ദളിത് ക്രിസ്ത്യാനി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഒരുവിഭാഗം ആളുകളെ വിശേഷിപ്പിക്കുന്ന പേരാണ് ദളിത് ക്രിസ്ത്യാനികൾ എന്നത്. [1]ഹിന്ദു മതത്തിന്റെ നിലനിന്നിരുന്ന അനാചാരങ്ങൾക്കും തീണ്ടലിനും തൊടിലിനും എതിരെ കലഹിച്ച് ക്രിസ്തുമതാദർശങ്ങളിൽ ആകൃഷ്ടരായി ആ മതം സ്വീകരിച്ചവർക്ക് അവിടെയും ഹിന്ദുമതത്തിലേതിന് സമാനമായ വിവേചനങ്ങൾ സഹിക്കേണ്ടിവന്നു എന്നതാണ് ഇക്കൂട്ടരുടെ വിമർശനം. പരിവർത്തിത ക്രൈസ്തവർ, അവശക്രൈസ്തവർ, മാർഗ്ഗവാസി, ജാതിപ്പേര് കൂട്ടിയുള്ള ക്രിസ്താനികൾ എന്നിങ്ങനെ വിവിധ പേരുകളിലാണ് ക്രിസ്തു മതത്തിലേക്ക് മതം മാറിയ ഈ വിഭാഗങ്ങൾ പൊതുവെ അറിയപെടുന്നത്. പറയ പുലയ തുടങ്ങി അയിത്ത ജാതിക്കാർക്ക് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്‌താൽ അവരുടെ അയിത്തം പോകുമെന്ന് വിശ്വസിച്ചാണ് ഇവർ മതംമാറിയത്. [2]