തൻസീമാത്ത് (ഒട്ടോമൻ തുർക്കി)
ഒട്ടോമൻ തുർക്കിയുടെ ഒരു ഭരണപരിഷ്കാരകാലഘട്ടമാണ് തൻസീമാത്ത്[i] ( Turkish: [tanziˈmat] ; ഓട്ടൊമൻ ടർക്കിഷ്: تنظيمات, നിസാം എന്ന താൾ കാണുക ) എന്നറിയപ്പെടുന്നത്. 1839 മുതൽ 1876 വരെ ഈ കാലഘട്ടം നീണ്ടുനിന്നു.[2]
സമൂലമായ ഒരു മാറ്റമല്ല, മറിച്ച് ആധുനീകരണമെന്ന ആശയത്തിലൂന്നിയാണ് തൻസീമാത്ത് പദ്ധതി നടന്നുവന്നത്.. ഓട്ടോമൻ സാമ്രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറകളെ ഏകീകരിക്കാനും ഇതുവഴി ലക്ഷ്യം വെച്ചു.
ഒട്ടോമൻ സാമ്രാജ്യതാല്പര്യങ്ങൾക്കെതിരെ ഉയർന്നുവന്നു തുടങ്ങിയ വംശീയ-ദേശീയ-പ്രാദേശിക വികാരങ്ങളെ നിയന്ത്രിക്കാൻ ഈ പരിഷ്കാരങ്ങൾ കൊണ്ട് സാധിക്കുമെന്ന് വിലയിരുത്തപ്പെട്ടു. വിദേശശക്തികൾ ഒട്ടോമൻ സാമ്രാജ്യത്തിലെ പ്രാദേശിക വികാരങ്ങളെ ഉപയോഗിച്ച് നേട്ടം കൊയ്യാൻ ശ്രമിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ വിശേഷിച്ചും. തൻസീമാത്ത് പരിഷ്കാരങ്ങൾ ഒട്ടോമനിസത്തെ മുന്നോട്ടുവെക്കുകയും പ്രാദേശിക ദേശീയ വികാരങ്ങൾക്കെതിരായി നിലകൊള്ളുകയും ചെയ്തു.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Strauss, Johann (2010). "A Constitution for a Multilingual Empire: Translations of the Kanun-ı Esasi and Other Official Texts into Minority Languages". In Herzog, Christoph; Malek Sharif (eds.). The First Ottoman Experiment in Democracy. Wurzburg: Orient-Institut Istanbul. pp. 21–51.
- ↑ Cleveland & Bunton 2012, പുറം. 82.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല