ഥുല
ദൃശ്യരൂപം
യുനെസ്കോയുടെ വേൾഡ് ഹെരിറ്റേജ് പട്ടികയിൽ പെടുത്തുവാൻ സാദ്ധ്യതയുള്ള യെമനിലെ ഒരു പട്ടണമാണ് ഥുല (Thula). [1] ഹിമയറൈറ്റ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ പട്ടണം വളരെ നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗത രീതിയിലെ വീടുകളും പള്ളികളും മറ്റും ഇവിടെ കാണാൻ സാധിക്കും. [1]
വേൾഡ് ഹെറിറ്റേജ് പദവി
[തിരുത്തുക]യുനസ്കോയുടെ ലോക ഹെറിറ്റേജ് പട്ടികയിൽ പെടുത്താൻ സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഈ സ്ഥലത്തെ 2002 ജൂലൈ 8-ന് ഉൾപ്പെടുത്തുകയുണ്ടായി. സാംസ്കാരിക പാരമ്പര്യ വിഭാഗത്തിലാണ് ഇത് പരിഗണിക്കപ്പെട്ടത്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 The Historic City of Thula - UNESCO World Heritage Centre Retrieved 2009-03-24.
15°34′33″N 43°54′11″E / 15.57583°N 43.90306°E