ചിത്രമായിരുന്നേനേ" എന്ന് ഓൺമനോറമ പ്രിൻസി അലക്സാണ്ടർ എഴുതി. "അന്ന ബെൻ-അർജുൻ അശോകൻ ചിത്രം പാരമ്പര്യവാദികളെ കളിയാക്കുന്ന ഒരു രസകരമായ യാത്രയാണ്" എന്ന് ദി ഹിന്ദുവിലെ എസ്. ആർ. പ്രവീൺ എഴുതി. ഫസ്റ്റ് പോസ്റ്റിലെ അന്ന എം. എം. വെറ്റിക്കാഡ് 5 ൽ 2.75 നക്ഷത്രങ്ങൾ നൽകി, "തൃശങ്കുവിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ യാഥാസ്ഥിതിക മതവാദിയും ജാതീയവാദിയുമായ ചന്ദ്രനാണ്" [10][11]
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Anna Ben & Arjun Ashokan play eloping couple in Trishanku". The Times of India. 28 April 2023. Archived from the original on 14 May 2023. Retrieved 15 June 2023.
- ↑ "Thrishanku star Anna Ben: Arjun Ashokan and I have been underdogs in terms of the kind of films we want to do". OTTPlay (in ഇംഗ്ലീഷ്). Retrieved 15 June 2023.
- ↑ "Trailer of Anna Ben and Arjun Ashokan starrer 'Thrishanku' out!". The Times of India. 2 May 2023. Archived from the original on 21 May 2023. Retrieved 15 June 2023.
- ↑ "WATCH | Arjun Ashokan, Anna Ben starrer 'Thrishanku' teaser is here". The New Indian Express. Archived from the original on 29 May 2023. Retrieved 15 June 2023.
- ↑ "'Thrishanku': Trailer of Anna Ben-Arjun Ashokan starrer out". The Hindu (in Indian English). 3 May 2023. Archived from the original on 16 May 2023. Retrieved 15 June 2023.
- ↑ "Thrishanku trailer promises a hilarious ride". Cinema Express (in ഇംഗ്ലീഷ്). Archived from the original on 13 May 2023. Retrieved 15 June 2023.
- ↑ "റൊമാന്റിക് കോമഡി; പ്രേമപ്പനിയുടെ 'ത്രിശങ്കു'; റിവ്യൂ". ManoramaOnline. Retrieved 15 June 2023.
- ↑ "Thrishanku - Jay Unnithan, Nithinraj, Nithya Mammen - Download or Listen Free - JioSaavn". JioSaavn. 8 May 2023. Archived from the original on 15 June 2023. Retrieved 15 June 2023.
- ↑ "Thrishanku release date: When, where to watch Anna Ben, Arjun Ashokan's comedy". OTTPlay (in ഇംഗ്ലീഷ്). Retrieved 15 June 2023.
- ↑ "Thrishanku Review: This Anna Ben, Arjun Ashokan-starrer is an adventure ride". OnManorama. Archived from the original on 2023-05-29. Retrieved 2023-06-15.
- ↑ "Thrishanku movie review: Pleasant comedy on elopement, inter-community romance and an uncle every girl should have". Firstpost (in ഇംഗ്ലീഷ്). 2023-05-27. Archived from the original on 2023-06-03. Retrieved 2023-06-15.