ദണ്ഡി ബീച്ച്
ദൃശ്യരൂപം
ഗുജറാത്തിലെ പ്രധാന ബീച്ചുകളിലൊന്നാണ് ദണ്ഡി ബീച്ച് . ദണ്ഡിഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [1] അറബിക്കടൽത്തീരത്തെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നാണ് ദണ്ഡി ബീച്ച്. സബർമതി ആശ്രമം മുതൽ ദണ്ഡി വരെ മഹാത്മാഗാന്ധി ഉപ്പുസത്യാഗ്രഹത്തെ നയിച്ചതിനാൽ, ദണ്ഡി ബീച്ച് ചരിത്രപ്രാധാന്യമുള്ളതായി മാറി. ഉപ്പുസത്യാഗ്രഹത്തിനുശേഷം മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെ ഉപ്പുനികുതി നിയമം ലംഘിച്ച ബീച്ചാണിത്.
ഗാന്ധിയുടെ സ്മാരകങ്ങൾ
[തിരുത്തുക]ഇന്ത്യയുടെ ചരിത്രത്തിൽ ദണ്ഡി ബീച്ചിന്റെ പ്രാധാന്യം പ്രകടിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ രണ്ട് സ്മാരകങ്ങൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഒരു സ്മാരകം, ഇന്ത്യ ഗേറ്റ് പോലെയാണ്. ഗാന്ധി ഉപ്പുനിയമം ലംഘിച്ചതിന്റെ വിജയത്തെ അനുസ്മരിപ്പിക്കുന്നതാണിത്. ഉപ്പുപിടിച്ചിരിക്കുന്ന ഗാന്ധിയുടെ പ്രതിമയാണ് അടുത്ത സ്മാരകം. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-19. Retrieved 2020-09-29.
- ↑ https://www.tripadvisor.in/LocationPhotoDirectLink-g1389100-d9681918-i1656283.